Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
താരങ്ങളുടെ വിചിത്ര വിനോദങ്ങള്‍
താരങ്ങള്‍ പലര്‍ക്കും മാതൃകയാണ്.ഓരേ വ്യക്തികളും അവര്‍ക്കിഷ്ടമുള്ള താരങ്ങളെ ആരാധിക്കുകയും പിന്തുടരുകയും ചെയ്യും. അതിനാല്‍ താരങ്ങള്‍ എന്തു ചെയ്യുന്നതും ശ്രദ്ധയോടെ ആയിരിക്കണം.
അസാധാരണവും വിചിത്രവുമായ വിനോദങ്ങള്‍ ഇവര്‍ക്കുണ്ടാവുക എന്നത് വളരെ ശ്രമകരമാണ്. നമുക്കറിയാവുന്ന പല താരങ്ങളും ഇത്തരത്തില്‍ അസാധാരണ വിനോദങ്ങള്‍ ഉള്ളവരാണ്. വിചിത്ര വിനോദങ്ങളുള്ള താരങ്ങളുടെ ആരാധകരും ഇത്തരം വിനോദങ്ങള്‍ പിന്തുരാന്‍ തുടങ്ങും.
താരങ്ങളുടെ ഇത്തരം വിചിത്ര വിനോദങ്ങളെ കുറിച്ചറിയുക എന്നത് വളരെ രസകരമാണ്. ഇതില്‍ ചിലത് അവരുടെ വ്യക്തിത്വത്തിന് നേരെ വിപരീതമായിട്ടുള്ളവയാണന്ന് കാണാം.
ചില താരങ്ങളുടെ അസാധാരണ വിനോദങ്ങളെ കുറിച്ച് മനസ്സിലാക്കാം. അവരെ സംബന്ധിച്ചിവ വളരെ സാധാരണമാണ്.
പ്രശസ്തരുടെ ഏറ്റവും മികച്ച ചില അസാധാരണ വിനോദങ്ങള്‍

1.വിദ്യാബാലന്
ഡര്‍ട്ടി പിക്ചര്‍ എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ വിദ്യാബാലന്റെ അസാധാരണമായ വിനോദം കവിത എഴുത്ത് ആണ്. അവര്‍ കവിതകളൊന്നും ഇതുവരെ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടില്ല. എങ്കിലും ഉടന്‍ തന്നെ വിദ്യാബാലന്റെ വരികള്‍ നമുക്ക് വായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ സുഹൃത്തുക്കള്‍ക്കും കുടംബാംഗങ്ങള്‍ക്കും മാത്രമെ ഇവ വായിക്കാനുള്ള ഭാഗ്യമുള്ളു.

2.രണ്‍വീര്‍ സിങ്
റാപ് ആണ് റണ്വീര് സിങിന്റെ ഇഷ്ടവിനോദം. ലേഡീസ് വെഴ്സസ് റിക്കി ഭെല്‍ എന്ന സിനിമയില്‍ അദ്ദേഹം തന്റെയീ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ അദ്ദേഹത്തിന്റെ ഈ കഴിവ് കൂടുതല്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

3. സോനം കപൂര്‍
ഷോപ്പിങ് ആണ് സോനം കപൂറിന്റെ ഇഷ്ട വിനോദം.ഷോപ്പിങ് സ്ത്രീകളിലധികവും ഇഷ്ടപ്പെടുന്ന വിനോദമാണ്. എന്നാല്‍, ഷോപ്പിങ്ങിനായി എത്ര സമയം വേണമെങ്കിലും അവര്‍ ചിലവഴിക്കും എന്നതാണ് ഇതിലെ അസാധാരണമായ കാര്യം. ഷോപ്പിങ്ങിനായി എത്ര പണം ചെലവഴിക്കാനും മടിയില്ല. ബ്രാന്‍ഡുകളില്‍ ഭ്രമമുള്ള സോനം കപൂറിന് വിവിധ ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട്. സ്വന്തം സിനിമയായ ഐഷയില്‍ നിന്നായിരിക്കും ഇതിനുള്ള പ്രചോദനം ലഭിച്ചത്.

4.സല്മാന് ഖാന്
ആക്ഷന്‍ ഹീറോ സല്മാന്ഖാന് വളരെ ക്രിയാത്മകമായ വിനോദമാണ് ഉള്ളത്. ചിത്ര രചനയിലാണ് അദ്ദേഹത്തിന് താല്പര്യം. പല വിവാദങ്ങളിലും ചെന്നു പെടുന്ന സല്മാന് ഖാന്റെ പെരുമാറ്റത്തിനും സ്വഭാവത്തിനും ഈ വിനോദം ചേരുമോ എന്ന് പലര്‍ക്കും സംശയം തോന്നാറുണ്ട്. എന്നാല്‍,ഏറെ പേര് അദ്ദേഹത്തിന്റെ ഈ വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്തായാലും സെല്മാന് ഖാന്റെ ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ ഈ വിനോദം ആഹ്ലാദം നല്കുമെന്നതില് സംശയമില്ല.

5.ജോണി ഡെപ്
ക്യാപ്റ്റന്‍ ജാക്, സ്പാറോ, വില്ലി വോങ്ക തുടങ്ങിയ വ്യത്യസ്ത വേഷങ്ങള്‍ ചെയ്തിട്ടുള്ള ഹോളിവുഡ് താരം ജോണി ഡെപ്പിന്റെ വിനോദം ശരിക്കും വിചിത്രം തന്നെയാണ്. ബാര്‍ബി ഡോളുകള്‍ ശേഖരിക്കുകയും അവയ്ക്കൊപ്പം കളിക്കുകയുമാണ് അദ്ദേഹത്തിന് താല്പര്യമുള്ള വിനോദം. അദ്ദേഹത്തെ പോലുള്ള ഒരാളെ സംബന്ധിച്ച് ഈ വിനോദം അസാധാരണം തന്നെയാണ്. വൈവിധ്യമാര്‍ന്ന ബാര്‍ബികള്‍ സ്വന്തമായുള്ള അദ്ദേഹം ഒഴിവ് സമയങ്ങളില്‍ അവയ്ക്കൊപ്പം കളിക്കാനായി ചെലവിടും.



Click it and Unblock the Notifications
