Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കൈവെള്ളയിലെ മറുക്; സമ്പന്നതയുടെ അടയാളം
ചില മറുകുകള്‍ക്ക് എങ്ങനെയെല്ലാം ഭാഗ്യവും നിര്‍ഭാഗ്യവും നല്‍കും എന്ന് നോക്കാം.
കാക്കപ്പുള്ളികളും മറുകുകളും ധാരാളം പലരുടേയും ദേഹത്തുണ്ടാവും. ശരീരത്തിലെ മറുകുകള്‍ക്ക് ഭാഗ്യവും നിര്‍ഭാഗ്യവുമായി ധാരാളം ബന്ധമുണ്ട്. ശരീരത്തിലെ ഒരു മറുകിനേയും അത്ര നിസ്സാരമായി കാണരുത്. മറുക് ശാസ്ത്രമനുസരിച്ച് മറുകിന്റെ സ്ഥാനവും അതുണ്ടാക്കുന്ന നിര്‍ഭാഗ്യവും എന്തൊക്കെയെന്ന് നോക്കാം. ഈ മറുകുകളെല്ലാം വ്യത്യസ്തമായ കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.
കൈരേഖ നോക്കി ഭാവി നിശ്ചയിക്കുന്നത് പോലെ തന്നെയാണ് മറുക് നോക്കി ഭാവി നിശ്ചയിക്കുന്നത്. മറുകിന്റെ സ്ഥാനം ഭാഗ്യവും നിര്‍ഭാഗ്യവും ഒരുപോലെ നമുക്ക് പറയാം. പല വിധത്തിലുള്ള മറുകുകളാണ് ഉള്ളത്. പിങ്ക് നിറത്തിലും കറുത്ത നിറത്തിലും ബ്രൗണ്‍ നിറത്തിലും മറുകുകളുണ്ട്. മറുക് നിങ്ങള്‍ക്ക് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ നല്‍കുന്നതെന്ന് നോക്കാം.

കൈവെള്ളയിലെ മറുക്
കൈവെള്ളയിലെ മറുകാണ് സാമ്പത്തിക സ്രോതസ്സിന്റെ ലക്ഷണം. ഇടതുകൈയ്യിലോ വലതു കൈയ്യിന്റേയോ ഉള്ളിലാണ് മറുകെങ്കില്‍ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും എന്നാണ് പറയുന്നത്.

ചെവിയിലെ മറുക്
ചെവിയിലെ മറുക് കുടുംബ സ്നേഹത്തിന്റെ പര്യായമാണ്. പൊതുവേ ചെവിയിലെ മറുക് വളരെ നല്ലതാണ് എന്നാണ് ജ്യോതിശാസ്ത്രഞ്ജര്‍ പറയുന്നത്. കുടുംബത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഇത്തരക്കാര്‍.

കവിളിലെ മറുക്
കവിളിലെ മറുകാണ് മറ്റൊന്ന്. വലതു കവിളിലാണ് മറുകെങ്കില്‍ അവര്‍ തൊട്ടാവാടികളാണ്. എന്നാല്‍ ഇടത് കവിളിലാണ് മറുകെങ്കില്‍ ഇവര്‍ മറ്റുള്ളവരോട് ഇടപെടാന്‍
അല്പം മടിയുള്ളവരായിരിക്കും.

കഴുത്തിലെ മറുക്
നിങ്ങള്‍ നല്ലൊരു വ്യക്തിത്വത്തിനുടമയാണ് എന്നാണ് കഴുത്തിലെ മറുക് സൂചിപ്പിക്കുന്നത്. മാത്രമല്ല കാര്യങ്ങളെല്ലാം നല്ല ഉത്തരവാദിത്വത്തോട് കൂടി ചെയ്യുന്നവരാണ് എന്നതാണ് അര്‍ത്ഥം.

തോളിലെ മറുക്
തോളില്‍ മറുകുള്ളവര്‍ പലപ്പോഴും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. മാത്രമല്ല ഇത്തരക്കാര്‍ പലപ്പോഴും ജീവിതത്തില്‍ പരാജയപ്പെടുന്നവരായിരിക്കും.

നെഞ്ചിലെ മറുക്
നെഞ്ചില്‍ നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ അത് നിങ്ങള്‍ ഒരു മടിയനാണ് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വിജയത്തിലെത്താന്‍ നിങ്ങള്‍ക്ക് പലപ്പോഴും കഴിയില്ല.

മൂക്കിലെ മറുക്
മൂക്കിലെ മറുകാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരക്കാര്‍ക്ക് മൂക്കിന് തുമ്പത്തായിരിക്കംു ദേഷ്യം. മൂക്കില്‍ മറുകുള്ളവര്‍ക്ക് ദേഷ്യം കൂടുതല്‍ മാത്രമല്ല ക്ഷമയും കുറവായിരിക്കും.



Click it and Unblock the Notifications
