വണ്‍ഇന്ത്യ: ഡിജിറ്റല്‍ മാധ്യമ രംഗത്ത് ഇന്ന് മുതല്‍ പുതിയ രൂപത്തില്‍ നിങ്ങള്‍ക്കൊപ്പം

കാലാകാലങ്ങളായി വണ്‍ഇന്ത്യ നമുക്കൊപ്പമുണ്ട്, നിരവധി ഭാഷകളില്‍ വായനക്കാരന്‍ അറിയേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് നല്‍കി വായനയുടെ നിലവാരമുയര്‍ത്തി വണ്‍ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ വണ്‍ഇന്ത്യയുടെ റിബ്രാന്‍ഡിംങ് നമുക്ക് നല്‍കുന്നത് അടിമുടി മാറ്റങ്ങളാണ്. ഈ അഭിമാന നിമിഷത്തില്‍ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് പുതിയ രൂപത്തില്‍ ഭാവത്തില്‍ കൃത്യതയോടെയും സമഗ്രതയോടേയും പുതിയ കാഴ്ചപ്പാടുകളുമായി വണ്‍ ഇന്ത്യ എത്തുന്നു.

ശക്തമായ അടിത്തറ
'There is Only Oneindia' എന്ന ക്യാപ്ഷനോടയാണ് വായനക്കാര്‍ക്ക് മുന്നില്‍ ഡിജിറ്റല്‍ മീഡിയ രംഗത്തെ തങ്ങളുടെ ശക്തമായ സ്വാധീനം 'വണ്‍ഇന്ത്യ' അറിയിക്കുന്നത്. പരിധിയില്ലാത്ത അവസരങ്ങളിലേക്കാണ് ഓരോ വായനക്കാരന് മുന്നിലേക്കും 'വണ്‍ഇന്ത്യ' അതിന്റെ വാതില്‍ തുറക്കുന്നത്. ശക്തമായ വേരുകളുള്ള ഈ പ്രസ്ഥാനത്തിന് അതിന്റേതായ വ്യക്തതയും കൃത്യതയും തര്‍ക്കമില്ലാതെ അവകാശപ്പെടാവുന്നതാണ്.

Oneindia rebranding

വര്‍ഷങ്ങളായുള്ള യാത്ര
വണ്‍ഇന്ത്യ 1999-ല്‍ Indiainfo.com എന്ന പേരിലാണ് ആരംഭിക്കുന്നത്. അതിന് ശേഷം 'വണ്‍ഇന്ത്യ'യിലേക്ക് ചുവട് മാറ്റിയപ്പോഴും തുടക്കത്തിലേ വായനക്കാരെ ആകര്‍ഷിക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ 25 വര്‍ഷമായി മാറ്റമില്ലാതെ മുന്‍പന്തിയില്‍ നില്‍ക്കുന്നതിന് സാധിച്ചതിന് പിന്നിലും ഈ പിന്തുണ തന്നെയാണ്. വായനക്കാരുടെ ആവശ്യങ്ങള്‍ ഓരോ കാലഘട്ടത്തിലും മാറിക്കൊണ്ടിരിക്കുമ്പോഴും അതനുസരിച്ച് മാറ്റം വരുത്തുന്നതിനും 'വണ്‍ഇന്ത്യ' വളരെ വലിയ വിജയമാണ് എന്നത് ശ്രദ്ധേയമാണ്.

'വണ്‍ഇന്ത്യ'യുടെ വാഗ്ദാനം
വായനക്കാരന് എപ്പോഴും ഉയര്‍ന്ന നിലവാരമുള്ളതും വ്യക്തവും വൈകാരികവുമായ ഉള്ളടക്കങ്ങള്‍ നല്‍കുന്നതില്‍ വ്യത്യസ്തമായ രീതിയാണ് 'വണ്‍ഇന്ത്യ' നാളിതുവരെ പിന്തുടര്‍ന്ന് വന്നിരുന്നത്. ഇത് സൂചിപ്പിക്കുന്നതും 'വണ്‍ഇന്ത്യ'യുടെ പ്രതിബദ്ധതയെ തന്നെയാണ്. അത് തന്നെയാണ് ഇനി അങ്ങോട്ടും പ്രേക്ഷകര്‍ക്കായി ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന വാഗ്ദാനവും. പ്രേക്ഷകരുടെ താല്‍പ്പര്യങ്ങളെയും മുന്‍ഗണനകളേയും പ്രോത്സാഹിപ്പിക്കുക എന്ന ഒരു ലക്ഷ്യവും ഈ റീബ്രാന്‍ഡിംങ് വഴി ഞങ്ങള്‍ ലക്ഷ്യമിടുന്നു.

'വണ്‍ഇന്ത്യ'യുടെ പുതിയ ലോഗോ
ബഹുഭാഷാ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച 'വണ്‍ഇന്ത്യ' റീബ്രാന്‍ഡിംങില്‍ ലോഗോ അവതരിപ്പിക്കുന്നതിലും ഏറെ വ്യത്യസ്തമാണ്. ബഹുഭാഷാ രംഗത്തെ മാറ്റങ്ങളെ സൂചിപ്പിക്കുന്ന തരത്തില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ലോഗോയാണ് ഇത്. 'വണ്‍ഇന്ത്യ' എന്ന പ്രസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നതിന് വേണ്ടി സമഗ്രവും വ്യക്തവും സുതാര്യവുമായ ലോഗോയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല ഈ മാറ്റം ആധുനികവും സ്ഥിരതയുള്ളതുമായ ഒരു മാറ്റത്തിനാണ് തുടക്കമിടുന്നത്.

ബഹുഭാഷാ മാധ്യമങ്ങളില്‍ എന്നും മുന്നില്‍
ബഹുഭാഷാ മാധ്യമങ്ങളില്‍ എന്നും മുന്നിലാണ് 'വണ്‍ഇന്ത്യ'. നിങ്ങള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ആകര്‍ഷകമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതില്‍ എന്നും മുന്‍നിരയില്‍ തന്നെയാണ് 'വണ്‍ഇന്ത്യ'യുടെ സ്ഥാനം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, പഞ്ചാബി എന്നിങ്ങനെ വിവിധ ഭാഷകളില്‍ 'വണ്‍ഇന്ത്യ' ലഭ്യമാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടങ്ങളെ മാനിച്ച് മുന്നേറുന്നതിന് ഇന്നും 'വണ്‍ഇന്ത്യ'ക്ക് സാധിക്കുന്നു.

റീച്ചും സ്വാധീനവും
നിരവധി ഭാഷകളില്‍ ലഭ്യമാണ് എന്നത് കൊണ്ട് തന്നെ അതിന്റെ പ്രാധാന്യവും വളരെയെറേ വ്യത്യസ്തമാണ്. പ്രതിമാസം 200 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് 'വണ്‍ഇന്ത്യ'ക്കുള്ളത്. രാജ്യത്ത് അഞ്ച് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ ഒരാള്‍ എന്ന നിലക്കാണ് 'വണ്‍ഇന്ത്യ'യുടെ വളര്‍ച്ച. ഇതാകട്ടെ രാജ്യത്താകമാനം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 25% എന്ന തോതിലേക്ക് എത്തും. ഡിജിറ്റല്‍ മാധ്യമ രംഗത്തെ ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കി മുന്നേറുന്നതില്‍ 'വണ്‍ഇന്ത്യ'യുടെ പങ്ക് അതുകൊണ്ട് തന്നെ വിസ്മരിക്കാനാവുന്നതല്ല.

പരസ്യദാതാക്കള്‍ക്ക് നിരവധി അവസരങ്ങള്‍
ലോകം 'വണ്‍ഇന്ത്യ'യിലൂടെ ചലനാത്മകമാക്കാന്‍ വരൂ, നിങ്ങളുടെ ലോകം കണ്ടെത്തൂ- ഉപഭോക്താക്കള്‍ക്കും പരസ്യദാതാക്കള്‍ക്കും ഇടയില്‍ മികച്ച ബന്ധവും അവസരങ്ങളും സൃഷ്ടിക്കുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ഒരു പ്ലാറ്റ്‌ഫോം തന്നെയാണ് 'വണ്‍ഇന്ത്യ'. ഇത് വഴി ഇരുകൂട്ടര്‍ക്കും മൂല്യവത്തായ നേട്ടങ്ങളും ഉറപ്പ് വരുത്തുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും അല്ലെങ്കില്‍ എല്ലാവര്‍ക്കും ഇടപെടാവുന്നതുമായ തരത്തിലേക്ക് ഒരു സാഹചര്യം 'വണ്‍ഇന്ത്യ' സൃഷ്ടിക്കുന്നു.

വണ്‍ഇന്ത്യയുടെ ഹൗസ്ബ്രാന്‍ഡുകള്‍
വണ്‍ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഹൗസ്ബ്രാന്‍ഡുകള്‍ തന്നെയാണ്. ഇവ ഓരോന്നും വായനക്കാരുടെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും നിറവേറ്റുന്ന തരത്തിലുള്ളതുമാണ്.
FilmiBeat: വിനോദം
Drivespar: ഓട്ടോമോട്ടീവ്
Good Returns: ഫിനാന്‍സ്
MyKhel:: സ്‌പോര്‍ട്‌സ്
GizBot: സാങ്കേതികവിദ്യ
NativePlanet: യാത്ര
BoldSky: ജീവിതശൈലി
CareerIndia: വിദ്യാഭ്യാസം
HitzFeed: വൈറല്‍ കണ്ടന്റ്
ഈ പോര്‍ട്ടലുകള്‍ വ്യത്യസ്ത വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ വിവിധ വിഭാഗങ്ങളില്‍ ആകര്‍ഷകമായ കണ്ടന്റുകള്‍ നല്‍കുന്നതിനും സാധിക്കുന്നു.

വളര്‍ച്ചയില്‍ നിലനിര്‍ത്തുന്ന പ്രതിബന്ധത
ഈ റീബ്രാന്‍ഡിംഗ് വണ്‍ ഇന്ത്യയുടെയുടെ മുന്നോട്ടുള്ള യാത്രയിലേക്കുള്ള സുപ്രധാന നാഴികക്കല്ലായി മാറും എന്നതില്‍ സംശയം വേണ്ട. ഇത് മികച്ച മാറ്റങ്ങള്‍ക്കുള്ള ഒരു തുടക്കമാണ് എന്നതും ശ്രദ്ധേയമാണ്. റീബ്രാന്‍ഡിംങ് നല്ല മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനുള്ള ഒരു പ്രതിബദ്ധതയുടെ തുടക്കമാണ്.

വണ്‍ഇന്ത്യയെക്കുറിച്ച്
വായനക്കാര്‍ക്ക് സമഗ്രമായ വാര്‍ത്തകളും വിനോദവും മികച്ച ഉള്ളടക്കങ്ങളും നല്‍കുന്നതിന് വേണ്ടിയുള്ള ഒരു പ്രമുഖ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമാണ് 'വണ്‍ഇന്ത്യ'. ഇത് ഐക്യത്തേയും ആര്‍ജ്ജവത്തേയും, അതിരുകളില്ലാത്ത അവസരങ്ങളേയും സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഈ മേഖലയില്‍ പുതിയ മാറ്റങ്ങളും നേതൃത്വവും സൃഷ്ടിക്കുന്നത് തുടരുകയും ചെയ്യുന്നു.

Story first published: Thursday, August 15, 2024, 12:43 [IST]
X
Desktop Bottom Promotion