Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
286 ദിവസങ്ങള്‍, 19 കോടി കിലോമീറ്റുകള്‍, 4570-ലെറേ തവണ ഭൂമിയെചുറ്റി സുനിത വില്യംസ്
മാസങ്ങള്‍ നീണ്ട ബഹിരാകാശ യാത്രക്ക് ശേഷം സുനിത വില്യംസും സംഘവും ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40-നാണ് സുനിത വില്യംസും സഹയാത്രികന് ബുച്ച് വില്‍മോറും ഭൂമിയിലേക്ക് എത്തിയിരിക്കുന്നത്. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ 9 പേടകം അറ്റ്ലാന്റിക് സമുദ്രത്തിലാണ് സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. ലോകത്തിന്റെ ഓരോ കോണിലുള്ള മനുഷ്യനും ഈ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നതാണ് സത്യം.
കരയില്‍ ഇറങ്ങുന്നതിന് പകരമായി സമുദ്രത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനെയാണ് സ്പ്ളാഷ് ഡൗണ്‍ അഥവാ സ്പ്ളാഷ് ലാന്റ് എന്ന് പറയുന്നത്. പാരച്ച്യൂട്ടുകളുടെ സഹായത്തോടെയാണ് ബഹിരാകാശ പേടകം സമുദ്രത്തില്‍ ഇറക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം

എന്തുകൊണ്ട് സ്പ്ളാഷ് ഡൗണ്‍?
എന്തുകൊണ്ടാണ് ബഹിരാകാശ പേടകം അല്ലെങ്കില്‍ വിക്ഷേപണ വാഹനം സമുദ്രത്തില്‍ ലാന്റ് ചെയ്യുന്നത് എന്നത് നമുക്ക് നോക്കാം. ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം ബഹിരാകാശത്ത് കഴിഞ്ഞതിനാല്‍ ബഹിരാകാശ യാത്രികരുടെ സുരക്ഷിതമായ തിരിച്ച് വരവിനും മുന്നോട്ടുള്ള ആരോഗ്യത്തിനും വേണ്ടിയാണ് ഇത്തരത്തില്‍ സ്പാളാഷ് ഡൗണ്‍ എന്ന രീതി തിരഞ്ഞെടുക്കുന്നത്. മാത്രമല്ല ബഹിരാകാശ പേടകം അതിവേഗതയില്‍ സഞ്ചരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത് ഭൂമിയില്‍ എത്തുന്നതിന് മുന്നോടിയായി എപ്പോഴും അതിലുള്ള യാത്രക്കാര്‍ക്കും മുന്നോട്ടുള്ള ആരോഗ്യവും അവരുടെ അതിജീവനവും ഉറപ്പ് വരുത്തുന്നതിന് സ്പ്ളാഷ് ഡൗണ്‍ ആണ് ഏറ്റവും മികച്ചത്. മാത്രമല്ല ഭൂമിയിലേക്ക് പതിക്കുന്നതിന് മുന്‍പായി ഭൂമിയിലെ വേഗതയിലേക്ക് എത്തുന്നതിനും സ്പ്ളാഷ് ഡൗണ്‍ സഹായിക്കുന്നു.
ബഹിരാകാശത്തെ ഒന്‍പത് മാസങ്ങള്‍
സുനിത വില്യംസും സംഘവും ബഹിരാകാശത്ത് കഴിഞ്ഞത് ഒന്‍പത് മാസങ്ങളാണ്. കൃത്യമായി പറഞ്ഞാല്‍ 286 ദിവസങ്ങള്‍. അതില്‍ തന്നെ 4500-ലധികം തവണം ഇവര്‍ ബഹിരാകാശ നിലയത്തില്‍ ഭൂമിയെ ചുറ്റി. അത് മാത്രമല്ല 19.50 കോടി കിലോമീറ്ററുകളോളം യാത്ര ചെയ്യുകയും ചെയ്തു. നാല് വലിയ പാരച്യൂട്ടില്‍ ആണ് അറ്റ്ലാന്റിക് സമുദ്രത്തില്‍ പേടകം ലാന്റ് ചെയ്തത്. വെറും 9 ദിവസത്തെ ബഹിരാകാശ യാത്രക്കായാണ് സുനിത വില്യംസും സംഘവും ഭൂമിയില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് 9 മാസത്തോളം ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടി വന്നു. 17 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിലാണ് ഇവര്‍ ഭൂമിയിലേക്കെത്തിയത്. അതിന് ശേഷം ഇവരെ നാസയുടെ ബഹിരാകാശ കേന്ദ്രത്തിലെത്തിക്കുകയും വൈദ്യപരിശോധനക്ക് വിധേയരാക്കുകയും ചെയ്തു.
പിന്തുണയും ആരോഗ്യ പ്രശ്നങ്ങളും
ഒന്പതുമാസത്തോളമാണ് ബഹിരാകാശത്ത് സുനിത വില്യംസും സംഘവും കഴിഞ്ഞത്. അതുകൊണ്ട് തന്നെ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെട്ട് വരുന്നതിന് നാളുകളെടുക്കും. അതുകൊണ്ട് തന്നെ ഇവര്‍ക്ക് എല്ലാ വിധത്തിലുള്ള ശാരീരിക മാനസിക അവസ്ഥകള്‍ വീണ്ടെടുക്കുന്നതിന് ദിവസങ്ങളെടുക്കുന്നു. അത് മാത്രമല്ല ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയിലൂടെ ജീവിച്ചതിനാല്‍ ഇവരുടെ കൈകാലുകളിലെ പേശികളും ആരോഗ്യവും ക്ഷയിച്ച അവസ്ഥയിലുമായിരിക്കും.
ആരോഗ്യ പ്രശ്നങ്ങള്‍ നിരവധി
നീണ്ട നാളുകളിലെ ബഹിരാകാശ യാത്രക്ക് അപ്പുറം സുനിത വില്യംസിന്റേയും സംഘത്തിന്റേയും ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയായിരിക്കും. അസ്ഥികളുടെ ആരോഗ്യം ക്ഷയിക്കുകയും ഒടിവുണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം സമയമെടുക്കും. കൂടാതെ ദ്രാവകങ്ങള്‍ തലക്ക് മുകളിലേക്ക് നീങ്ങുന്നതിനും സാധ്യതയുണ്ട്. കാരണം ഭൂമിയുടെ ഗുരുത്വാകര്‍ഷണം പലപ്പോഴും നമ്മുടെ ശരീരത്തിലെ എല്ലാ വിധത്തിലുള്ള ജലാംശത്തേയും കൃത്യമായി വലിച്ചെടുക്കുകയും കൃത്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ ഇത് സംഭവിക്കുകയില്ല. ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇത്തരത്തില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. എങ്കിലും ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് സുനിത വില്യംസും സംഘവും എന്ന് നമുക്ക് നിസ്സംശയം പറയാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications