Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചെങ്കലരായ റെഡ്ഡി മുതല്‍ ബസവരാജ ബൊമ്മെ വരെ; കര്‍ണ്ണാടക ഭരിച്ച മുഖ്യമന്ത്രിമാര്‍
എല്ലാ കണ്ണുകളും കര്ണാടകയിലേക്കാണ്. വോട്ടിംഗ് കഴിഞ്ഞ് നാളെ ഫലപ്രഖ്യാപനം. നിയമസഭയിലേക്ക് 224 അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനായാണ് കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള കര്ട്ടന് റെയ്സറായാണ് ഇതിലെ രാഷ്ട്രീയ ലോകം കാണുന്നത്. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള മറ്റൊരു ഏറ്റുമുട്ടലാണ് ഇത്തവണ ഉണ്ടാകുകയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ബിജെപി, കോണ്‍ഗ്രസ്, ജെഡി (എസ്) എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖ പാര്‍ട്ടികള്‍. മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), ആം ആദ്മി പാര്‍ട്ടി (എഎപി), എഐഎംഐഎം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവരും മത്സര രംഗത്തുണ്ട്.

കര്‍ണാടകയുടെ ചരിത്രം
1947-ല്‍ മൈസൂര്‍ സംസ്ഥാനം രൂപീകരിച്ചു. 1956-ല്‍ പാര്‍ലമെന്റ് സംസ്ഥാന പുനഃസംഘടന നിയമം പാസാക്കിയ ശേഷം, ആന്ധ്ര, ബോംബെ, കൂര്‍ഗ്, ഹൈദരാബാദ്, മദ്രാസ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രദേശങ്ങളും മറ്റ് ചെറിയ രാജ്യങ്ങളും ഉള്‍പ്പെടുത്തിയതിനാല്‍ മൈസൂര്‍ വമ്പന്‍ വിപുലീകരണത്തിന് വിധേയമായി. റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയില്‍ ഭാഷാപരമായി രൂപംകൊണ്ട കന്നഡ സംസാരിക്കുന്ന ഒരു സംസ്ഥാനം എന്ന നിലയില്‍ 1973ല്‍ കര്‍ണാടക എന്ന പുതിയ പേരും ലഭിച്ചു.

കര്‍ണാടക മുഖ്യമന്ത്രിമാരും അവരുടെ കാലാവധിയും
ബിഎസ് യെദ്യൂരപ്പയുടെ പിന്‍ഗാമിയായി ബിജെപിയുടെ ബസവരാജ് ബൊമ്മൈ 2021 ജൂലൈയില്‍ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹം ഷിഗ്ഗാവില്‍ നിന്ന് വീണ്ടും ജനവിധി തേടുന്നുണ്ട്. മറ്റ് മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ (കോണ്‍ഗ്രസ്), എച്ച് ഡി കുമാരസ്വാമി (ജെഡിഎസ്) എന്നിവര്‍ യഥാക്രമം വരുണയിലും ചന്നപട്ടണയിലും മത്സരിക്കും. 1947 മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള എല്ലാ മുഖ്യമന്ത്രിമാരുടെയും പട്ടിക ഇതാ.
1. കെ. ചെങ്കലരായ റെഡ്ഡി - കോണ്‍ഗ്രസ് - കാലാവധി: ഒക്ടോബര്‍ 25, 1947 - മാര്‍ച്ച് 30, 1952
2 കെംഗല്‍ ഹനുമന്തയ്യ- കോണ്‍ഗ്രസ് - കാലാവധി: മാര്‍ച്ച് 30, 1952 - ഓഗസ്റ്റ് 19, 1956
3. കടിദാല് മഞ്ഞപ്പ - കോണ്‍ഗ്രസ് -കാലാവധി: 19 ഓഗസ്റ്റ് 1956 - 31 ഒക്ടോബര്‍ 1956
4. എസ്. നിജലിംഗപ്പ - കോണ്‍ഗ്രസ് - കാലാവധി: 1 നവംബര്‍ 1956 - 16 മെയ് 1958
5. ബി.ഡി ജട്ടി - കോണ്‍ഗ്രസ് - കാലാവധി: 16 മെയ് 1958 - 9 മാര്‍ച്ച് 1962
6. എസ്.ആര് കാന്തി- കോണ്‍ഗ്രസ് - കാലാവധി: 14 മാര്‍ച്ച് 1962 - 20 ജൂണ്‍ 1962
7. വീരേന്ദ്ര പാട്ടീല്‍ - കോണ്‍ഗ്രസ് - കാലാവധി: 29 മെയ് 1968 - 18 മാര്‍ച്ച് 1971

8. ഡി.ദേവരാജ് ഉര്‍സ് - കോണ്‍ഗ്രസ്- കാലാവധി: 20 മാര്‍ച്ച് 1972 - 31 ഡിസംബര്‍ 1977, 28 ഫെബ്രുവരി 1978 - 7 ജനുവരി 1980
9. ആര്.ഗുണ്ടു റാവു - കോണ്‍ഗ്രസ് - കാലാവധി: 12 ജനുവരി 1980 - 6 ജനുവരി 1983
10. രാമകൃഷ്ണ ഹെഗ്ഡെ - ജനതാ പാര്‍ട്ടി - കാലാവധി: 10 ജനുവരി 1983 - 10 ഓഗസ്റ്റ് 1988
11. എസ്.ആര്. ബൊമ്മായി- ജനതാ പാര്‍ട്ടി - ഓഗസ്റ്റ് 13, 1988 - ഏപ്രില്‍ 21, 1989
രാഷ്ട്രപതി ഭരണം- ഏപ്രില്‍ 21, 1989 - നവംബര്‍ 30, 1989

12. വീരേന്ദ്ര പാട്ടീല്‍- കോണ്‍ഗ്രസ്- നവംബര്‍ 30, 1989 - ഒക്ടോബര്‍ 10, 1990
രാഷ്ട്രപതി ഭരണം- ഒക്ടോബര്‍ 10, 1990 - ഒക്ടോബര്‍ 17, 1990
13. എസ് ബംഗാരപ്പ - കോണ്‍ഗ്രസ്, ഒക്ടോബര്‍ 17, 1990 - നവംബര്‍ 19, 1992
14. എം വീരപ്പ മൊയ്ലി - കോണ്‍ഗ്രസ്, നവംബര്‍ 19, 1992 - ഡിസംബര്‍ 11, 1994
15. എച്ച്.ഡി. ദേവഗൗഡ - ജനതാദള്‍, ഡിസംബര്‍ 11, 1994 - മെയ് 31, 1996
16. ജെ.എച്ച്. പട്ടേല്‍ - ജനതാദള്‍, മെയ് 31, 1996 - ഒക്ടോബര്‍ 07, 1999

17. എസ്.എം. കൃഷ്ണ - കോണ്‍ഗ്രസ്, ഒക്ടോബര്‍ 11, 1999 - മെയ് 28, 2004
18. ധരം സിംഗ് - കോണ്‍ഗ്രസ്, മെയ് 28, 2004 - ഫെബ്രുവരി 2, 2006
19. എച്ച് ഡി കുമാരസ്വാമി- ജെഡി(എസ്), ഫെബ്രുവരി 3, 2006 - ഒക്ടോബര്‍ 8, 2007
രാഷ്ട്രപതി ഭരണം- ഒക്ടോബര്‍ 8, 2007 - നവംബര്‍ 12, 2007
20. ബിഎസ് യെദ്യൂരപ്പ- ബിജെപി, നവംബര്‍ 12, 2007 - നവംബര്‍ 19, 2007,
രാഷ്ട്രപതി ഭരണം- നവംബര്‍ 20, 2007 - മെയ് 29, 2008
21. ബിഎസ് യെദ്യൂരപ്പ- ബി.ജെ.പി- മെയ് 30, 2008 - ഓഗസ്റ്റ് 4, 2011
22. ഡി വി സദാനന്ദ ഗൗഡ- ബി.ജെ.പി- 5 ഓഗസ്റ്റ് 2011 - ജൂലൈ 11, 2012
23. ജഗദീഷ് ശിവപ്പ ഷെട്ടാര്‍, ബിജെപി, ജൂലൈ 12, 2012 - 8 മെയ് 2013
24. സിദ്ധരാമയ്യ- കോണ്‍ഗ്രസ്, മെയ് 13, 2013 - മെയ് 15, 2018
25. ബിഎസ് യെദ്യൂരപ്പ- ബി.ജെ.പി- മെയ് 17, 2018 - മെയ് 23, 2018
26. എച്ച്.ഡി.കുമാരസ്വാമി ജെ.ഡി - ജെഡി (എസ്), മെയ് 23, 2018 - 23 ജൂലൈ 2019
27. ബി.എസ്. യെദ്യൂരപ്പ, ബിജെപി- 26 ജൂലൈ 2019 - 26 ജൂലൈ 2021
28. ബസവരാജ് ബൊമ്മൈ- ബി.ജെ.പി- 28 ജൂലൈ 2021-



Click it and Unblock the Notifications

