Latest Updates
-
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം
ഒന്നല്ല, പതിനായിരമല്ല... ഒരു കോടി ശിവലിംഗങ്ങള്‍! കോടിലിംഗേശ്വര ക്ഷേത്രം ഒരു മഹാത്ഭുതം
മഹാദേവന്റെ നിരവധി ക്ഷേത്രങ്ങളും അദ്ദേഹത്തിന്റെ പല രൂപങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു കോടി ശിവലിംഗങ്ങളുള്ള ഒരു മഹാദേവ ക്ഷേത്രത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? അതെ, അങ്ങനെയൊരു ക്ഷേത്രം കര്‍ണ്ണാടകത്തിലുണ്ട്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗവും ഈ ക്ഷേത്രത്തിലാണ്. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ കമ്മസാന്ദ്ര എന്ന സ്ഥലത്താണ് കോടിലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
108 അടി ഉയരമുണ്ട് ക്ഷേത്ര മുറ്റത്തെ ശിവലിംഗത്തിന്. ഈ ശിലിംഗവും 35 അടി ഉയരമുള്ള ഭീമന് നന്തി പ്രതിമയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഒരു കോടി ശിവലിംഗങ്ങളും ക്ഷേത്രത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കോടിലിംഗേശ്വര ക്ഷേത്രത്തെക്കുറിച്ചുള്ള മറ്റ് വിശേഷങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

കോടിലിംഗേശ്വര ക്ഷേത്രത്തിന്റെ ചരിത്രം
1980ല്‍ സാംബശിവമൂര്ത്തിയും ഭാര്യ വി രുക്മിണിയും ചേര്‍ന്നാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് പറയുന്നു. ഈ സ്ഥലത്ത് ആദ്യം അഞ്ച് ശിവലിംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് നൂറ്റി ഒന്ന് ശിവലിംഗങ്ങളും തുടര്‍ന്ന് ആയിരത്തൊന്ന് ശിവലിംഗങ്ങളും ഇവിടെ സ്ഥാപിച്ചു. ഇന്ന് ഏകദേശം 93 ലക്ഷത്തിന് മുകളില്‍ ശിവലിംഗങ്ങള്‍ ഇവിടെയുണ്ടെന്ന് കണക്കുകള്‍ പറയുന്നു. 2018ല്‍ സാംബശിവ മൂര്‍ത്തി അന്തരിച്ചു. അതിനുശേഷവും ഇവിടെ ശിവലിംഗം സ്ഥാപിച്ചുവരുന്നുണ്ട്.
കൂറ്റന്‍ ശിവലിംഗം
1994 ലാണ് 108 അടി ഉയരമുള്ള കൂറ്റന്‍ ശിവലിംഗം ഇവിടെ സ്ഥാപിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവലിംഗമാണ് ഇത്. 'നര്‍മ്മദാ ബാനം' എന്ന് വിളിക്കപ്പെടുന്ന കോടിലിംഗേശ്വര മഹാലിംഗം വാരണാസിയില്‍ നിന്നാണ് കൊണ്ടുവന്നത്.
ഒരു കോടി ശിവലിംഗങ്ങള്‍
ക്ഷേത്ര ഭാരവാഹികള്‍ തയ്യാറാക്കിയ കണക്ക് പ്രകാരം 93 ലക്ഷം ശിവലിംഗങ്ങളാണ് ഇവിടെയുള്ളത്. വൈകാതെ തന്നെ എണ്ണം കോടിയിലെത്തും. ദിനവും നൂറു കണക്കിന് ഭക്തരെത്തുന്ന ക്ഷേത്രത്തില്‍ കുറഞ്ഞത് അന്‍പതോളം ശിവലിംഗങ്ങള്‍ പുതുതായി എത്തുന്നുണ്ട്. ഭക്തര്‍ക്ക് ഇഷ്ടമുള്ള വലിപ്പത്തില്‍ ഇവിടെ ശിവലിംഗങ്ങള്‍ സമര്‍പ്പിക്കാം. അവരവരുടെ പേരുവിവരങ്ങളും എഴുതി വയ്ക്കാം. ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തില്‍ പൂജ ചെയ്യും പോലെതന്നെ ഇവിടെയുള്ള മുഴുവന്‍ ശിവലിംഗങ്ങള്‍ക്കും പൂജയുണ്ടാകും. ഇതിനായി നിരവധി പൂജാരികലും കോടിലിംഗേശ്വര ക്ഷേത്രത്തിലുണ്ട്.

ഭക്തര്‍ക്ക് ശിവലിംഗം സ്ഥാപിക്കാം
ഈ ക്ഷേത്രത്തെക്കുറിച്ച് നിരവധി വിശ്വാസങ്ങളുണ്ട്. അതില്‍ പ്രബലമായത്, ഗൗതമ ഋഷിയുടെ ശാപമോക്ഷം ലഭിക്കാന്‍ ഇന്ദ്രന് ഇവിടെ ഒരു ശിവലിംഗം സ്ഥാപിച്ചിരുന്നു എന്നതാണ്. ഇതിനുശേഷം ഈ സ്ഥലം ഇന്ത്യയൊട്ടാകെ കോടിലിംഗേശ്വര എന്നറിയപ്പെട്ടു. ഏതൊരു ഭക്തനും തന്റെ പേരില്‍ ഒരു ശിവലിംഗം ഇവിടെ സ്ഥാപിക്കാം. ശിവഭക്തന് ഈ ക്ഷേത്രപരിസരത്ത് ശിവലിംഗം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, 1 അടി മുതല്‍ 3 അടി വരെ വലിപ്പമുള്ള ശിവലിംഗം സ്ഥാപിക്കാം. മഹാശിവരാത്രി ദിനത്തില്‍, ലക്ഷക്കണക്കിന് ഭക്തര്‍ ഇവിടെയെത്താറുണ്ട്.
അത്ഭുത മരങ്ങള്‍
ക്ഷേത്രപരിസരത്തുള്ള രണ്ട് മരങ്ങളില്‍ മഞ്ഞ നൂല് കെട്ടിയാല്‍ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം. പ്രത്യേകിച്ച് വിവാഹ തടസ്സങ്ങള്‍ നീങ്ങും. ദരിദ്രരായ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം ക്ഷേത്രം വഴി നടത്താറുണ്ട്. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ദൂരദിക്കുകളില്‍ നിന്നുമെത്തുന്ന ഭക്തരുടെ താമസത്തിനും ഭക്ഷണത്തിനും ആവശ്യമായ കാര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

11 മറ്റ് ക്ഷേത്രങ്ങള്‍
ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചയുടന്‍ തന്നെ ഭക്തര്‍ക്ക് കോടിലിംഗേശ്വരന്റെ പ്രതിമയില്‍ മഹാദേവന്റെ ദര്‍ശനം ലഭിക്കുന്നു. ഈ ക്ഷേത്ര സമുച്ചയത്തില്‍ കോടിലിംഗേശ്വരന്റെ പ്രധാന ക്ഷേത്രം കൂടാതെ മറ്റ് 11 ക്ഷേത്രങ്ങളുണ്ട്. അതില്‍ ബ്രഹ്മാവ്, വിഷ്ണു, അന്നപൂര്‍ണേശ്വരി ദേവി, വെങ്കിട്ടരമണി സ്വാമി, പാണ്ഡുരംഗ സ്വാമി, പഞ്ചമുഖ ഗണപതി, രാമ-ലക്ഷ്മണ്-സീത, കരുമാരി അമ്മ, സുബ്രഹ്മണ്യ സ്വാമി, ഹനുമാന് എന്നിവരുടെ ക്ഷേത്രങ്ങളാണ് പ്രധാനമായുമുള്ളത്.
പരമ്പരാഗത ആചാരങ്ങള്‍ പാലിച്ചുകൊണ്ടാണ് ക്ഷേത്രത്തില്‍ ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നത്. പ്രാര്‍ത്ഥിച്ചുകൊണ്ട് ശിവലിംഗങ്ങള്‍ക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. ശിവരാത്രി നാളില്‍ വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടാറ്.



Click it and Unblock the Notifications

