Latest Updates
-
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ
ഹസ്തരേഖാശാസ്ത്രപ്രകാരം ഏറ്റവും ദുരിതനാശം വിതക്കുന്ന കേമദ്രുമയോഗം: ലക്ഷണം ഇതാണ്
ഹസ്തരേഖാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. ഭാവിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് വേണ്ടി ഹസ്തരേഖാശാസ്ത്രം സഹായിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നടക്കുന്ന സമയമായതിനാല്‍ അതിനെല്ലാം പലരും ഹസ്തരേഖാശാസ്ത്രപ്രകാരം പല കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. ഹസ്തരേഖാശാസ്ത്രപ്രകാരം ഒരു വ്യക്തിയുടെ കൈയ്യില്‍ ശുഭഫലങ്ങളും അശുഭഫലങ്ങളും ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ഭൂതകാലത്തെക്കുറിച്ചും, ഭാവിയെക്കുറിച്ചും, സാമ്പത്തികം, തൊഴില്‍, വിവാഹം എന്നിവയെക്കുറിച്ചും എല്ലാം ഹസ്തരേഖാശാസ്ത്രപ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നു.
എന്നാല്‍ ഈ ലേഖനത്തില്‍ പറയുന്ന കേമദ്രുമയോഗം പലപ്പോഴും അശുഭകരമായ പല ഫലങ്ങളും ആണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത് കൂടുതല്‍ വെല്ലുവിളികളും ദാരിദ്ര്യവും പ്രയാസവുമാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. അതിനെ കേമദ്രുമയോഗം എന്നാണ് പറയുന്നത്. കൈയ്യില്‍ ഇത്തരം യോഗമുള്ളവരെ വളരെ മോശം ഫലം നല്കുന്ന ഒരു ജീവിതമായാണ് കണക്കാക്കുന്നത്. ദാരിദ്ര്യവും ബുദ്ധിമുട്ടും ഇവരെ വിട്ടുമാറുകയില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ കൂടുതല്‍ വായിക്കാം.

കേമദ്രുമയോഗം ഉണ്ടാവുന്നത്
കേമദ്രുമയോഗം ഉണ്ടാവുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് ദാരിദ്ര്യത്തിലേക്കും പ്രശ്നത്തിലേക്കുമാണ് ഒരു വ്യക്തിയെ എത്തിക്കുന്നത്. എല്ലാ യോഗങ്ങളിലും വളരെ അശുഭകരമായി കണക്കാക്കുന്ന ഒന്നാണ് കേമദ്രുമയോഗം എന്ന് പറയുന്നത്. ഹസ്തരേഖാശാസ്ത്രപ്രകാരം ശുക്രമണ്ഡലവും സൂര്യമണ്ഡലവും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആണ് കേമദ്രുമയോഗം രൂപം കൊള്ളുന്നത്. അതോടൊപ്പം തന്നെ ഒരു വ്യക്തിയുടെ സൂര്യരേഖ പൂര്‍ത്തീകരിക്കാത്ത രീതിയിലും ആയിരിക്കും. എപ്പോഴും ഇത്തരം യോഗത്തെ വളരെയധികം മോശം ഫലം നല്കുന്ന ഒരു യോഗമായാണ് കണക്കാക്കുന്നത്.
കേമദ്രുമയോഗത്തിന്റെ ഫലങ്ങള്‍
കേമദ്രുമ യോഗത്തിന്റെ ഫലങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് ജീവിതത്തില്‍ നിങ്ങള്‍ അസന്തുഷ്ടിയോടെയായിരിക്കും മുന്നോട്ട് പോവുന്നത് എന്നത്. ഒരു തരത്തിലും ജീവിതത്തില്‍ സന്തോഷിക്കുന്നതിനുള്ള നല്ല നിമിഷങ്ങള്‍ നിങ്ങള്ക്കുണ്ടാവുന്നില്ല. അത് മാത്രമല്ല നിങ്ങളുടെ കൂടെ ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കും ഈ യോഗത്തിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ അശുഭയോഗങ്ങള്‍ കൊണ്ട് മുന്നിട്ട് നില്ക്കുന്ന ഒന്നാണ് കേമദ്രുമ യോഗം എന്നതില്‍ സംശയം വേണ്ട.

ദാരിദ്ര്യം കൂടെ തന്നെ
ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മോചനം ലഭിക്കുന്നില്ല. ഒരിക്കലും നിങ്ങള്‍ക്ക് ജീവിതത്തില്‍ വെല്ലുവിളികള്‍ പ്രതിരോധിക്കാന്‍ സാധിക്കുന്നില്ല. പ്രത്യേകിച്ച് സാമ്പത്തിക വെല്ലുവിളികളില്‍ നിങ്ങള്‍ വീണു പോവുന്നു. അത് മാത്രമല്ല കൈയ്യില്‍ ഉള്ള ശുഭയോഗങ്ങളുടെ ഫലം കൂടി പലപ്പോഴും ഇത് വഴി ഇല്ലാതാവുന്നു. കേമദ്രുമയോഗം നിങ്ങളുടെ എല്ലാ അനുകൂല ഫലങ്ങളേയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യത്തിലേക്ക് എത്തുന്ന അവസ്ഥയില്‍ നിങ്ങള്‍ അല്പം ശ്രദ്ധിച്ച് തന്നെ മുന്നോട്ട് പോവേണ്ടതുണ്ട്.
ഭാഗ്യം അരികില്‍ പോലും ഇല്ല
കേമദ്രുമയോഗത്തിന്റെ ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് അവരുടെ അരികില്‍ പോലും ഭാഗ്യം ഉണ്ടാവുന്നില്ല. അത് മാത്രമല്ല ഇവര്‍ക്ക് ജീവിതത്തില്‍ ഒരു തരത്തിലുള്ള സുഖങ്ങളും അനുഭവിക്കാനും സാധിക്കുന്നില്ല. ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങളും വെല്ലുവിളികളും നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നു. കഠിനമായ ഭാഗ്യദോഷങ്ങള്‍ ഓരോ സമയത്തും അനുഭവിക്കേണ്ട അവസ്ഥയും നിങ്ങള്‍ക്കുണ്ടാവുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയും നിങ്ങളെ മടുപ്പിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

കരിയറിലെ തോല്‍വി
നിങ്ങളുടെ കൈയ്യില്‍ ഹസ്തരേഖാശാസ്ത്രപ്രകാരം കേമദ്രുമയോഗം ഉള്ളവരെങ്കില്‍ അവര്‍ക്ക് അവരുടെ കരിയറില്‍ പോലും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ഇവര്‍ക്ക് എത്ര കഷ്ടപ്പെട്ടാലും കരിയറില്‍ ഉയര്‍ച്ച ലഭിക്കുകയില്ല. ബിസിനസ് ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അവര്‍ക്ക് ഒരിക്കലും പ്രശ്നങ്ങള്‍ ഒഴിഞ്ഞ സമയമുണ്ടാവുകയില്ല. ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു.
അപകീര്‍ത്തി
അപകീര്‍ത്തികരമായ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ത്വര ഇവരില്‍ ഉണ്ടാവുന്നു. കൂടാതെ പല കാര്യങ്ങളിലും അലസത, പ്രശ്നങ്ങള്‍, ബുദ്ധിമുട്ടുകള്‍, രോഗം, ദാരിദ്ര്യം എന്നിവയും വര്‍ദ്ധിക്കുന്നു. ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കടം വാങ്ങുന്നതിനും അത് വഴി ദാരിദ്ര്യത്തിലേക്കും നിങ്ങള്‍ എത്തുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ആ വ്യക്തിക്കെതിരേ തെറ്റായ ആരോപണങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും കൂടുതല്‍ ആണ്.
രോഗാവസ്ഥകള്‍ പിടികൂടുന്നു
രോഗാവസ്ഥകള്‍ പിടികൂടുന്ന അവസ്ഥ വരെ ഇവരില്‍ എപ്പോഴും ഉണ്ടാവുന്നു. അതിന്റെ ഫലമായി സാമ്പത്തിക സ്ഥിതി മോശമായി തുടരുന്നു. പലപ്പോഴും ഭേദമാക്കാനാവാത്ത അസുഖങ്ങള്‍ ആയിരിക്കും അതില്‍ ഏറ്റവും കൂടുതല്‍. രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി സമ്പത്തിന്റെ നല്ലൊരു പങ്കും ചിലവഴിക്കേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി ഇതോടെ മോശമാവുന്നതിനുള്ള സാധ്യതയും കാണുന്നു. ശാരീരികമായി എപ്പോഴും തളര്‍ച്ചയും ക്ഷീണവും ഇവരില്‍ സദാസമയം ഉണ്ടാവുന്നു.



Click it and Unblock the Notifications
