Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Kargil Vijay Diwas 2024: ചരിത്രവും പ്രധാന വസ്തുതകളും, ഓരോ ഇന്ത്യക്കാരനും അറിയേണ്ടത്
Kargil Vijay Diwas 2024: ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്, കാര്‍ഗിലില്‍ പാക് സൈന്യത്തെ തുരത്തിയോടിച്ച് ഇന്ത്യന്‍ സൈന്യം നേടിയ വിജയത്തിന്റെ ദിനമാണ് കാര്‍ഗില്‍ വിജയ ദിവസം. ഇന്ന് യുദ്ധവിജയത്തിന്റെ 25-ാം വര്‍ഷമാണ്. രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ ഇന്ത്യന്‍ സൈനികരെ ഓര്‍ക്കുന്ന ഈ ദിനത്തില്‍ നമ്മുടെ രാജ്യം അവര്‍ക്ക് മുന്പില് ശിരസ്സ് നമിക്കുന്നു.
നമ്മുടെ രാജ്യത്തെ ഇല്ലായ്മ ചെയ്യാന്‍ വന്ന ശത്രുക്കള്‍ക്കെതിരേ ധീരമായി പോരാടി ഇന്ത്യന്‍ സൈന്യം നേടിയ വിജയമാണ് ജൂലൈ 26-ലേത് എന്ന് സ്വര്‍ണ ലിപികളില്‍ എഴുതി വെക്കണം. ഇന്നും നമ്മുടെ അതിര്‍ത്തികളില്‍ മാതൃരാജ്യത്തിന് കാവലായി നില്ക്കുന്ന നിരവധി ഇന്ത്യന്‍ പട്ടാളക്കാരുണ്ട്. അവരുടെയെല്ലാം ത്യാഗത്തിന്റെ ആകെത്തുകയാണ് നമ്മുടെ ജീവിതം എന്ന് പറയുന്നതില്‍ തെറ്റില്ല.

യുദ്ധത്തിന് പുറകില്‍
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാന് വിഭജനം ചെറുതൊന്നുമല്ലാത്ത പ്രതിസന്ധികള്‍ ഇരുരാജ്യത്തും ഉണ്ടായിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള സമ്മര്‍ദ്ദം തന്നെയാണ് യൂദ്ധത്തിന് തുടക്കം കുറിച്ചതും. 1998-ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആണവായുധങ്ങള്‍ പരീക്ഷിക്കുകയും അത് കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. 1999 മെയ് 3-ന് കാര്‍ഗിലിലേക്ക് പാക് സൈന്യം നുഴഞ്ഞ് കയറുകയായിരുന്നു ഉണ്ടായിരുന്നത്. ഇതിനെത്തുടര്‍ന്ന് മെയ് 5-നാണ് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോയ സൈനികര്‍ക്ക് വീരമൃത്യു വരിക്കേണ്ടി വന്നത്. പിന്നീട് മെയ് 10-നും കാര്‍ഗിലിലും മറ്റ് രണ്ടിടത്തുമായി ഭീകരര്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടത്.
അടുത്ത നീക്കം
മെയ് 26 ആയപ്പോഴേക്കും ഇന്ത്യയുടെ പ്രതിഷേധം വ്യോമാക്രമണത്തിന്റെ രൂപത്തില്‍ നടത്തുതയും പിന്നീട് നീണ്ട പോരാട്ടത്തിനൊടുവില്‍ പാക് സൈന്യം നുഴഞ്ഞ് കയറിയ സ്ഥലങ്ങളോരോന്നും തിരികെപ്പിടിക്കുന്നതിനും സാധിച്ചു. ഓപ്പറേഷന് വിജയ് എന്നായിരുന്നു ഇതിന്റെ പേര്. ഏകദേശം രണ്ടരമാസത്തോളം സമയമെടുത്ത് പാക് സൈനികരേ നേരിട്ട് നുഴഞ്ഞ് കയറ്റം നടത്തിയ സ്ഥലങ്ങളെല്ലാം തന്നെ ഇവര്‍ തിരിച്ച് പിടിച്ചു. എല്ലാ പ്രതികൂല കാലാവസ്ഥകളേയും അവഗണിച്ച് രാജ്യത്തിന് വേണ്ടി ജീവന് പണയം വെച്ച യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ട ധീരജവാന്മാര് നിരവധിയായിരുന്നു. ജൂലൈ 26-നാണ് ഈ ദിവസം വിജയകരമായി തീര്‍ന്നത്.
വീരമൃത്യു നടത്തിയവര്‍
ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് 527 സൈനികര്‍ വീരമൃത്യു വരിച്ചു. അതുകൊണ്ട് തന്നെ ഈ ദിനത്തിന് നമ്മുടെ ചരിത്രത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. അവരുടെ ത്യാഗത്തിന്റെ സ്മരണയായാണ് ഈ ദിനം ആചരിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദിയും ഈ ദിനത്തില്‍ കാര്‍ഗില്‍ സന്ദര്‍ശിച്ച് കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയില്‍ വീരമൃത്യ വരിച്ച ധീരജവാന്മാരെ ആദരിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
