Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
മയിൽപ്പീലി ധാരിയായ കൃഷ്ണൻ
ഭഗവാൻ വിഷ്ണുവിന്റെ അവതാരങ്ങളിൽ ഏറ്റവും ശക്തമാണ് ശ്രീ കൃഷ്ണാവതാരം എന്ന് നമുക്കെല്ലാവർക്കും അറിയാം. വൈകാരികമായ ബന്ധങ്ങൾ മുതൽ യുദ്ധതന്ത്രത്തിൽ ഭഗവാന്റെ അവതാരങ്ങൾ നീണ്ടു.

ആത്മീയ പാതയുടെ തലം മുതൽ മനുഷ്യ മനസ്സുമായി ബന്ധപ്പെടുത്താൻ കഴിയുന്ന കണ്ണികൾ വരെ ...

ഭഗവാന്റെ അർത്ഥപൂർണ്ണമായ പേരുകൾ.
ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ ലീലകളിലൂടെ പല സ്ഥാനങ്ങളും നാമങ്ങളും ഉണ്ടായിട്ടുണ്ട്.... അവയിൽ പലതും വളരെ പ്രാധാന്യമുള്ളതും അർത്ഥവത്തായതുമാണ്.....

മർമുക്തധാരി
ആ പേരുകളിൽ ഒരു പേര് "മർമുകതധാരി" എന്നായിരുന്നു.
ഭഗവാൻ തന്റെ കിരീടത്തിൽ ഒരു മയിൽപീലി ധരിക്കുമായിരുന്നു. കിരീടത്തിലെ ഒരു ഭാഗം മാത്രമായിരുന്നില്ല അത്...ആ മയിൽപീലി ഭഗവാനെ കൂടുതൽ സൗന്ദര്യവാനാക്കി.ആ ഭംഗിയുള്ള മയിൽപീലിക്ക് പിന്നിലെ രസകരമായ കഥകളും കാര്യങ്ങളും നമുക്ക് അറിയാം......

മയിൽകൂട്ടത്തോടൊപ്പം ഭഗവാന്റെ നൃത്തം.
പീലിവിടർത്തിയാടുന്ന മയിലുകളോടൊപ്പം ഒരു ദിവസം ഭഗവാൻ കൃഷ്ണനും ആനന്ദ നൃത്തമാടി... ആരെയും അതിശയിപ്പിക്കുന്ന കഥയാണത്...

പുല്ലാങ്കുഴലിൽ നിന്നും ഉയരുന്ന ദൈവീക രാഗം
കന്നുകാലികളെ മേയ്ക്കുന്ന തന്റെ സുഹൃത്തുക്കളോടൊപ്പം കാട്ടിനുള്ളിൽ ഉച്ചമയക്കത്തിലായിരുന്ന കൃഷ്ണൻ ഒരു ദിവസം എല്ലാരെക്കാളും മുൻപേ ഉണർന്നു.. കന്നുകാലികളെയെല്ലാം അധികം ദൂരെയല്ലാതെ അവിടവിടെയായി മേയാൻ വിട്ട്, തന്റെ പുല്ലാങ്കുഴലൂതി ഉറങ്ങുകയായിരുന്ന കൂട്ടുകാരെയെല്ലാം ഉണർത്താൻ കൃഷ്ണൻ തീരുമാനിച്ചു..
കൃഷ്ണൻ തന്റെ പുല്ലാങ്കുഴൽ ഊതാൻ തുടങ്ങിയപ്പോൾ അതിൽ നിന്നും ഒഴുകിയെത്തിയ മധുരസംഗീതത്തിൽ ചുറ്റുപാടും ലയിച്ചിരുന്നുപോയി.... അത്രയ്ക്കും മനോഹരമായിരുന്നു ആ ദൈവീക സംഗീതം.... !!

ആനന്ദത്തിലാറാടിയ മയിലുകൾ.
കാടിനു പുറത്തേക്കൊഴുകിയ മധുരസംഗീതത്തിൽ ഗോവർദ്ധന മലയിലെ മയിലുകൾ ലയിച്ചുപോയി. അവരുടെ ഹൃദയം സന്തോഷത്താൽ അലയടിച്ചു... ഭഗവാന്റെ പുല്ലാങ്കുഴൽ സംഗീതത്തിൽ മയങ്ങി മയിലുകൾ ആകാശത്തിൽ പീലിവിടർത്തി ആനന്ദ നൃത്തമാടി.....

ശബ്ദവും പ്രതിധ്വനിയും എല്ലാം ഒന്നായി മാറുന്ന നിമിഷം..
എല്ലാ നാട്യകലകളുടെയും നിറകുടമായ കൃഷ്ണൻ, മയിലുകളുടെ നൃത്തത്തിൽ അതിയായി സന്തോഷവാനാവുകയും അവരെ സ്നേഹപ്രകടനങ്ങളിലൂടെയും നിറഞ്ഞ പുഞ്ചിരിയോടെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അവർ അതിയായ സന്തോഷത്തോടെ ശബ്ദം ഉണ്ടാക്കി മലകൾക്ക് അപ്പുറത്തേക്ക് പറന്നകന്നു....വൈകാതെ തന്നെ,മയിലുകളുടെ ശബ്ദങ്ങൾ പ്രതിധ്വനികളിൽ നിന്ന് വേർതിരിച്ചറിയാൻ തുടങ്ങി. മയിലുകൾ ആവേശഭരിതമാവുകയും ആനന്ദത്താൽ പീലികൾ വിടർത്തുകയും ചെയ്തു....

മയിലുകളുടെ രാജാവ് പ്രപഞ്ച രാജാവിനെ സമീപിച്ച നിമിഷം
മയിലുകൾ ആനന്ദനൃത്തം ചെയ്തപ്പോൾ, മയിലുകളുടെ രാജാവ് ഭഗവാന്റെ അടുക്കലേക്ക് എത്തി. അദ്ദേഹത്തിന്റെ താമരയിതൾ പോലുള്ള കാൽപാദങ്ങൾ തൊട്ട് വന്ദിച്ചു ശബ്ദമുണ്ടാക്കി.... ആ ശബ്ദത്തിൽ നിന്നും താൻ അവരോടൊപ്പം നൃത്തം ചെയ്യണമെന്ന് അവർ ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നുണ്ടെന്നു ഭഗവാന് മനസിലായി...
"തീർച്ചയായും.." ഭഗവാൻ പറഞ്ഞു...
ഒരു ഭക്തന്റെ ഹൃദയത്തിൽ നിന്നുമുള്ള അപേക്ഷ നിരസിക്കാൻ കഴിയാത്ത കൃഷ്ണൻ, ആ മയിലുകളോടൊപ്പം ചേർന്ന് അവരെ പോലെ നൃത്തം ചെയ്തു... പിന്നീട് ആനന്ദത്തിൽ അവരുടെ താളം ചടുലമായി....
പ്രപഞ്ചം മുഴുവൻ ആ മനോഹരകാഴ്ച കൺകുളിർക്കെ കണ്ടു നിന്നു....

ആനന്ദനൃത്തം
ഭഗവാൻ കൃഷ്ണൻ മയിലുകളോടൊപ്പം നൃത്തമാടാൻ തുടങ്ങിയപ്പോൾ അവരുടെ ആനന്ദം പതിന്മടങ്ങായി..... അവരിൽ ചിലർ മതിമറന്നു നൃത്തമാടി.... ഭഗവാന്റെ അതിമനോഹരമായ നൃത്തത്തിൽ നിന്ന് കണ്ണെടുക്കാനാവാത്ത വിധം ഗോവർദ്ധന മലകളിലെ മൃഗങ്ങളും കാട്ടുപൂക്കളും എല്ലാ ജീവജാലങ്ങളും അതിൽ ലയിച്ചിരുന്നുപോയി...

വർണ മനോഹരമായ തൂവൽ
പരമാനന്ദത്തിന്റെ കണ്ണീരൊഴുക്കിക്കൊണ്ട്, പക്ഷി രാജാവായ മയൂരം തന്റെ ഒരോ തൂവലും പൊഴിക്കുകയാണ്. ശ്രീകൃഷ്ണൻ സ്നേഹത്തോടെ മയിലിന്റെ അർപ്പണവും ആനന്ദാനുഭൂതിയും ഏറ്റെടുത്തു, കിരീടത്തിൽ വർണ മനോഹരമായ തൂവൽ സ്ഥാപിച്ചു. അങ്ങനെ അദ്ദേഹം മയിലുകളുടെ തൂവലുകൾ ധരിക്കാൻ തുടങ്ങി.

മറ്റ് ഇതിഹാസങ്ങൾ
ഇതുമായി ബന്ധപ്പെട്ട് മറ്റ് ചില ഇതിഹാസങ്ങളും ഉണ്ട്. നമുക്ക് അവയെ കണ്ടെത്താം ...
സ്കന്ദയുടെ പർവതം
ഭഗവാൻ കൃഷ്ണൻ വിഷ്ണുവിന്റെ അവതാരമാണ്.സ്കന്ദന്റെ മാതാവിന്റെ മാതുലനായിട്ടാണ് വിഷ്ണുവിനെ കണക്കാക്കുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ പരിശ്രമത്തിൽ വിജയം നേടിയെടുക്കാൻ ആഗ്രഹിച്ചപ്പോൾ, മയിൽ തൂവലുകൾ ധരിക്കുന്നു എന്നും മറ്റൊരു ഐതിഹ്യമാണ്.
ഭഗവാൻ കൃഷ്ണൻ എന്നതിന്റെ ഉള്ളടക്കം
ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം ഇതിലെ കഥയും മറ്റും സത്യമാവണമെന്നില്ല...ഭക്തന് വളരെ പ്രിയമുള്ള ഒരു രൂപം മനസ്സിൽ കണ്ട് പ്രാർത്ഥിക്കുക എന്നതാവും എല്ലാം... ഭഗവാൻ കൃഷ്ണന്റെ ഏറ്റവും പ്രിയങ്കരമായ രൂപമായി ഭക്തർ "മോർമുക്തധാരി" എന്ന രൂപത്തെ ആരാധിക്കുന്നു...
അനശ്വരമായ ഇതിഹാസം..
ഈ കഥ എഴുതുമ്പോൾ ഞാൻ സന്തോഷിച്ചത് പോലെ ഇത് വായിക്കുമ്പോൾ നിങ്ങളും സന്തോഷവാനാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു....ദയവായി ഈ ഇതിഹാസകഥ നിങ്ങളുടെ പ്രിയപെട്ടവരുമായി പങ്കിടു....നിങ്ങളുടെ കഥകളറിയാൻ ഞാനും ഇഷ്ടപ്പെടുന്നു ....



Click it and Unblock the Notifications