Latest Updates
-
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം
ജൂലൈ 5 പുലര്‍ച്ചെ 4.18-ന് വരാനിരിക്കുന്ന ദുരന്തം: പ്രവചനവുമായി റിയോ തത്സുകി, ഭയത്തോടെ ലോകം
ജാപ്പനീസ് ബാബ വാംഗ എന്നറിയപ്പെടുന്ന ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റ് റിയ് തത്സുകിയുടെ പ്രവചനമാണ് ഇപ്പോള്‍ ലോകമാകെ വൈറലായിക്കൊണ്ടിരിക്കുന്നത്. ജൂലൈ 5-ന് പുലര്‍ച്ചെ 4.18-ന് ജപ്പാനില്‍ വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കും എന്നാണ് ഇവര്‍ പ്രവചിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനവും സുനാമിയും എല്ലാം ഇവര്‍ വളരെ കൃത്യമായി പ്രവചിച്ചിരുന്നു, അത് തന്നെയാണ് ഇപ്പോള്‍ ജപ്പാന് ജനതയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നതും.
ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് ഇത്തരം പ്രവചനങ്ങള്‍ തത്സുകി നടത്തിയിരിക്കുന്നത്. 2011-ലെ ഭൂകമ്പവും അതേതുടര്‍ന്നുണ്ടായ സുനാമിയും ഇവരുടെ കൃതിയില്‍ രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ അവര്‍ അതില്‍ പറഞ്ഞ ദിവസം തന്നെ ഈ ദുരന്തം സംഭവിച്ചു എന്നത് ഇപ്പോള്‍ ലോക ജനതയെ ആശങ്കയിലാക്കിയിരിക്കുകയാണ്.

സംഗതി സത്യമോ?
സംഗതി സത്യമോ മിഥ്യയോ എന്ന് അറിയാനും ഭയത്തോടെയുമാണ് ഇപ്പോള്‍ ഈ പ്രവചനത്തെ ലോകം നോക്കിക്കാണുന്നതും. അത് മാത്രമല്ല അതിനെ സാധൂകരിക്കുന്നതരത്തില്‍ നിരവധി ചെറു ഭൂചലനങ്ങള്‍ ജപ്പാനില്‍ സംഭവിക്കുന്നതും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റിയോ തത്സുകി നടത്തിയ പ്രവചനം സത്യമാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ജപ്പാന് ജനത കഴിയുന്നതും.
ഭൂചലനങ്ങള്‍ നിരവധി
ശനിയാഴ്ച മുതലാണ് 500-ലേറെ ഭൂചലനങ്ങള്‍ ടൊകാരയില്‍ ഉണ്ടായത്. എന്നാല്‍ അവയെല്ലാം തന്നെ ചെറുചലനങ്ങളായതിനാല് നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇതിനെത്തുടര്‍ന്ന് പരിസര പ്രദേശങ്ങളെല്ലാംതന്നെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് ജപ്പാന്റെ കാലാവസ്ഥ ഏജന്‍സിയെ ഉദ്ദരിച്ച് കൊണ്ട് മാധ്യമങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്യുന്നത്.

കനത്ത മഴ തുടരുന്നു
പത്തു ദിവസത്തിലേറെയായി ചൈനയില്‍ അതിഭീകരമായ തോതില്‍ മഴ തുടരുകയാണ്. എന്നാല്‍ ചൈനയിലെ ഈ പ്രളയത്തെ റിയോ തത്സുകിയുടെ പ്രവചനവുമായി ചേര്‍ത്ത് വായിക്കുന്നവരും നിരവധിയാണ്. ചൈന, തായ്വാന് ഉള്‍പ്പെടുന്ന മേഖലയിലാണ് പുലര്‍ച്ചെ 4.18-ന് വലിയൊരു പ്രകൃതിദുരന്തം ഉണ്ടാവും എന്നാണ് ഇവര്‍ പ്രവചിച്ചിരിക്കുന്നതും. കൊവിഡ് വ്യാപനവും സുനാമിയും സത്യമായത് തന്നെയാണ് ഈ ഭീതിക്ക് പുറകില്‍ എന്നതാണ് സത്യം.
സ്വപ്നങ്ങളുടെ അര്‍ത്ഥം
താന്‍ കാണുന്ന സ്വപ്നങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പുസ്തകം പുറത്തിറക്കിയിട്ടുള്ള്. താന്‍ കണ്ട 15 സ്വപ്നങ്ങളെക്കുറിച്ചും തത്സുകി ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. അത് മാത്രമല്ല അതില്‍ 13 എണ്ണവും സംഭവിച്ചു എന്ന അവകാശവാദവുമായി ഇവരുടെ അനുയായികളും രംഗത്തെത്തിയിട്ടുണ്ട്. ഡയാന രാജകുമാരിയുടെ മരണമുള്‍പ്പടെ പ്രവചിച്ചിട്ടുണ്ട് എന്നാണ് ഇവര്‍ പറയുന്നതും. ഇവരുടെ പ്രവചനത്തിന് ശാസ്ത്രീയ അടിത്തറയൊന്നും ഇല്ല എന്നാല്‍ പലപ്പോഴും ജൂലൈ 5 എന്ന ദിനത്തെ വളരെയധികം ഭയത്തോടെയാണ് ലോകവും ജപ്പാന് ജനതയും നോക്കിക്കാണുന്നത്.
സുനാമിയെന്ന ദുരന്തം
തത്സുകി തന്റെ പുസ്തകത്തില്‍ ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ച് മറിയുകയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഇത് പുറത്തേക്ക് അഗ്നിപര്‍വ്വത സ്ഫോടനം കണക്കെ സുനാമീ രൂപത്തില്‍ ജൂലൈ 5-ന് പുലര്‍ച്ചെ പുറത്തേക്ക് വരുമെന്ന സൂചനയാണ് ലോകത്തിന് നല്‍കുന്നത്. എന്തായാലും ആശങ്കയില്‍ ഓരോ നിമിഷവും തള്ളിനീക്കി മുന്നോട്ട് പോവുകയാണ് ലോകം. പലരും യാത്രകള്‍ പോലും വേണ്ടെന്ന് വെച്ചിരിക്കുകയാണ്. എന്ത് തന്നെയായാലും വളരെയധികം ജാഗ്രതയോടെ ആശങ്കയോടെ ഉറ്റു നോക്കുകയാണ് ലോകം തത്സുകിയുടെ പ്രവചനത്തെ. അത്രയധികം ആശങ്കയാണ് ഇപ്പോള്‍ ഈ പ്രവചനം ലോകത്താകെ ഉണ്ടാക്കിയിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











