Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഓര്മ്മശക്തി കൂട്ടണോ, നിന്നുകൊണ്ട് പഠിക്കൂ
ഓര്മ്മശക്തി വര്ദ്ധിപ്പിക്കാനും പഠിച്ചതെല്ലാം കൃത്യമായി ഓര്മ്മയില് നില്ക്കാനും കൂടുതല് ശ്രദ്ധയോടെ പഠിക്കണം. എന്നാല് ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എല്ലാവരും ഇരുന്നുകൊണ്ടും, കിടന്നുകൊണ്ടും പഠിക്കാന് ഇഷ്ടപ്പെടുന്നവരാണ്. എന്നാല് ഇങ്ങനെ തലകുത്തി പഠിച്ചിട്ട് കാര്യമില്ലെന്നാണ് പറഞ്ഞുവരുന്നത്.
കുട്ടി പച്ചക്കറികള് കഴിയ്ക്കുന്നില്ലേ ?
എത്ര പഠിച്ചാലും ഓര്മ്മനില്ക്കുന്നില്ല, മറുന്നുപോയി ഇതെല്ലാം സ്ഥിരം കേള്ക്കുന്നതാണ്. പഠിക്കുന്ന രീതി ഒന്നു മാറ്റി നോക്കൂ.. ഇരുന്നു പഠിക്കുന്നതിനേക്കാള് നിന്നു പഠിച്ചാല് കൂടുതല് ഓര്മ്മനില്ക്കുമെന്നാണ് പഠനങ്ങള് പറയുന്നത്. ഇങ്ങനെയാകുമെങ്കില് നിങ്ങള്ക്ക് പഠിച്ചതൊക്കെ ഓര്ത്തെടുക്കാന് പെട്ടെന്ന് സാധിക്കും.

മണിക്കൂറുകളോളം ഇരുന്ന ഇരുപ്പില് പഠിക്കുന്നത് കുട്ടികളില് പൊണ്ണത്തടി, നട്ടെല്ലിന് സമ്മര്ദ്ദം എന്നിവയൊക്കെ ഉണ്ടാകാം. നിന്നുകൊണ്ട് പഠിച്ചാല് ഇതൊക്കെ ഒഴിവാക്കാം. ഇരുന്നു പഠിക്കുന്ന കുട്ടികളുമായി താരതമ്യം ചെയ്തപ്പോള് നിന്നു പഠിക്കുന്ന കുട്ടികള്ക്ക് പന്ത്രണ്ട് ശതമാനംവരെ കര്മശേഷി കൂടുന്നതായി കണ്ടെത്തി.
ഇവര്ക്ക് പഠനത്തില് ഉത്സാഹവും കാണാന് കഴിയുന്നതായി അധ്യാപകര് പറയുന്നു. നിങ്ങളുടെ കുട്ടികള് ഊര്ജ്ജസ്വലരായി ഇരിക്കുകയും പഠനത്തില് മികവ് പുലര്ത്തുകയും ചെയ്യണമെങ്കില് നിന്നു പഠിക്കാനുള്ള സജ്ജീകരണങ്ങള് ഉണ്ടാക്കി കൊടുക്കൂ...



Click it and Unblock the Notifications
