Latest Updates
-
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും!
അന്യഗ്രഹജീവികളുടെ താവളം, പറക്കും തളികകള്‍; ഇന്ത്യയും ചൈനയും രഹസ്യമാക്കി വച്ച സ്ഥലം!!
kongka la pass mystery: ഭൂമിയെപ്പോലെ ദശലക്ഷക്കണക്കിന് ഗ്രഹങ്ങള്‍ നമ്മുടെ ഗാലക്സിയില്‍ ഉണ്ടാകും. അവയില്‍ ചിലതില്‍ ജീവന് ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. ഈ ഗ്രഹങ്ങളിലും മനുഷ്യന്, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയ ജീവികള്‍ ഉണ്ടാകും. അവയില്‍ ചിലര്‍ നാം വിചാരിക്കുന്നതിലും ദുര്‍ബലരും ചിലര്‍ മനുഷ്യരേക്കാള്‍ എത്രയോ മടങ്ങ് ബുദ്ധിശക്തിയും സാങ്കേതിക വിദ്യയും ഉള്ളവരാകാനും സാധ്യതയുണ്ട്. ഇത്തരക്കാരെ അന്യഗ്രഹജീവികള്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിളിച്ചിരുന്നത്.
അന്യഗ്രഹജീവികള്‍ ഭൂമിയില്‍ എന്ത് ഉദ്ദേശ്യത്തോടെയാണ് വരുന്നത് എന്നത് ശാസ്ത്രത്തിന് ഇപ്പോഴും ഒരു രഹസ്യമാണ്. ഈ വിഷയത്തില്‍ നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും അന്യഗ്രഹജീവികള്‍ എവിടെ നിന്നാണ് വരുന്നത്, എന്തിനാണ് വരുന്നത് എന്നതിന്റെ നിഗൂഢത ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഹോളിവുഡ് സിനിമയായ 'ദി ഫോര്‍ത്ത് കൈന്‍ഡ്' ല്‍ അന്യഗ്രഹജീവികളുടെ കഥയാണ് ഉള്ളത്. ഒരു അലാസ്കന്‍ നഗരത്തില്‍ നിന്ന് ആളുകള്‍ എങ്ങനെ അപ്രത്യക്ഷമാകുന്നു എന്ന് ആ സിനിമ കാണിക്കുന്നു. ഇവിടെയുള്ള ആളുകളെ അന്യഗ്രഹജീവികള്‍ കൊണ്ടുപോകുന്നതായാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്.

എന്നിരുന്നാലും, ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമാണ് അന്യഗ്രഹജീവികള്‍ വരുന്നത് എന്ന് ഗവേഷണങ്ങള്‍ പറയുന്നു. റഷ്യയിലും അമേരിക്കയിലും പലതവണ പറക്കും തളികകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. നമ്മുടെ ഇന്ത്യയും പിന്നിലല്ല. എല്ലാ മാസവും അന്യഗ്രഹ ജീവികള്‍ സന്ദര്‍ശിക്കുന്ന ഒരു സ്ഥലം ഇന്ത്യയില്‍ ഉണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതെ, അങ്ങനൊരു സ്ഥലം ഇന്ത്യയിലുണ്ട്. ഈ അവകാശവാദം നാസ വരെ ഒരുകാലത്ത് അംഗീകരിച്ചിരുന്നു. അതിന് ആധാരമായ തെളിവുകളുമായി 2006 ജൂണില്‍ ഗൂഗിള്‍ സാറ്റലൈറ്റ് ഒരു യുഎഫ്ഒയുടെ ചിത്രവും പുറത്തുവിട്ടിരുന്നു! ഇന്ത്യയിലെ അത്തരമൊരു നിഗൂഢമായ സ്ഥലമാണ് കൊങ്ക ലാ പാസ്.
കൊങ്ക ലാ പാസ്
ഹിമാലയത്തിന്റെ മടിത്തട്ടില്‍ ലഡാക്കിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ ചുരം മഞ്ഞുമൂടിയതിനാല്‍ ഇവിടേക്ക് എത്താന്‍ വളരെ ബുദ്ധിമുട്ടാണ്. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം സൈന്യം ഒരു കരാറിലെത്തി. ഈ കരാര്‍ പ്രകാരം, ഇരു രാജ്യങ്ങളിലെയും സൈനികര്‍ക്ക് ഇവിടേക്ക് സൈനികരെ വിന്യസിക്കാന്‍ കഴിയില്ല. പക്ഷേ ദൂരെ നിന്ന് നിരീക്ഷിക്കാന്‍ കഴിയും. ആ കരാറിനുശേഷം ഈ സ്ഥലം കൂടുതല്‍ വിജനമായി. ആളനക്കമില്ലാത്ത സ്ഥലമായ കൊങ്ക ലാ പാസ് മാറി.
അന്യഗ്രഹജീവികള്‍ വന്നുപോകുന്ന സ്ഥലം
ലഡാക്കിലെ കൊങ്ക ലാ ചുരം ഇന്ന് നിഗൂഢത നിറഞ്ഞ സ്ഥലമാണ്. ഏലിയന്‍ ബേസ് എന്നും ഈ സ്ഥലം അറിയപ്പെടുന്നു. അന്യഗ്രഹ ജീവികളെ ഇവിടെ പലതവണ കണ്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ട്. ഇത് മനസ്സിലാക്കാന്‍ പല ശാസ്ത്രജ്ഞരും ഇവിടെ ഗവേഷണം നടത്തിയിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ ഇവിടെ വരുമോ ഇല്ലയോ എന്നറിയാന്‍ 2004ല്‍ ശാസ്ത്രജ്ഞര്‍ ഒരു പഠനം നടത്തി. ശാസ്ത്രജ്ഞരുടെ പഠനത്തിനിടെ തന്നെ ലഡാക്കിന്റെ ഈ ഭാഗത്ത് റോബോട്ടിനെപ്പോലെയുള്ള ഒരു ജീവി നീങ്ങുന്നതായി അവര്‍ കണ്ടു. എന്നാല്‍ ശാസ്ത്രജ്ഞര്‍ അവിടെ എത്തിയപ്പോള്‍ തന്നെ ആ സാധനം അപ്രത്യക്ഷമായി. 2012ല്‍ ഇന്ത്യന്‍ ആര്‍മിയും ഐടിബിപി സൈനികരും സമാനമായ ദുരൂഹത നിറഞ്ഞ ഒരു കാര്യം കണ്ടതായി സ്ഥിരീകരിച്ചിരുന്നു. സൈന്യം അയച്ച റിപ്പോര്‍ട്ടില്‍ ആ ഭാഗത്ത് യു.എഫ്.ഒ കണ്ടതായും പറയുന്നുണ്ട്.
ശാസ്ത്രജ്ഞരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍
ഈ വിഷയത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചില ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത് കൊങ്ക ലായുടെ പാളി ലോകത്തിലെ ഏറ്റവും പഴക്കമുള്ളതാണെന്ന്. അതിന്റെ ആഴം ലോകത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ ഇരട്ടിയാണ്. അത് വളരെ ശക്തമായ ഒരു പാറയാണ്. അതുകൊണ്ടാണ് പറക്കും തളിക ഇറങ്ങുന്ന സ്ഥലം എന്ന ആശയം ശരിയാണെന്ന് കണക്കാക്കുന്നത്. അതേ സമയം, ഇവിടെ അന്യഗ്രഹജീവികളോ പറക്കും തളികകളോ ഒന്നുമില്ലെന്നും ചില ശാസ്ത്രജ്ഞര്‍ പറയുന്നു. കാരണം സ്ഥിരീകരിക്കാന്‍ കഴിയുന്ന വ്യക്തമായ തെളിവുകളൊന്നും ഇവിടെ കണ്ടെത്തിയിട്ടില്ല.
പഠനങ്ങള്‍
അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വര്‍ധിച്ചതോടെ 2012ല്‍ ഡിആര്‍ഡിഒയും നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനും സംയുക്തമായി ഒരു പഠനം നടത്തി. അന്വേഷണത്തിനും ഗവേഷണത്തിനും ശേഷം, രണ്ട് സ്ഥാപനങ്ങള്‍ക്കും ഒരു നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല. പലപ്പോഴും യുഎഫ്ഒകള്‍ കാണപ്പെടുന്നുവെന്ന് അവകാശപ്പെടുന്നത് ഇന്ത്യ-ചൈന അതിര്‍ത്തിയുടെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ്. അതിനാല്‍ സാധാരണക്കാരുടെ സഞ്ചാരം ഇവിടെ നിരോധിച്ചിരിക്കുകയാണ്.
ഇന്ത്യയിലേക്കും ചൈനയിലേക്കും പറക്കും തളികകള്‍ വരുന്നത് കണ്ടതായി ചില പ്രദേശവാസികള്‍ പറയുന്നു. ഇരു രാജ്യങ്ങളിലെയും സൈന്യത്തിന് ഇക്കാര്യം അറിയാം. എല്ലാ മാസവും അന്യഗ്രഹജീവികള്‍ ഈ സ്ഥലം സന്ദര്‍ശിക്കുന്നു എന്ന് സമീപഗ്രാമത്തിലെ ആളുകള്‍ പറയുന്നു. ആളുകളുടെ സഞ്ചാരം കുറവായതിനാല്‍, പറക്കുംതളികകളുമായി അന്യഗ്രഹജീവികള്‍ കൊങ്ക ലാ പാസിലേക്ക് വരികയും പോവുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. പറക്കുംതളികയുടെ നിഗൂഢത പരിഹരിക്കാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കൊങ്ക ലാ ചുരത്തില്‍ അന്യഗ്രഹ ജീവികളുടെ വരവിന്റെ ദുരൂഹത ഇന്നും രഹസ്യമായി നിലനില്ക്കുന്നു.



Click it and Unblock the Notifications