Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
Karnataka Election 2023: വിരലിലെ മഷി മായും മുന്‍പറിയാം കര്‍ണാടകയുടെ വിധി
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഭരണപക്ഷത്തിരിക്കുന്ന ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്ന് കൊണ്ടിരിക്കുന്നത്. നിലവിലെ അവസ്ഥയില്‍ കോണ്‍ഗ്രസ് ആണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. 224 മണ്ഡലങ്ങളില്‍ മെയ് 10-നാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 8-ന് ആരംഭിച്ച വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഉച്ചയാവുന്നതോടെ കര്‍ണാടക ആര് ഭരിക്കും എന്നതിനെക്കുറിച്ച് വ്യ്ക്തമായ ചിത്രം ലഭിക്കും.
വോട്ടെണ്ണലിനെക്കുറിച്ചും ഇലക്ഷനെക്കുറിച്ചും പറയുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ ഒന്നാണ് വിരലുകളില്‍ പരക്കുന്ന നീലനിറമുള്ള മഷി. കള്ളവോട്ട് തടയുന്നതിനും വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും വേണ്ടിയാണ് ഇത്തരം മഷി വിരലുകളില്‍ പുരട്ടുന്നത്. മായാത്ത മഷി എന്നും ഇതിനെക്കുറിച്ച് പലരും പറയുന്നുണ്ട്. വോട്ടര്‍മാരുടെ തള്ളവിരലിലോ ചൂണ്ടുവിരലിലോ എല്ലാം ഈ മഷി അടയാളപ്പെടുത്തുന്നതിലൂടെ അവര്‍ വോട്ട് ചെയ്തതായി കണക്കാക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഈ മഷി ചര്‍മ്മത്തിന് ചെറിയ രീതിയില്‍ പൊള്ളലുണ്ടാക്കുന്നുണ്ട്.

എന്തുകൊണ്ടാണ് ഇത്തരം മഷി പുരട്ടുമ്പോള്‍ കൈകളില്‍ പൊള്ളലുണ്ടാവുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? അതിന് കാരണം, മഷിയില്‍ സില്‍വര്‍ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട് എന്നതാണ്. ഇത് ചര്‍മ്മത്തെ പ്രകോപിപ്പിക്കാനും പൊള്ളലിനും കാരണമാകുന്നു. മഷി രൂപകല്പന ചെയ്തിരിക്കുന്നത് സ്മഡ്ജ് പ്രൂഫ് ആയിരിക്കുകയും കാലക്രമേണ മങ്ങുകയും ചെയ്യുന്നതിനാല്‍ ഇത് കഴുകിക്കളഞ്ഞാലും പോവുകയില്ല എന്നതാണ്. പക്ഷേ ഇതില്‍ സില്‍വര്‍ നൈട്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ചര്‍മ്മത്തില്‍ നേരിട്ട് പ്രയോഗിക്കുമ്പോള്‍ ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്നതോടൊപ്പം ചെറിയ രീതിയില്‍ ഉള്ള പൊള്ളലിലേക്കും നിങ്ങളെ എത്തിക്കുന്നു.
ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി പലരും വെജിറ്റബിള്‍ അടങ്ങിയ മഷി ഉപയോഗിക്കുന്നുണ്ട്. ഇതിന് താരതമ്യേന ദോഷഫലങ്ങള്‍ കുറവാണ്. എന്നാല്‍ ചില രാജ്യങ്ങളില്‍ ചര്‍മ്മത്തില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന തരത്തില്‍ ഉള്ള മഷിയും ഉണ്ട്. എന്നാല്‍ ഇത് ഒരിക്കലും ചര്‍മ്മത്തില്‍ ദോഷം ചെയ്യുന്നില്ല എന്നതാണ് സത്യം. വോട്ടര്‍മാരുടെ വിരലുകളില്‍ പുരട്ടുന്ന ഈ മഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങള്‍ സഹായിക്കും.

ചര്‍മ്മത്തിലെ സെന്സേഷന്?
ചര്‍മ്മത്തില്‍ ഈ വോട്ട് ചെയ്യുമ്പോള്‍ പുരട്ടുന്ന മഷി എത്രത്തോളം സമയം നിലനില്ക്കുന്നു എന്നതിനെക്കുറിച്ചും ഇത് ചര്‍മ്മത്തില്‍ എന്ത് മാറ്റം ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. സാധാരണയായി ഈ മഷി മൂലമുണ്ടാവുന്ന സംവേദനം പലപ്പോഴും കുറച്ച് മണിക്കൂറുകള്‍ മാത്രമേ നിലനില്ക്കുകയുള്ളൂ. എന്നാല്‍ ചിലരില്‍ അതിതീവ്രമായ പൊള്ളലുകള്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ചര്‍മ്മം സെന്‍സിറ്റീവ് ആയിട്ടുള്ളവരില്‍ ഇത് ഒരാഴ്ചയോളം നിലനില്ക്കുന്നു.
ഉപയോഗിക്കുന്ന മഷിയുടെ അളവ്, ഏത് തരത്തില്‍ ഉള്ള മഷി, ഉപയോഗിക്കപ്പെടുന്ന വ്യക്തിയുടെ ചര്‍മ്മത്തിന്റെ അലര്‍ജി, എത്ര സ്ഥലത്ത് ഉപയോഗിക്കുന്നു എന്നിവയെല്ലാം ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുന്നു. എന്നാല്‍ സാധാരണ അവസ്ഥയില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഈ മഷി ഉണ്ടാക്കുന്നില്ല എന്നതും സത്യമാണ്. ഒരു പൗരന്റെ അവകാശം എന്ന നിലക്ക് 18 വയസ്സ് കഴിഞ്ഞ ഏതൊരു വ്യക്തിക്കും വോട്ട് ചെയ്യാവുന്നതാണ്.

അസ്വസ്ഥതകള്‍ തടയാന്‍
ഇത്തരം മഷി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാവും എന്ന് ഉറപ്പുള്ളവര്‍ക്ക് വോട്ട് ചെയ്തതിന് ശേഷം ഈ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കാം. കൂടാതെ ബാന്‍ഡേജ് ഇടുന്നതും നല്ലതാണ്. വേദനയോ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി തണുത്ത കംപ്രസ് ഉപയോഗിക്കാവുന്നതും ആണ്. കൂടാതെ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നതും ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നു. വെളിച്ചെണ്ണയും തടവാവുന്നതാണ്.
ഓര്‍മ്മയില്‍ വെക്കേണ്ടത്
ഇത്തരത്തില്‍ വോട്ട് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മഷിയുടെ മാറ്റം ആശങ്കപ്പെടേണ്ട ഒന്നല്ല എന്നതാണ് സത്യം. പലപ്പോഴും ഇത് മിക്കവരിലും സാധാരണ അവസ്ഥയാണ്. ഇത് പെട്ടെന്ന് തന്നെ സ്വയം പരിഹരിക്കപ്പെടുന്ന ഒന്നാണ്. ഇത് കൂടാതെ മഷി പുരട്ടുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണമാണ് കത്തുന്ന സംവേദനത്തിന് കാരണമാകുന്നത്. അതുകൊണ്ടാണ് പലപ്പോവും വോട്ട് ചെയ്ത സ്ഥലത്ത് ഇത്തരത്തില്‍ ചുവപ്പും അസ്വസ്ഥതയും പലരിലും ഉണ്ടാവുന്നത്. എന്നാല്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഡോക്ടറെ കാണാനും മടിക്കേണ്ടതില്ല.



Click it and Unblock the Notifications