Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കര്‍ണാടക ആര്‍ക്കൊപ്പം, അടുത്ത ഭരണാധികാരി ആര്? തിരഞ്ഞെടുപ്പ് ജ്യോതിഷ പ്രവചനം
കര്‍ണ്ണാടക തിരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും, ആരു തോല്‍ക്കും, ഭൂരിപക്ഷം ആര്‍ക്കെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലഭ്യമാകും.
ബിജെപിയും കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും തമ്മിലാണ് പ്രധാന മത്സരം. 2018 ലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരമാവധി 104 സീറ്റുകള്‍ നേടിയെങ്കിലും യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി, സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നു.
എന്നാല്‍ 2019 മെയ് ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം, ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം തകര്‍ത്ത് വീണ്ടും ബിജെപി അധികാരത്തിലെത്തി. 2021 ജൂലൈയില്‍ യെദ്യൂരപ്പയെ മാറ്റി ബസവരാജ ബൊമ്മൈയെ ബിജെപി മുഖ്യമന്ത്രിയാക്കി. ഇത്തവണത്തെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കും? ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം എന്താണ് പറയുന്നത്? പ്രശസ്ത ജ്യോതിഷികള്‍ കര്‍ണ്ണാടക രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിച്ചിട്ടുണ്ട്. കര്‍ണാടകയിലെ പ്രധാന നേതാക്കളുടെ ജാതകം എന്താണ് പറയുന്നതെന്ന് നോക്കാം.

എച്ച്.ഡി കുമാരസ്വാമി
കര്‍ണാടക നിയമസഭയിലെ മൂന്നാം കക്ഷിയായ ജെഡിഎസ് നേതാവായ കുമാരസ്വാമി 1959 ഡിസംബര്‍ 16നാണ് ജനിച്ചത്. 1996 ജൂണ്‍ മുതല്‍ 1997 ഏപ്രില്‍ വരെ അദ്ദേഹത്തിന്റെ പിതാവ് ദേവഗൗഡ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. രണ്ടുതവണ കര്‍ണാടക മുഖ്യമന്ത്രിപദവി അലങ്കരിക്കാനുള്ള ഭാഗ്യം കുമാരസ്വാമിക്കുണ്ടായി. എങ്കിലും ജാതകത്തില്‍ ചന്ദ്രന്റെ മധ്യഭാഗത്ത് സ്ഥാനം അശുഭകരമായതിനാല്‍ കാലാവധി പൂര്‍ത്തിയാക്കാനായില്ല.
നിലവില്‍ പത്താം ഭാവത്തിലെ കേതുവിന്റെ മഹാദശയില്‍, അതായത് ആറാം ഭാവത്തിലെ വ്യാഴത്തിന്റെ അന്തര്‍ ദശയിലാണ്. അത്തരമൊരു അവസ്ഥയില്‍ സാഹചര്യം അവര്‍ക്ക് അനുകൂലമല്ല. എന്നാല്‍ എച്ച് ഡി കുമാരസ്വാമിയുടെ ജാതകം പ്രകാരം കര്‍ണാടകയില്‍ ബിജെപിക്ക് ജെഡിഎസും കോണ്‍ഗ്രസും ശക്തമായ മത്സരം നല്‍കാനാണ് സാധ്യത.

യെദ്യൂരപ്പ
1943 ഫെബ്രുവരി 27 ന് പുലര്‍ച്ചെ 3 മണിക്ക് കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ജനിച്ച ബിഎസ് യെദ്യൂരപ്പയുടെ ജന്മരാശി ധനു ആണ്. 80 കാരനായ യെദ്യൂരപ്പ ആദ്യമായി 2008ല്‍ കര്‍ണാടക മുഖ്യമന്ത്രിയായെങ്കിലും അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് 2011ല്‍ രാജിവെക്കേണ്ടി വന്നു.
ചൊവ്വയുടെ മഹാദശയില്‍ നില്ക്കുന്ന യെദ്യൂരപ്പ നിലവില്‍ കര്‍ണാടകയില്‍ ലിംഗായത്ത് സമുദായത്തിനിടയില്‍ നല്ല പിടിപാടുള്ള ബിജെപി നേതാവാണ്. കുംഭത്തില്‍ ശനി സംക്രമിക്കുന്നത് യെദ്യൂരപ്പയുടെ ജാതകത്തിന് അത്ര നല്ലതമല്ല. അശുഭകരമായ സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്.

ബസവരാജ് ബൊമ്മൈ
1960 ജനുവരി 28 ന് ഉച്ചയ്ക്ക് 12.6ന് കര്‍ണാടകയിലെ ഹുബ്ലിയില്‍ ജനിച്ച ബസവരാജ ബൊമ്മൈയുടെ ജന്മരാശി മേടം ആണ്. ഇപ്പോഴത്തെ കര്‍ണാടക മുഖ്യമന്ത്രിയുടെ പിതാവ് എസ് ആര് ബൊമ്മൈ എണ്‍പതുകളുടെ അവസാനത്തില്‍ കുറച്ചുകാലം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ബസവരാജ ബൊമ്മൈയുടെ ജാതകത്തില്‍ ഒന്‍പതാം ഭാവത്തില്‍ ശനി, ചൊവ്വ, വ്യാഴം, ശുക്രന് എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ അദ്ദേഹത്തിന്റെ പിതാവിന്റെ സ്വാധീനം കാണിക്കുന്നു.
2008 മുതല്‍ 2013 വരെ ബിജെപി സര്‍ക്കാരിലെ മന്ത്രിയായിരുന്നു ബസവരാജ ബൊമ്മൈ. 2021 ജൂലൈ 28ന് രാഹുവിന്റെ ഉപകാലഘട്ടത്തില് ശനിയുടെ മഹാദശയിലായിരുന്ന ബിജെപി സംസ്ഥാന ഭരണം ബസവരാജ ബൊമ്മൈക്ക് കൈമാറി. ബസവരാജ ബൊമ്മൈയുടെ ജാതകത്തില്‍ രാഹുവിന്റെ പ്രഭാവം ആറാം ഭാവത്തില്‍ നില്ക്കുന്നു. ശനിയുടെയും ഗുളികന്റെയും ഭാവമാണ് ഇത്. ഇത്തരമൊരു ഗ്രഹനിലയില്‍ സ്വന്തം പാര്‍ട്ടിയിലെ ആഭ്യന്തര കലഹം മൂലം ബസവരാജ ബൊമ്മൈ പ്രശ്നത്തിലായേക്കാം.

ഡി.കെ.ശിവകുമാര്‍
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ 1962 മെയ് 15ന് കനകപുരയിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ജാതകത്തില്‍ മേടം ലഗ്നത്തിലും വ്യാഴം പത്താം ഭാവത്തിലും ശനി നാലാം ഭാവത്തില്‍ ചൊവ്വയുമാണ്. ജനപ്രീതിയാര്‍ജ്ജിച്ച നേതാവായി അദ്ദേഹം വളര്‍ന്നു. 2018ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം 840 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. മേട ലഗ്നത്തില്‍ ഡി.കെ.ശിവകുമാറിന്റെ ജാതകത്തില്‍ സൂര്യനും ചന്ദ്രനും ബുധനും രണ്ടാം ഭാവത്തില്‍ കൂടിച്ചേരുന്നു.
അതിനുമുകളില്‍ പത്താം ഭാവത്തില്‍ നിന്നുള്ള ഒന്‍പതാം ഭാവാധിപന്റെ അഞ്ചാം ഭാവവും അദ്ദേഹത്തിന് വളരെ ശുഭകരമാണ്. എന്നാല്‍ ഒരു പ്രശ്നം, അദ്ദേഹത്തിന്റെ ജാതകത്തില്‍ ശുക്രന് പന്ത്രണ്ടാം ഭാവത്തിലുള്ളതാണ്. 2019 ല്‍ ശുക്രന്റെ ഫലത്താല്‍ നികുതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ജയിലില്‍ പോകേണ്ടി വന്നു. നിലവില്‍ ഡി കെ ശിവകുമാറിന്റെ ജാതകത്തില്‍ ശനി ശുക്രന്റെയും രാഹുവിന്റെയും വിംഷോത്തരി ദശയിലാണ്.
പത്താം ഭാവത്തില്‍ സൂര്യന്, ബുധന്‍, ചന്ദ്രന് എന്നിവയുടെ സംയോജനം അദ്ദേഹത്തിന് അനുകൂലമാണ്. ഇവരുടെ ഈ ശുഭകരമായ സംയോജനം മൂലം തെരഞ്ഞെടുപ്പിന് ശേഷം അപ്രതീക്ഷിത ഫലം ഉണ്ടായേക്കാം. വരാനിരിക്കുന്ന കാലം അവര്‍ക്ക് അനുകൂലമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

