Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
മരണശേഷം ശരീര ചലനം നിലക്കുന്നില്ല: ജീവനൊളിച്ചിരിക്കും രഹസ്യം ഇവിടെയാണ്
മരണം എന്നത് എല്ലാത്തിന്റേയും അവസാനമായാണ് നാം കണക്കാക്കുന്നത്. ഒരു വ്യക്തി മരണപ്പെടുമ്പോള്‍ ആ വ്യക്തിക്ക് നമ്മളുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു എന്ന് തന്നെയാണ് കണക്കാക്കുന്നത്. എന്നാല്‍ മരണശേഷവും നമ്മുടെ ശരീരത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമാണ്. മരണ ശേഷം ശരീരത്തില്‍ സംഭവിക്കുന്ന ചില മാറ്റങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്.
പലപ്പോഴും ചില ശാരീരിക പ്രക്രിയകള്‍ മിനിറ്റുകളോ, മണിക്കൂറുകളോ ചിലപ്പോള്‍ ആഴ്ചകളോ നീണ്ട് നില്‍ക്കുന്നു. ഇത് പലപ്പോഴും സാധാരണക്കാരായ നമുക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള ഒന്നാണ്. എന്നാല്‍ സത്യത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നഖവും മുടിയും വളരുന്നു
സത്യമാണ്, ഇതില്‍ നിങ്ങള്‍ അത്ഭുതപ്പെടേണ്ടതില്ല. നഖവും മുടിയും വളരുന്നു എന്ന് പറയുന്നതിനേക്കാള്‍ ഇതിന് പിന്നിലെ ശാസ്ത്രീയതയെക്കുറിച്ച് നമുക്ക് നോക്കാം. അതായത് മരണശേഷം നമ്മുടെ ചര്‍മ്മം കൂടുതല്‍ വരണ്ടതായി മാറുന്നു. ഈ സമയം അത് പിന്നോട്ട് തള്ളപ്പെടുകയും ചെയ്യുന്നതിന്റെ ഫലമായി പലപ്പോഴും നഖവും മുടിയും നീളം വെക്കുന്നു. ഇതാണ് സംഭവിക്കുന്നത്.
തലച്ചോര്‍ പ്രവര്‍ത്തിക്കുന്നു
പലപ്പോഴും മരണം സംഭവിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലക്കുമ്പോഴാണ്. എന്നാല്‍ ഇതിന് ശേഷവും ചില മിനിറ്റുകള്‍ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നു. കാരണം മരണം സംഭവിച്ചാലും തലച്ചോറിലെ കോശങ്ങള്‍ കുറച്ച് സെക്കന്റുകള്‍ അല്ലെങ്കില്‍ മിനിറ്റുകള്‍ ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലായിരിക്കും. അതുകൊണ്ടാണ് ഇത്തരം അവസ്ഥയില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നീണ്ടു നില്‍ക്കുന്നത്. എന്നാല്‍ ഈ സമയം വീണ്ടും ഹൃദയം പ്രവര്‍ത്തനക്ഷമമാവുകയാണെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ തലച്ചോറിന് ഉണ്ടാവുന്നു.
മലമൂത്ര വിസര്‍ജ്ജനം
പലപ്പോഴും മരണത്തിന് ശേഷം മലമൂത്ര വിസര്‍ജ്ജനം സംഭവിക്കുന്നു. ഇത് സാധാരണ നടക്കുന്ന ഒരു കാര്യമാണെങ്കിലും പലപ്പോഴും മരണത്തിന് ശേഷം ശരീരത്തിലെ കോശങ്ങള്‍ പെട്ടെന്ന് മരവിക്കുന്നു. എങ്കിലും ഇതിന്റെ പ്രവര്ത്തനം നിലക്കാത്തതിനാല്‍ പലപ്പോഴും മരണം നടന്നതിന് ശേഷവും മലമൂത്ര വിസര്‍ജ്ജനം സംഭവിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും സ്വമേധയാ സംഭവിക്കുന്ന ഒരു കാര്യമല്ല. അത് മാത്രമല്ല ശരീരത്തിന് അകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഗ്യാസ് മൂലമാണ് ഇത് സംഭവിക്കുന്നത്.
ദഹനം
മരണശേഷം ദഹനം സംഭവിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ സത്യമാണ്. മരണത്തിന് ശേഷം കുടലില്‍ ജീവിക്കുന്ന ബാക്ടീരിയകള്‍ക്ക് പെട്ടെന്ന് നാശം സംഭവിക്കുന്നില്ല. ഇവയാണ് നമ്മളെ ദഹനത്തിന് സഹായിക്കുന്നത്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ പലപ്പോഴും മരിച്ചതിന് ശേഷവും ഇവ ആക്ടീവ് ആയി തുടരുന്നു. ഇതിന്റെ ഫലമായി ഇവ പലപ്പോഴും കുടലിന്റെ ഉള്‍വശങ്ങള്‍ ഭക്ഷിക്കുകയും അത് മൂലം ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും.
ഉദ്ദാരണം
പുരുഷനില്‍ മരണശേഷവും ഉദ്ദാരണം സംഭവിക്കുന്നു. അതിന് പ്രധാന കാരണം ഹൃദയം അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ പലപ്പോഴും രക്തം നമ്മുടെ ശരീരത്തിന്റെ താഴ്ഭാഗത്തായി കെട്ടിക്കിടക്കുന്നു. ഇത് പേശികള്‍ ചുരുങ്ങുന്ന അവസ്ഥയിലേക്ക് എത്തുന്നു. പലപ്പോഴും പേശീകോശങ്ങള്‍ അയേണിനാല്‍ ഉത്തേജിക്കപ്പെടുന്നുണ്ട്. ഈ സമയം കാല്‍സ്യം അയേണുകളെ കടത്തി വിടുമ്പോള്‍ ഊര്‍ജ്ജം അധികമായി ആവശ്യം വരുകയും ചെയ്യുന്നില്ല. ഇതാണ് പലപ്പോഴും ഉദ്ദാരണത്തിലേക്ക് എത്തിക്കുന്നത്.
പേശികളുടെ ചലനം
പലപ്പോഴും മരണ ശേഷവും പേശികളുടെ ചലനം നിലനില്‍ക്കുന്നു. അതിനന് കാരണം തലച്ചോറിലേക്ക് എത്തിക്കേണ്ട സന്ദേശങ്ങള്‍ പലപ്പോഴും ശരീരം സുഷുംമ്‌നാ നാഡിയിലേക്ക് എത്തിക്കുന്നതിന്റെ ഫലമായാണ്. ഇത് പേശികളുടെ ചലനത്തിന് കാരണമാകുന്നു. ഇത് നെഞ്ചിനകത്ത് വരെ ഇത്തരം ചലനങ്ങള്‍ക്ക് കാരണമാകുന്നു. ഇവയൊന്നും തന്നെ മരണത്തില്‍ നിന്നുള്ള തിരിച്ച് വരവിനെയല്ല സൂചിപ്പിക്കുന്നതും.
പ്രസവം
മരണശേഷം പ്രസവം നടക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. കോഫിന്‍ ബര്‍ത്ത് എന്നാണ് ഇതിനെ പറയുന്നത്. മരണശേഷം ശരീരത്തിനകത്ത് വാതകങ്ങള്‍ രൂപം കൊള്ളുന്നു. ഇതാണ് പലപ്പോഴും ശരീരത്തില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിനെ പുറത്തേക്ക് തള്ളുന്നത്. വളരെ അപൂര്‍വ്വമായ സംഗതിയാണെങ്കിലും ഇത്തരത്തിലും സംഭവിക്കാറുണ്ട് എന്നതാണ് സത്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











