ഈ 10 വസ്തുക്കളില്‍ ഏതെങ്കിലുമൊന്ന് തലയിണയ്ക്കടിയില്‍ വച്ച് ഉറങ്ങൂ, ഭാഗ്യം ഉണര്‍ന്നെണീക്കും

ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും സമാധാനവും നിലനിര്‍ത്തുന്നതിന്, വാസ്തു ശാസ്ത്രത്തില്‍ നിരവധി കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജീവിതം സന്തോഷകരവും ഐശ്വര്യവുമുള്ളതാക്കിത്തീര്‍ക്കാന്‍ വേദഗ്രന്ഥങ്ങളില്‍ പലതരം മാര്‍ഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവ പിന്തുടരുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും. ജീവിതത്തില്‍ നെഗറ്റീവ് എനര്‍ജി നശിപ്പിക്കുകയും പോസിറ്റീവ് എനര്‍ജി പ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ചില കാര്യങ്ങള്‍ വാസ്തുവിലുണ്ട്.

രാത്രി ഉറങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ തലയിണയ്ക്ക് കീഴില്‍ വച്ചാല്‍ ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താമെന്ന് വാസ്തു പറയുന്നു. ഇത് മാത്രമല്ല, ചില കാര്യങ്ങള്‍ ചെയ്യുന്നത് മനസ്സിന് സമാധാനം നല്‍കുകയും പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ജ്യോതിഷപ്രകാരം ചില പ്രത്യേക സാധനങ്ങള്‍ കട്ടിലിനടിയിലോ തലയിണയ്ക്കടിയിലോ വയ്ക്കുന്നത് ഗ്രഹദോഷങ്ങള്‍ നീക്കുന്നതായിരിക്കും. ഉറങ്ങുമ്പോള്‍ തലയിണയ്ക്ക് കീഴില്‍ ഈ സാധനങ്ങള്‍ സൂക്ഷിച്ചാല്‍ ഭാഗ്യം വര്‍ധിക്കും. ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താല്‍ നേട്ടങ്ങളും നിങ്ങളെ തേടിയെത്തും.

Keep These Things Under The Pillow While Sleeping, Luck And Wealth Will Come To You

സുഗന്ധമുള്ള പൂക്കള്‍
വാസ്തു ശാസ്ത്രം അനുസരിച്ച്, ഉറങ്ങുമ്പോള്‍ നല്ല മണമുള്ള പൂക്കള്‍ തലയിണക്ക് സമീപം വച്ചാല്‍ അത് പോസിറ്റിവിറ്റിയും സമാധാനവും നല്‍കുന്നു. ഇതോടൊപ്പം നിങ്ങളുടെ മാനസിക പിരിമുറുക്കവും കുറയുന്നു.

പുണ്യഗ്രന്ഥങ്ങള്‍
വാസ്തു വിദഗ്ധരുടെ അഭിപ്രായത്തില്‍, രാത്രിയില്‍ നല്ല ഉറക്കത്തിനും നല്ല ചിന്തകള്‍ക്കുമായി പുണ്യഗ്രന്ഥങ്ങള്‍ തലയിണയ്ക്ക് സമീപം സൂക്ഷിക്കണം. ഇങ്ങനെ ചെയ്താല്‍ രാത്രിയില്‍ നിങ്ങള്‍ ദുസ്വപ്നങ്ങള്‍ കാണില്ല. നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇതിനായി ഭഗവത് ഗീത നിങ്ങള്‍ക്ക് തലയിണയ്ക്ക് സമീപം സൂക്ഷിക്കാം.

ഏലയ്ക്ക, പെരുംജീരകം
ജ്യോതിഷ പ്രകാരം ഏലക്കയോ പെരുംജീരകമോ പേപ്പറിലോ തുണിയിലോ കെട്ടി കട്ടിലിനടിയില്‍ വച്ചാല്‍ രാത്രി നല്ല ഉറക്കം ലഭിക്കും. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദോഷങ്ങളും നീങ്ങുന്നു. പെരുംജീരകം വെള്ള തുണിയില്‍ കെട്ടി ഉറങ്ങുമ്പോള്‍ തലയിണയ്ക്കടിയില്‍ വച്ചാല്‍ രാഹുദോഷം മാറും. ഇങ്ങനെ ചെയ്യുന്നതിലൂടെ പേടിസ്വപ്നങ്ങളില്‍ നിന്നും മാനസിക പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാനാകും. ഇത് നിങ്ങളുടെ മനസ്സ് ശുദ്ധീകരിക്കുകയും എപ്പോഴും സന്തോഷം ലഭിക്കുകയും ചെയ്യുന്നു.

ഇരുമ്പ്
രാത്രി ഉറക്കം വരുന്നില്ലെങ്കിലോ രാത്രിയില്‍ പേടിസ്വപ്നങ്ങള്‍ കണ്ടാലോ കട്ടിലിന് സമീപം ഇരുമ്പ് വസ്തു സൂക്ഷിക്കണം എന്നാണ് പറയപ്പെടുന്നത്. ഇത് നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് ശക്തികളുടെ പ്രഭാവം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

വെളുത്തുള്ളി
ഉറങ്ങുമ്പോള്‍ തലയിണയ്ക്കടിയില്‍ വെളുത്തുള്ളി ഒരു അല്ലി വയ്ക്കുന്നത് പോസിറ്റീവ് എനര്‍ജി നിങ്ങള്‍ക്ക് ചുറ്റും പ്രചരിക്കുന്നു. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി നല്ല ഉറക്കം നല്‍കാന്‍ ഇത് സഹായിക്കും.

Keep These Things Under The Pillow While Sleeping, Luck And Wealth Will Come To You

സ്വര്‍ണ്ണം
സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ തലയിണയ്ക്കടിയില്‍ വച്ച് ഉറങ്ങിയാല്‍ ചൊവ്വാ ദോഷം ഇല്ലാതാകുന്നു. പരീക്ഷയെ പേടിയാണെങ്കില്‍ പുസ്തകങ്ങള്‍ തലയിണയ്ക്കടിയില്‍ വച്ചിട്ട് അടുത്ത് ഉറങ്ങുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വിജയം ലഭിക്കും.

ഹനുമാന്‍ ചാലിസ
രാത്രി ഉറങ്ങുമ്പോള്‍ ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കണ്ടാല്‍, ഹനുമാന്‍ ചാലിസ തലയിണയ്ക്കടിയിലോ സമീപത്തോ വച്ചാല്‍ രാത്രി ഭയം ഉണ്ടാകില്ല. ദുസ്വപ്‌നങ്ങളില്‍ നിന്ന് മോചനവും ലഭിക്കുന്നു.

സൂര്യദോഷം, ചന്ദ്രദോഷം നീക്കാന്‍
ജാതകത്തില്‍ സൂര്യന്‍ അശുഭ സ്ഥാനത്താണെങ്കില്‍ കട്ടിലിനടിയില്‍ ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ രക്തചന്ദനം കലക്കി വയ്ക്കണം. ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ശരിയല്ലെങ്കില്‍ കട്ടിലിനടിയില്‍ ഒരു വെള്ളി പാത്രത്തില്‍ വെള്ളം നിറച്ച് വയ്ക്കുക. ഇതല്ലെങ്കില്‍, തലയിണയുടെ അടിയില്‍ ഒരു വെള്ളി മോതിരം വച്ച് ഉറങ്ങുക.

ബുധദോഷം നീക്കാന്‍
ചൊവ്വ മൂലമുള്ള പ്രശ്‌നങ്ങള്‍ നീക്കാന്‍ തലയിണയ്ക്ക് അടിയില്‍ വെങ്കല പാത്രത്തില്‍ വെള്ളം സൂക്ഷിക്കുകയോ തലയിണയ്ക്കടിയില്‍ സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍ സൂക്ഷിക്കുകയോ ചെയ്യണം. ബുധനുമായി ബന്ധപ്പെട്ട ശുഭഫലങ്ങള്‍ ലഭിക്കാന്‍ തലയിണയ്ക്കടിയില്‍ മോതിരം, കമ്മലുകള്‍ തുടങ്ങിയ ചെറിയ സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിക്കുന്നത് ഗുണം ചെയ്യും.

ശനിദോഷം നീക്കാന്‍
വ്യാഴം മൂലം ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ കട്ടിലിനടിയില്‍ പിച്ചള പാത്രത്തില്‍ വെള്ളം നിറയ്ക്കുകയോ മഞ്ഞ തുണിയില്‍ മഞ്ഞള്‍ കെട്ടി തലയിണയ്ക്കടിയില്‍ വയ്ക്കുകയോ ചെയ്യുക. ശുക്രന്‍ അശുഭകരമായ ഫലങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍, വെള്ളിയില്‍ തീര്‍ത്ത മത്സ്യം തലയിണയ്ക്കടിയില്‍ വയ്ക്കുക അല്ലെങ്കില്‍ കട്ടിലിനടിയില്‍ വെള്ളി പാത്രത്തില്‍ വെള്ളം വയ്ക്കുക. ശനി ദോഷം നീക്കാന്‍ ഇരുമ്പ് പാത്രത്തില്‍ വെള്ളം നിറച്ച് കട്ടിലിനടിയില്‍ വയ്ക്കുകയോ തലയിണയ്ക്കടിയില്‍ ഇരുമ്പ് മോതിരമോ ഇന്ദ്രനീല രത്‌നമോ വയ്ക്കുന്നത് ഗുണം ചെയ്യും.

Story first published: Thursday, June 15, 2023, 16:01 [IST]
X
Desktop Bottom Promotion