Latest Updates
-
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍
Karnataka Election 2023: 5വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയത് 3 മുഖ്യമന്ത്രിമാര്‍: കര്‍ണാടക തിരഞ്ഞെടുപ്പ് ചരിത്രം
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് മെയ് 10-ന് അവസാനിച്ചു. ഇനി കന്നട ലോകം ഉറ്റു നോക്കുന്നത് മെയ് 13-ന് നടക്കുന്ന വോട്ടെണ്ണലിലേക്കാണ്. ഫലപ്രഖ്യാപനം ചില പാര്‍ട്ടികള്‍ക്ക് ആശ്വാസം നല്‍കുന്നതാണെങ്കിലും ചില ജനപ്രതിനിധികളില്‍ ചെറിയ ആശങ്കയുണ്ടാക്കുന്നതാണ്. ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യം തന്നെയായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പിലെ പ്രധാന അജണ്ട. 2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 104 സീറ്റുകളാണ് ബിജെപി നേടിയത്. എന്നാല്‍ സംസഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി എന്ന് പറയുന്നത് കോണ്‍ഗ്രസ്സാണ്.
ചെറുതും വലുതുമായ പ്രതീക്ഷകള്‍ ഉറപ്പിച്ച് കൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നാളത്തെ ഫലപ്രഖ്യാപനത്തെ കാത്തിരിക്കുന്നത്. ഈ സമയം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തെക്കുറിച്ച് നമുക്ക് നോക്കാം. കര്‍ണാടക സംസ്ഥാനം രൂപീകൃതമായത് 1956-ലാണ്. ഈ സമയത്തിനുള്ളില്‍ സംസ്ഥാനത്ത് 16 തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. ഇതില്‍ തന്നെ 23- പേര്‍ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായിട്ടും ഉണ്ട്. എന്നാല്‍ പല മുഖ്യമന്ത്രിമാരും കാലാവധി പൂര്‍ത്തിയാക്കാതെയാണ് അധികാരത്തില്‍ നിന്നും ഇറങ്ങിയത്.

കാലാവധി പൂര്‍ത്തിയാക്കിയവര്‍
സംസ്ഥാനത്ത് ആകെ മൂന്ന് മുഖ്യമന്ത്രിമാര്‍ മാത്രമാണ് ഭരണകാലാവധിയായ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവരെല്ലാം തന്നെ കാലാവധി പൂര്‍ത്തിയാക്കാതെ ഭരണത്തില്‍ നിന്നും ഇറങ്ങിയവരാണ്. സ്വാതന്ത്ര്യാനന്തരമുള്ള ചരിത്രം അനുസരിച്ച് 75 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം കര്‍ണാടകയില്‍ പല മാറ്റങ്ങളും കൊണ്ട് വന്നിട്ടുണ്ട്. മൈസൂര്‍ എന്ന പേരിലായിരുന്നു കര്‍ണാടക ആദ്യം അറിയപ്പെട്ടിരുന്നത്. 1983 വരെ സംസ്ഥാനം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു.
ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകള്‍
കര്‍ണാടകയില്‍ ഇതിനകം തന്നെ 16 തിരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പിന്റെ ഫലമായി 23 മുഖ്യമന്ത്രിമാരാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ മുഖ്യമന്ത്രിമാരില്‍ പലരും അവരുടെ കാലാവധി പൂര്‍ത്തിയാക്കാതെയാണ് ഭരണത്തില്‍ നിന്ന് ഇറങ്ങിയത്. അഞ്ച് വര്‍ഷത്തിനിടയില്‍ രാമകൃഷ്ണ ഹെഗ്‌ഡെ മൂന്ന് തവണയാണ് മുഖ്യമന്ത്രിയായത്. കര്‍ണാടകയിലെ ആദ്യത്തെ ലിംഗായത്ത് മുഖ്യമന്ത്രിയായിരുന്നു കോണ്‍ഗ്രസ്സിന്റെ എസ് നിജലിംഗപ്പ.
1978ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐ വിഭാഗം 149 സീറ്റുകളാണ് കരസ്ഥമാക്കിയത്. ഈ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത് ദേവരാജ് ഉര്‍സ് ആയിരുന്നു. 1983-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി 95 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ശേഷം 1999-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രാമകൃഷ്ണ ഹെഗ്ഡെ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തില്‍ വന്നു.
1994-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 115 സീറ്റുകള്‍ ജനദാതള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറു. 1994 ഡിസംബര്‍ 11 മുതല്‍ 1996 മേയ് 31 വരെ എച്ച്ഡി ദേവഗൗഡ മുഖ്യമന്ത്രിയായി അധികാരമേറ്റു. 2004-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം നേടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ കൂട്ടുകക്ഷിയായി ഭരണം തീരുമാനിച്ചു. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസും ജനതാദളും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.

മുഖ്യമന്ത്രിയായി സ്ഥാനാരോഹണം
2006 വരെ ധരം സിംഗ് ആയിരുന്നു സംസ്ഥാനത്തെ മുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നത്. എന്നാല്‍ സംഖ്യസര്‍ക്കാര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പിന്നീട് എച്ച്.ഡി.കുമാരസ്വാമി അധികാരത്തിലെത്തി. എന്നാല്‍ വെറും 30 ദിവസത്തിന് ശേഷം അദ്ദേഹത്തിനും അഴിമതി ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ രാജി വെക്കേണ്ടി വന്നു. പിന്നീട് അടുത്ത തിരഞ്ഞെടുപ്പ് വരെ 189 ദിവസത്തേക്ക് രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായി കര്‍ണാടത്. ശേഷം 2007ല്‍ വെറും ഏഴ് ദിവസത്തെ മാത്രം കാലാവധിയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
മുഖ്യമന്ത്രി പദം അലങ്കരിച്ചവര്‍
എസ് നിജലിംഗപ്പ, വിരേന്ദ്ര പാട്ടില്‍, ഡി ദേവരാജ് ഉര്‍സ്, എച്ച് ഡി കുമാരസ്വാമി എന്നിവരാണ് രണ്ട് തവണ മത്സരിച്ച് മുഖ്യ മന്ത്രി കസേരയില്‍ അധികാരത്തില്‍ വന്നവര്‍. ബി എസ് യെദ്യൂരപ്പ നാല് തവണയാണ് കര്‍ണാടകയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ചത്. ഡി ദേവരാജ്, സിദ്ധരാമയ്യ, എസ് നിജലിംഗപ്പ എന്നിവര്‍ രണ്ട് തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തില്‍ എത്തിയിട്ടുണ്ട്.
2023-ലെ ഫലം
രാജ്യമാകെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് കര്‍ണാടകയുടെ തിരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടിയാണ്. മെയ് 13-ന് വരാന്‍ പോവുന്ന ഫലപ്രഖ്യാപനത്തില്‍ തൂക്കുമന്ത്രി സഭക്കാണ് സാധ്യതയെന്ന് വരെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു എന്നാണ് ഭൂരിപക്ഷ അഭിപ്രായം. 2018-ല്‍ നടന്ന പോളിംങ് ചരിത്രം തിരുത്തിയാണ് 72.81% പോളിംങ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം നടന്നിരിക്കുന്നത് എന്നാണ് പുറത്ത് വന്നിട്ടുള്ള വിവരങ്ങള്‍. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് ആണ് ഇത്. 224 മണ്ഡലങ്ങളില്‍ 3615 സ്ഥാനാര്ത്ഥികളാണ് മത്സരിച്ചത്. ഇതില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. എന്താണ് കര്‍ണാടകയുടെ ചരിത്രത്തിലെ മാറ്റം എന്ന് നമുക്ക് കാത്തിരുന്ന് കാണാം.



Click it and Unblock the Notifications











