For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹപ്രായം 12-14 വയസ്സ്, ആചാരങ്ങള്‍ ഇങ്ങനെ

ഓരോ ഗോത്രവര്‍ഗ്ഗത്തിന്റേയും സ്വഭാവവും വേഷവും ആചാരങ്ങളും എല്ലാം വ്യത്യസ്തമായിരിക്കും

|

ഓരോ നാട്ടിലേയും ആചാരം വ്യത്യസ്ത രീതിയില്‍ ഉള്ളതായിരിക്കും. ആചാരങ്ങള്‍ തരം തിരിച്ച് തന്നെ നമുക്ക് ഓരോ രാജ്യത്തേയും ആളുകളെ മനസ്സിലാക്കാന്‍ സാധിക്കും. ലോകത്തിന്റെ ഓരോ കോണില്‍ ഉള്ളവര്‍ പോലും ഓരോ ആചാരങ്ങളില്‍ വിശ്വസിക്കുന്നവരായിരിക്കും. ഇത്തരത്തില്‍ ബന്ധങ്ങളിലും വിവാഹങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നവര്‍ നിരവധിയാണ്. ആചാരങ്ങളേയും വിശ്വാസങ്ങളേയും മുറുകെപ്പിടിച്ച് ജീവിക്കുന്നവരാണ് നമ്മളില്‍ പലരും.

സാമ്പത്തിക നേട്ടവും ഭാഗ്യവും നല്‍കും ആ സംഖ്യസാമ്പത്തിക നേട്ടവും ഭാഗ്യവും നല്‍കും ആ സംഖ്യ

എന്നാല്‍ ഇതെല്ലാം ഒരു വിശ്വാസത്തിന്റെ ബലത്തിലാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഇത്രത്തോളം പ്രാധാന്യം നല്‍കുന്നതും. എന്തൊക്കെയാണ് ഇത്തരത്തില്‍ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ട് പലരും അര്‍ത്ഥമാക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? പപ്പുവ ന്യൂഗിനിയയിലെ ആചാരങ്ങള്‍ നിങ്ങളെ ഞെട്ടിക്കുന്ന ഒന്നാണ്. എന്തൊക്കെയാണവ എന്ന് നോക്കാം.

 ഗോത്രവര്‍ഗ്ഗത്തിന്റെ പ്രത്യേകത

ഗോത്രവര്‍ഗ്ഗത്തിന്റെ പ്രത്യേകത

12000 ആളുകള്‍ ഉള്‍പ്പെടുന്ന ഗോത്രവിഭാഗമാണ് ട്രോബിയന്ദ്. ഇവരാകട്ടെ യാതൊരു കാര്യത്തിലും വഴക്കിടുകയോ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യാറില്ല. ഇതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

 വിവാഹം

വിവാഹം

വിവാഹത്തിനുമുണ്ട് ഇവര്‍ക്കിടയില്‍ പ്രത്യേകത. ഇവര്‍ക്ക് വിവാഹം അത്ര പ്രധാനപ്പെട്ട ഒരു സംഗതിയല്ല. കാരണം ഒരുമിച്ച് കളിച്ച് വളര്‍ന്നവര്‍ തന്നെ വിവാഹം കഴിക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നു. 14 വയസ്സാവുമ്പോഴേക്ക് തന്നെ ഇവര്‍ വിവാഹം കഴിച്ച് കഴിഞ്ഞിരിക്കും.

എപ്പോള്‍ വേണമെങ്കിലും പിരിയാം

എപ്പോള്‍ വേണമെങ്കിലും പിരിയാം

എപ്പോള്‍ വേണമെങ്കിലും ഇവര്‍ക്ക് ബന്ധം പിരിയാവുന്നതാണ്. കാരണം ഇഷ്ടമില്ലാത്ത ഒന്നിനേയും കൂടെ നിര്‍ത്തേണ്ട എന്ന ഇവരുടെ വിശ്വാസമാണ് ഇതിന് പുറകില്‍. അതുകൊണ്ട് തന്നെ എപ്പോള്‍ വേണമെങ്കിലും ബന്ധം പിരിഞ്ഞ് വേറെ താമസിക്കാന്‍ ഇവര്‍ക്ക് തടസ്സങ്ങളില്ല.

ഭാര്യയെ കൈമാറ്റം ചെയ്യുന്നത്

ഭാര്യയെ കൈമാറ്റം ചെയ്യുന്നത്

ഭാര്യക്ക് സമ്മതമാണെങ്കില്‍ ഭാര്യയെ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുന്നതും ഇവരുടെ ആചാരത്തിന്റെ ഭാഗമാണ്. ഇതൊരിക്കലും നിയമവിരുദ്ധമായ കാര്യമല്ല എന്നാണ് ഇവര്‍ പറയുന്നതും വിശ്വസിക്കുന്നതും.

കുഞ്ഞുങ്ങള്‍ ജനിക്കുന്നത്

കുഞ്ഞുങ്ങള്‍ ജനിക്കുന്നത്

കുഞ്ഞുങ്ങള്‍ ജനിക്കുന്നതും ഗര്‍ഭധാരണവും ഒന്നും ലൈംഗിക ബന്ധം വഴി നടക്കുന്നതല്ല ദൈവത്തിന്റെ അനുഗ്രഹമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും ദൈവവിശ്വാസം ഇവര്‍ക്ക് കൂടുതലാണ്.

ദ്വീപിന്റെ പേര്

ദ്വീപിന്റെ പേര്

ദ്വീപിന്റെ പേര് കൊണ്ടും സംസ്‌കാരം കൊണ്ടും വ്യത്യസ്തരാണ് ഇവര്‍ എന്നും. ഈ ദ്വീപ് കണ്ടു പിടിച്ചത് 1793-ലാണ്. ട്രോബിയന്ദ് എന്ന കപ്പിത്താനാണ് ഇത് കണ്ടു പിടിച്ചത്. അതുകൊണ്ട് തന്നെയാണ് ഈ ദ്വീപിന് ഈ പേരു വന്നതും.

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍

ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ അതിനെ ഇല്ലാതാക്കാന്‍ മുതിര്‍ന്നവര്‍ ഇടപെട്ട് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ എല്ലാവരും പങ്കെടുക്കുന്നു.

കറന്‍സികള്‍

കറന്‍സികള്‍

ഉണങ്ങിയ വാഴയിലകളാണ് ഇവിടത്തുകാര്‍ പണമായി ഉപയോഗിക്കുന്നത്. ഈ ചുമതല ഏറ്റെടുക്കുന്നത് സ്ത്രീകളാണ്. മാത്രമല്ല വിദേശികള്‍ പോലും ഈ വാഴയില ഇവരുടെ കൈയ്യില്‍ നിന്നും വാങ്ങി ഉപയോഗിക്കാറുണ്ട്. മാത്രമല്ല വാഴയില കൊണ്ടുള്ള പണം കൊണ്ട് ഇവര്‍ സാധനങ്ങള്‍ വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.

English summary

Facts about papua new guinea culture

Facts about papua new guinea culture read on to know more.
Story first published: Saturday, December 16, 2017, 12:53 [IST]
X
Desktop Bottom Promotion