Just In
- 1 hr ago സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- 2 hrs ago ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- 4 hrs ago കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
- 5 hrs ago ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
Don't Miss
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
കാല്പാദം നോക്കി സ്വഭാവം അറിയാം
ഒരാളുടെ കാല്പാദം നോക്കിയാല്‍ സ്വഭാവം അറിയാന്‍ സാധിക്കുമത്രേ.. ഏതുമാത്രമല്ല അവര്‍ ആരോഗ്യമുള്ളവരാണോ, രോഗമുള്ളവരാണോ എന്നും അറിയാം. കാല്പാദത്തിന്റെ രൂപം നോക്കി സ്വഭാവരീതി, ആരോഗ്യം, മാനസികാവസ്ഥ ഇങ്ങനെ എല്ലാം അറിയാന്‍ സാധിക്കും.
കാല്‍പ്പാദം വിണ്ടുകീറുന്നുണ്ടോ..?
നാലു രൂപത്തിലുള്ള കാല്പാദങ്ങള് സാധാരണയായി ഉണ്ടെന്നാണ് പറയുന്നത്. പുതിയ സംരഭങ്ങള്‍ തുടങ്ങാനിഷ്ടപ്പെടുന്നവരും സല്സ്വഭാവികളുമാണ് വലിയ കാല്‍പാദമുള്ളവര്‍. കൂട്ടുപിണഞ്ഞ വിരലുകള്‍ കീഴടങ്ങലുകളെ സൂചിപ്പിക്കുന്നു. ഇങ്ങനെ പല രഹസ്യങ്ങളും കാല്പാദങ്ങള്ക്ക് പറയാനുണ്ട്.
സ്ക്വയര്‍ പാദം
കാലിലെ എല്ലാവിരലുകളും ഒരേ നീളമുള്ളതിനെയാണ് സ്ക്വയര്‍ പാദം എന്നു പറയുന്നത്. എന്ത് തീരുമാനം എടുക്കുന്നതിനുമുന്പും മൂന്നുവട്ടം ആലോചിക്കുന്ന സ്വഭാവക്കാരാണിവര്‍.
ഫയര്‍ പാദം
തീ നാളത്തിന്റെ രൂപമായ കാല്പാദങ്ങളെ ഫയര്‍ പാദം എന്നു പറയുന്നു. തള്ളവിരലിനേക്കാള്‍ രണ്ടാമത്തെ വിരലിന് നീളക്കൂടുതലുണ്ടാകും. വളരെ ഊര്‍ജസ്വലരായിരിക്കും ഇത്തരക്കാര്‍.
കോമ്മണ്‍ പാദം
റോമന്‍ ഫൂട്ട് എന്നും അറിയപ്പെടുന്നു. ശരീരത്തിന് ആനുപാതികമായ പാദങ്ങളാണിവ. സമൂഹവുമായി നന്നായി ഇടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍. ക്രിയാത്മകമായ പ്രവര്‍ത്തികളോട് വളരെ താത്പര്യമുള്ളവരായിരിക്കും. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നു.
സ്ട്രെറ്റ്ച്ച്ഡ് പാദം
തള്ളവിരലും ചെറുവിരലും അകത്തേയ്ക്ക് അല്പം വളഞ്ഞിരിക്കുന്നതാണ് സ്ട്രെറ്റ്ച്ച്ഡ് പാദം. ഇത്തരക്കാര്‍ രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും വൃക്തിജീവിതം മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നവരുമായിരിക്കും.
ചെറിയ കാല്പാദം
ചെറിയ കാല്‍പാദമുള്ളവര്‍ ജീവിതത്തെയും ജോലിയെയും വളരെയധികം സ്നേഹിക്കുന്നവരാണ്.
വലിയ കാല്പാദം
പുതിയ സംരഭങ്ങള്‍ തുടങ്ങാനിഷ്ടപ്പെടുന്നവരും സല്സ്വഭാവികളുമാണ് വലിയ കാല്‍പാദമുള്ളവര്‍.
കൂട്ടുപിണഞ്ഞ വിരലുകളുള്ള പാദം
കൂട്ടുപിണഞ്ഞ വിരലുകള്‍ കീഴടങ്ങലുകളെ സൂചിപ്പിക്കുന്നു.
നീണ്ട വിരലുകളുള്ള പാദം
നീണ്ട വിരലുകളുള്ള പാദം ലക്ഷ്യബോധത്തെ സൂചിപ്പിക്കുന്നു.
വലിയ തള്ളവിരലുള്ള പാദം
വലിയ തള്ളവിരലുള്ള പാദം വിവേചനബുദ്ധിയെ കാണിക്കുന്നു