Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
കാക്കയുടെ നിറം ആയാലെന്താ, ഇത് എണ്ണക്കറുപ്പിന് ഏഴഴക്, നിറമല്ല ബുദ്ധിയാണ് കാക്കയുടെ മേന്മ
കാക്കയുടെ നിറം എന്നുപറഞ്ഞ് ഒരു കലാകാരനെ അധിക്ഷേപിച്ചതിന്റെ പേരില്‍ വലിയ അംഗീകാരങ്ങളൊക്കെ ലഭിച്ച ഒരു കലാകാരി കേരളത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. അതിലെ ശരികേടും നീതികേടും വര്‍ണ്ണവിവേചനവും സമൂഹത്തിനും വളര്‍ന്നുവരുന്ന കലാകാരന്മാര്ക്കും അവര്‍ നല്കിയ തെറ്റായ സന്ദേശവുമൊക്കെ അവിടെ നില്ക്കട്ടെ.

തന്റെ പ്രസ്താവനയിലൂടെ അവര്‍ മറ്റൊരു ജീവിവര്‍ഗ്ഗത്തെ കൂടി അധിക്ഷേപിച്ചിട്ടുണ്ടല്ലോ. കാക്ക. കളിയാക്കലിനും അധിക്ഷേപത്തിനും സൗകര്യം പോലെ കാക്കയെന്ന വാക്ക് ഉപയോഗിക്കുന്നവര്‍ അറിയാത്ത മഹത്വം കാക്കയെന്ന മിടുക്കന് പക്ഷിയ്ക്കുണ്ട്. അവയെന്തൊക്കെയാണെന്ന് നോക്കാം.
സ്മാര്‍ട്ടാണ്, ബുദ്ധിയുടെ കാര്യത്തില്‍ മുമ്പില്‍
പക്ഷികളില്‍ ഏറ്റവും സ്മാര്‍ട്ടായ കൂട്ടരാണ് കാക്കകള്‍. കുടത്തിന്റെ താഴ് ഭാഗത്തുള്ള വെള്ളം കുടിക്കാനായി കല്ലുകള്‍ കൊത്തിയെടുത്തിട്ട്, വെള്ളം പൊങ്ങിവന്നപ്പോള്‍ കുടിച്ച് നിര്‍വൃതിയടഞ്ഞ കാക്കയുടെ ബുദ്ധി മാത്രമല്ലേ നിങ്ങള്‍ക്കറിയൂ. എന്നാല്‍ അവയ്ക്ക് പൊട്ടിക്കാന്‍ പറ്റാത്ത, കട്ടിയുള്ള തോടുള്ള അണ്ടിപ്പരിപ്പുകള്‍ കഴിക്കാന്‍ വേണ്ടി അവ റോഡിലിട്ട് വണ്ടി കേറ്റിച്ച് പൊട്ടിച്ചെടുക്കുന്ന കാക്കബുദ്ധി അറിയുമോ.
കളി പറഞ്ഞതല്ലേ. ഇക്കാര്യം പലരും കണ്ട് മനസ്സിലാക്കിയതാണ്. കട്ടിയുള്ള തോടുള്ള അണ്ടിപ്പരിപ്പ് വണ്ടി പോകുന്ന റോഡില്‍ കൊണ്ടിടും എന്നിട്ട് വണ്ടി അതിന് മുകളിലൂടെ കയറുന്നത് വരെ കാത്തിരിക്കും. വണ്ടി കയറി തോട് പൊട്ടിയാല്‍ ഉള്ളിലുള്ള ഫലം കൊത്തിത്തിന്നിട്ട് പോകും. തീര്‍ന്നിട്ടില്ല, ട്രാഫിക് ലൈറ്റ് വരെ നോക്കിയിട്ടാണ് കാക്കയുടെ ഈ പ്രവൃത്തി. ചുവന്ന ലൈറ്റ് കത്തുമ്പോള്‍ മാത്രമേ കാക്ക കയ്യിലുള്ള ഫലം റോഡില്‍ കൊണ്ടിടാന്‍ വരികയുള്ളു. പച്ച ലൈറ്റ് കത്തുമ്പോഴേക്കും തിരിച്ച് പറന്നിരിക്കും. അടുത്ത തവണ ചുവന്ന ലൈറ്റ കത്തുമ്പോള്‍ പോയി പൊട്ടിയ ഫലം കഴിക്കും. എങ്ങനെയുണ്ട് കാക്കയുടെ ബുദ്ധി.
കാക്കയുടെ ദേഷ്യവും ഓര്‍മ്മശക്തിയും
കാക്കയ്ക്ക് മുഖങ്ങള്‍ ഓര്‍ത്തുവെയ്ക്കാനുള്ള കഴിവുണ്ട് (സത്യഭാമ ചേച്ചി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്). ഒരിക്കല്‍ അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ഒരു പഠനം നടത്തി. മുഖത്ത് മാസ്ക് ധരിച്ച് അവര്‍ ഒരു കൂട്ടം കാക്കകളെ പിടികൂടി. മാസ്ക് അപകടത്തിന്റെ സൂചകമായി കാക്കകള്‍ ധരിച്ചുവെച്ചു. പിന്നീട് മാസ്ക് ധരിച്ച ആരെ കണ്ടാലും ആ കാക്കകള്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. ക്രമേണ ആ കൂട്ടത്തില്‍ ഇല്ലാതിരുന്ന കാക്കകളും ഇത് അനുകരിച്ചു. അഞ്ചുവര്‍ഷത്തിനിടെ ഇവരുടെ ബഹളത്തിന്റെ ആക്കം കൂടുകയും സംഭവം നടന്ന പ്രദേശത്ത് നിന്നും ഒരു മൈല്‍ ദൂരം വരെയുള്ള കാക്കള്‍ വരെ മാസ്ക് ധരിച്ചവരെ ബഹളം വെച്ച് ഓടിക്കാന്‍ തുടങ്ങി.
നാട്ടുഭാഷകള്‍ കാക്കകള്‍ക്കും ഉണ്ട്
കാക്കകള്‍ക്കിടയില്‍ പ്രാദേശികമായ ഭാഷാവ്യത്യാസങ്ങള്‍ അഥവാ നാട്ടുഭാഷകള്‍ ഉണ്ട്. മനുഷ്യരെ പോലെ തന്നെ പല നാടുകളിലെ അല്ലെങ്കില്‍ പല കാക്ക കൂട്ടങ്ങളിലെ കാക്കകള്‍ക്ക് തനതായ ഭാഷകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
മരിച്ചവര്‍ക്ക് യാത്രയയപ്പ്
കൂട്ടത്തിലൊരാള്‍ മരിച്ചുപോകുമ്പോള്‍ കാക്കകള്‍ ഒന്നിച്ചൂകൂടും. ഒരു കാക്ക മരിക്കുമ്പോള്‍ നൂറുകണക്കിന് കാക്കകളാണ് അതിനടുത്തേക്ക് വന്ന് കൂട്ടം കൂടുക. ഒരുപക്ഷേ സമീപത്തുള്ള അപകടങ്ങള്‍ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കാം കാക്കകള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.
വലിയ തലച്ചോറ്
കാക്കകളുടെ തലച്ചോറ് വളരെ വലുതാണ്. മറ്റേത് പക്ഷിയേക്കാളും ശരീരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലിയ തലച്ചോറ് ഉള്ള പക്ഷിയാണ് കാക്ക. അവയുടെ തലച്ചോറും ശരീരവും തമ്മിലുള്ള അനുപാതം മനുഷ്യരുടേതിനേക്കാള്‍ വലുതാണ്.
അത്യാവശ്യം കൈപ്പണികളൊക്കെ അറിയാം
കാക്ക അവയ്ക്ക് വേണ്ട അത്യാവശ്യം ഉപകരണങ്ങളൊക്കെ ഉണ്ടാകുമത്രേ. മനുഷ്യന്, ഒറാങ്ങ്ഉട്ടന്, ചിമ്പാന്‍സി എന്നിവയ്ക്കൊപ്പം ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ജീവിവര്‍ഗ്ഗത്തില്‍ ഒന്നാണ് കാലിഡോണിയന്‍ കാക്കകള്‍. നല്ല വടി കണ്ടുപിടിച്ച് അതിന്റെ വളഞ്ഞിരിക്കുന്ന അഗ്രം കൂര്‍പ്പിച്ച് കൊളുത്താക്കി മാറ്റാന്‍ കാക്കയ്ക്ക് കഴിയും. എന്നിട്ട് അത് ഉപയോഗിച്ച് മരത്തിന്റെ പൊത്തുകളില്‍ നിന്നും വിരകളെയും ലാര്‍വകളെയും കുത്തിയെടുത്ത് ആഹാരമാക്കും.
ഭക്ഷണം ഒളിപ്പിച്ചുവെക്കും
ഭക്ഷണസാധനങ്ങള്‍ ഒളിപ്പിച്ചുവെക്കാനുള്ള കാക്കയുടെ കഴിവ് അപാരമാണ്. അണ്ണാനും അങ്ങനെ ചെയ്യാറുണ്ട്, അതുപക്ഷേ പിന്നീട് കഴിക്കാനാണ്. എന്നാല്‍ കാക്ക ഒളിപ്പിച്ചുവെക്കുന്നത് കൂട്ടത്തിലുള്ള കാക്കകളോ മറ്റ് പക്ഷികളോ എടുത്തുകൊണ്ട് പോകാതിരിക്കാനാണ്. ഭക്ഷണം കിട്ടുമ്പോള്‍ അത്, അത് മറ്റൊരു പക്ഷിയോ കാക്കയോ മറ്റേതെങ്കിലും ജീവിവര്ഗ്ഗമോ നോക്കുന്നുണ്ടെന്ന് കണ്ടാല്‍ അത് സമീപത്തെവിടെയങ്കിലും ഒളിച്ചുവെക്കുന്നതായി നടിക്കും. പക്ഷേ സാധനം ശരിക്കും തൂവലിനടിയില്‍ പൂഴ്ത്തിവെക്കും. പിന്നീട് അത് മറ്റൊരിടത്ത് കൊണ്ടുപോയി ഒളിപ്പിച്ച് വെക്കും. പക്ഷേ ഇത് നിരീക്ഷിച്ചുകൊണ്ടിരുന്നത് മറ്റൊരു കാക്ക ആണെങ്കില്‍ അതിനും ഈ സൂത്രങ്ങളൊക്കെ അറിയാലോ. അത് ഭക്ഷണമുള്ള കാക്കയുടെ പിറകേ പോയി ശരിക്കും അത് എവിടെയാണ് വെച്ചതെന്ന് കണ്ടുപിടിക്കും.



Click it and Unblock the Notifications