Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കാല്പാദം നോക്കി സ്വഭാവം അറിയാം
ഒരാളുടെ കാല്പാദം നോക്കിയാല്‍ സ്വഭാവം അറിയാന്‍ സാധിക്കുമത്രേ.. ഏതുമാത്രമല്ല അവര്‍ ആരോഗ്യമുള്ളവരാണോ, രോഗമുള്ളവരാണോ എന്നും അറിയാം. കാല്പാദത്തിന്റെ രൂപം നോക്കി സ്വഭാവരീതി, ആരോഗ്യം, മാനസികാവസ്ഥ ഇങ്ങനെ എല്ലാം അറിയാന്‍ സാധിക്കും.
കാല്‍പ്പാദം വിണ്ടുകീറുന്നുണ്ടോ..?
നാലു രൂപത്തിലുള്ള കാല്പാദങ്ങള് സാധാരണയായി ഉണ്ടെന്നാണ് പറയുന്നത്. പുതിയ സംരഭങ്ങള്‍ തുടങ്ങാനിഷ്ടപ്പെടുന്നവരും സല്സ്വഭാവികളുമാണ് വലിയ കാല്‍പാദമുള്ളവര്‍. കൂട്ടുപിണഞ്ഞ വിരലുകള്‍ കീഴടങ്ങലുകളെ സൂചിപ്പിക്കുന്നു. ഇങ്ങനെ പല രഹസ്യങ്ങളും കാല്പാദങ്ങള്ക്ക് പറയാനുണ്ട്.

സ്ക്വയര്‍ പാദം
കാലിലെ എല്ലാവിരലുകളും ഒരേ നീളമുള്ളതിനെയാണ് സ്ക്വയര്‍ പാദം എന്നു പറയുന്നത്. എന്ത് തീരുമാനം എടുക്കുന്നതിനുമുന്പും മൂന്നുവട്ടം ആലോചിക്കുന്ന സ്വഭാവക്കാരാണിവര്‍.

ഫയര്‍ പാദം
തീ നാളത്തിന്റെ രൂപമായ കാല്പാദങ്ങളെ ഫയര്‍ പാദം എന്നു പറയുന്നു. തള്ളവിരലിനേക്കാള്‍ രണ്ടാമത്തെ വിരലിന് നീളക്കൂടുതലുണ്ടാകും. വളരെ ഊര്‍ജസ്വലരായിരിക്കും ഇത്തരക്കാര്‍.

കോമ്മണ്‍ പാദം
റോമന്‍ ഫൂട്ട് എന്നും അറിയപ്പെടുന്നു. ശരീരത്തിന് ആനുപാതികമായ പാദങ്ങളാണിവ. സമൂഹവുമായി നന്നായി ഇടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍. ക്രിയാത്മകമായ പ്രവര്‍ത്തികളോട് വളരെ താത്പര്യമുള്ളവരായിരിക്കും. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നു.

സ്ട്രെറ്റ്ച്ച്ഡ് പാദം
തള്ളവിരലും ചെറുവിരലും അകത്തേയ്ക്ക് അല്പം വളഞ്ഞിരിക്കുന്നതാണ് സ്ട്രെറ്റ്ച്ച്ഡ് പാദം. ഇത്തരക്കാര്‍ രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും വൃക്തിജീവിതം മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നവരുമായിരിക്കും.

ചെറിയ കാല്പാദം
ചെറിയ കാല്‍പാദമുള്ളവര്‍ ജീവിതത്തെയും ജോലിയെയും വളരെയധികം സ്നേഹിക്കുന്നവരാണ്.

വലിയ കാല്പാദം
പുതിയ സംരഭങ്ങള്‍ തുടങ്ങാനിഷ്ടപ്പെടുന്നവരും സല്സ്വഭാവികളുമാണ് വലിയ കാല്‍പാദമുള്ളവര്‍.

കൂട്ടുപിണഞ്ഞ വിരലുകളുള്ള പാദം
കൂട്ടുപിണഞ്ഞ വിരലുകള്‍ കീഴടങ്ങലുകളെ സൂചിപ്പിക്കുന്നു.

നീണ്ട വിരലുകളുള്ള പാദം
നീണ്ട വിരലുകളുള്ള പാദം ലക്ഷ്യബോധത്തെ സൂചിപ്പിക്കുന്നു.

വലിയ തള്ളവിരലുള്ള പാദം
വലിയ തള്ളവിരലുള്ള പാദം വിവേചനബുദ്ധിയെ കാണിക്കുന്നു



Click it and Unblock the Notifications
