Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
21 തരം വ്യത്യസ്ത സാരികള്‍ കാണൂ
ഇന്ത്യന്‍ നാരിയുടെ വസ്ത്രപ്രതീകമാണ് സാരിയെന്നു പറയാം. എത്ര മോഡേണ്‍ വസ്ത്രങ്ങള്‍ ധരിയ്ക്കുന്ന സ്ത്രീകളാണെങ്കില്‍ വസ്ത്രശേഖരത്തില്‍ ഒരു സാരിയെങ്കിലും ഉണ്ടാവുകയും ചെയ്യും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങള്‍ക്ക് തനതായ സാരികളുണ്ട്. ഇത് ഉടുക്കുന്ന രീതിയും ചിലയിടങ്ങളില്‍ വ്യത്യസ്തമാണ.്
ഇന്ത്യയിലെ അപൂര്‍വമായ സാരി കളക്ഷനില്‍ പെട്ട ചില സാരികള്‍ കാണൂ,

ബാട്ടിക് സാരി
ബംഗാളിലെ ശാന്തിനികേതന്‍ ഏരിയയില്‍ പ്രശസ്തമായ ബാട്ടിക് സാരി.വില 1000-2000

പോച്ചംപള്ളി സാരി
ആന്ധ്രയിലെ നാല്‍ഗൊണ്ടയില്‍ നിന്നുള്ള സാരികളാണ് പോച്ചംപള്ളി സാരികള്‍. വില 1500-2500

ബാംഗ്ലൂര്‍ സില്‍ക് സാരി
കൈ കൊണ്ട് പ്രിന്റ് ചെയ്ത ബാംഗ്ലൂര്‍ സില്‍ക് സാരി. വില 2000-5000

ബോംകൈ സാരി
ഒറീസയിലെ സബേണ്പൂര് ജില്ലയിലെ ഭൂലിയ കമ്യൂണിറ്റിയില്‍ പെട്ടവര്‍ നെയ്തുണ്ടാക്കുന്ന ഒന്നാണ് ബോംകൈ സാരികള്‍. വില 5000-8000

ബലൂചാരി സാരി
ബംഗാളിലെ ബംഗുണ ജില്ലയില്‍ നിന്നുള്ളതാണ് ബലൂചാരി സാരികള്‍. വില 5000-10000

ധര്‍മാവരം സാരി
ആന്ധ്രയില്‍ നിന്നുള്ള ടെംപിള്‍ സാരിയാണ് ധര്‍മാവരം സാരികള്‍.വില 10000-18,000

പാട്ടോല സാരി
ഗുജറാത്തിലെ പഠാന് ജില്ലയില്‍ നിന്നുള്ളതാണ് പാട്ടോല സാരികള്‍. ഓരോ സാരിയും നെയ്യാന്‍ ആറു മാസത്തില്‍ കൂടുതലെടുക്കും. വില 7,000-15,000.

ധാക്കൈ സംദാനി സാരി
ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളതാണ് ധാക്കൈ സംദാനി സാരികള്‍. വില 5,000-7,000.

ജ്യൂട്ട് സാരികള്‍
ക്ലാസിക് വര്ക്കുള്ളവയാണ് ജ്യൂട്ട് സാരികള്‍. വില 2500-4000.

കോറ സില്‍ക്
ബനാറസ് സില്‍ക് സാരികളുടെ മറ്റൊരു വകഭേദമാണ് കോറ സില്‍ക് സാരികള്‍. വില 3,000-7,000.

ഗരാഡ് സാരികള്‍
ഗരാഡ് സാരികള്‍ ക്രീം, ചുവപ്പ് എന്നിവ ഇട കലര്‍ന്ന ബംഗാളിലെ ടിപ്പിക്കല്‍ സാരി ഫാഷനാണ്. വില 2000-4000.

കോട്കി സാരികള്‍
കോട്കി സാരികള്‍ ഒറീസയില്‍ നിന്നുള്ളവയാണ്. വില 3,000-8,000.

ചന്ദേരി സാരികള്‍
മധ്യപ്രദേശില്‍ നിന്നുള്ള സാരികളാണ് ചന്ദേരി സാരികള്‍. ജ്യൂട്ട് വര്ക്കുള്ളവയാണിത്. വില 15,000-20,000.

ഗഡ്വാള്
മധ്യപ്രദേശിലെ മറ്റൊരു തരം സാരികളാണ് ഗഡ്വാള്. ഇവ കോട്ടന്‍, സില്‍ക് വിഭാഗങ്ങളില്‍ ലഭ്യമാണ്. വില 3,000-8,000.

താഞ്ചോരി സാരികള്‍
ഗുജറാത്തിലെ സൂററ്റില്‍ നിന്നുള്ളതാണ് താഞ്ചോരി സാരികള്‍. വില 4,000-10,000.

ടസര്‍ സാരി
മധ്യപ്രദേശില്‍ നിന്നുള്ള ടസര്‍ സാരികള്‍ സില്‍ക് സാരി വിഭാഗത്തില്‍ പെട്ടവയാണ്. വില 3,000-5,000.

മോട്ക
ബീഹാറില്‍ നിന്നുളള സില്‍ക് സാരികളാണ് മോട്ക. വില 3,000-7,000.

ഹസര്‍ ബൂട്ടി
ബംഗാളില്‍ നിന്നുള്ള മറ്റൊരു തരം സാരിയാണ് ഹസര്‍ ബൂട്ടി. വില 1,000-2500.

വെങ്കടഗിരി സാരി
നെല്ലൂരിലെ റോയല്‍ സാരി വിഭാഗത്തില്‍ പെടുന്നവയാണ് വെങ്കടഗിരി സാരികള്‍. വില 3,000-6,000.

തന്ത് സില്‍ക്
തന്ത് സില്‍ക് മറ്റൊരു തരം സില്‍ക് സാരിയാണ്. വില 4,000-7,000.

ബലൂചാരി സാരി
സില്കില് സ്വര്‍ണനൂലിഴകള്‍ കലര്‍ന്ന ഒന്നാണ് സ്വര്ണാചരി സാരികള്‍. വില 5,000-12,000.



Click it and Unblock the Notifications
