Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
2025ലെ പൊതു അവധികള്‍, വരും വര്‍ഷം ഏതെല്ലാം ദിവസങ്ങള്‍ അവധിയാണെന്നറിയാം
അടുത്ത വര്‍ഷത്തെ പൊതു അവധികള്‍ അറിയാന്‍ കാത്തിരിക്കുന്നവരാണ് നമ്മള് എല്ലാവരും. ഏതെല്ലാം ദിവസങ്ങളാണ് സര്‍ക്കാര്‍ അവധികള്‍ വരുന്നത്, ഏതെല്ലാം ദിവസങ്ങളാണ് വാരാന്ത്യത്തോട് ചേര്‍ന്ന് അവധി വരുന്നത് എന്നീ കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ വിവാഹങ്ങളും മറ്റ് ചടങ്ങുകളും യാത്രകളുമെല്ലാം നേരത്തെ പദ്ധതിയിടാന്‍ കഴിയും. അതിനായി കാത്തിരിക്കുന്നവര്‍ക്ക് ഇതാ സര്‍ക്കാര്‍ പുറത്തിറക്കിയ 2025-ലെ പൊതു അവധികളുടെ ലിസ്റ്റ്.

എല്ലാ വര്‍ഷത്തെയും പോലെ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളും അവധിദിനങ്ങളാണ്. അതുകൂടാതെ 18 അവധി ദിനങ്ങളാണ് 2025ല്‍ ഉള്ളത്. റിപ്പബ്ലിക് ദിനം അടക്കം ആറ് പൊതുഅവധി ദിനങ്ങള്‍ ഞായറാഴ്ചകളില്‍ ആണ് വരുന്നത്. കൂടാതെ മൂന്ന് ദിവസങ്ങള്‍ നിയന്ത്രിത അവധി ദിനങ്ങളാണ്.
റംസാന്, വിഷു, ദുഃഖവെള്ളി, ബക്രീദ്, സ്വാതന്ത്ര്യദിനം, തിരുവോണം, ദീപാവലി അടക്കം ഏഴ് ദിവസങ്ങളിലെ അവധി വാരാന്ത്യത്തോട് ചേര്‍ന്നാണ് വരുന്നത്. അതേസമയം റിപ്പബ്ലിക് ദിനം, ഈസ്റ്റര്‍, മുഹറം, നാലാംഓണം/ ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണജയന്തി, ശ്രീനാരായണഗുരു സമാധി അടക്കം ആറ് അവധി ദിനങ്ങള്‍ ഞായറാഴ്ചകളിലാണ് വരുന്നത്. വിഷുവും അംബേദ്കര്‍ ജയന്തിയും ഇത്തവണ ഒരേദിവസമാണ് വരുന്നത്. സമാനമായി തിരുവോണവും നബിദിനവും, വിശയദശമിയും ഗാന്ധിജയന്തിയും ഒരേ ദിവസം വരുന്നു.
അടുത്ത വര്‍ഷത്തെ അവധി ദിനങ്ങളുടെ വിശദമായ ലിസ്റ്റ് പരിശോധിക്കാം.
അവധി ദിനങ്ങള്‍
മന്നം ജയന്തി: 02-01-2025, വ്യാഴാഴ്ച
മഹാശിവരാത്രി: 26-02-2025, ബുധനാഴ്ച
ഈദുല്‍ ഫിത്തര്‍: 31-03-2025, തിങ്കളാഴ്ച
വിഷു/അംബേദ്കര്‍ ജയന്തി: 14-04-2025, തിങ്കളാഴ്ച
പെസഹ വ്യാഴം: 17-04-2025, വ്യാഴാഴ്ച
ദുഃഖവെള്ളി: 18-04-2025, വെള്ളിയാഴ്ച
മെയ്ദിനം: 01-05-2025, വ്യാഴാഴ്ച
ബക്രീദ്: 06-0602025, വെള്ളിയാഴ്ച
കര്‍ക്കടക വാവ്: 24-07-2025, വ്യാഴാഴ്ച
സ്വാതന്ത്ര്യദിനം: 15-08-2025, വെള്ളിയാഴ്ച
അയ്യങ്കാളി ജയന്തി: 28-08-2025, വ്യാഴാഴ്ച
ഒന്നാമോണം: 04-09-2025, വ്യാഴാഴ്ച
തിരുവോണം/നബിദിനം: 05-09-2025, വെള്ളിയാഴ്ച
മൂന്നാമോണം: 06-09-2025, ശനിയാഴ്ച
മഹാനവമി: 01-10-2025,ബുധനാഴ്ച
വിജയദശമി/ഗാന്ധിജയന്തി: 02-10-2025, വ്യാഴാഴ്ച
ദീപാവലി: 20-10-2025, തിങ്കളാഴ്ച
ക്രിസ്തുമസ്: 25-12-2025, വ്യാഴാഴ്ച
നിയന്ത്രിത അവധി ദിനങ്ങള്‍
വൈകുണ്ഠസ്വാമി ജയന്തി: 04-03-2025, വ്യാഴാഴ്ച
ആവണി അവിട്ടം: 09-08-2025, ശനിയാഴ്ച
വിശ്വകര്‍മ്മ ജയന്ത്രി: 17-09-2025, ബുധനാഴ്ച
ഞായറാഴ്ചകളില്‍ വരുന്ന അവധികള്‍
റിപ്പബ്ലിക് ദിനം: 26-02-25
ഈസ്റ്റര്‍: 20-04-25
മുഹറം: 06-07-2025
നാലാം ഓണം/ശ്രീനാരായണ ഗുരു ജയന്തി: 07-09-2025
ശ്രീകൃഷ്ണജയന്തി: 14-09-2025
ശ്രീനാരായണ ഗുരു സമാധി - 21-09-2025



Click it and Unblock the Notifications
