ആഗ്രഹസാഫല്യം, ഭാഗ്യകടാക്ഷം; അഷ്ടമി രോഹിണിയില്‍ രാശിപ്രകാരം ശ്രീകൃഷ്ണ ആരാധനയുടെ ഫലം

വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കുന്ന ദിവസമാണ് കൃഷ്ണ ജന്മാഷ്ടമി. ഗോകുല ജന്മാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി തുടങ്ങിയ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു. ഈ വര്‍ഷം സെപ്തംബര്‍ 6 ന് കൃഷ്ണ ജന്‍മാഷ്ടമി ആഘോഷിക്കും. കൃഷ്ണ ഭക്തര്‍ ഈ ശുഭമുഹൂര്‍ത്തത്തില്‍ ഉപവസിക്കുകയും ശ്രീകൃഷ ഭഗവാനെ ആരാധിക്കുകയും ചെയ്യുന്നു.

ശുഭയോഗങ്ങളില്‍ ജന്മാഷ്ടമി വ്രതം ആചരിക്കുന്നതും അന്നേ ദിവസം ശ്രീകൃഷ്ണനെ ആരാധിക്കുന്നതും ഭക്തരുടെ എല്ലാ പ്രയാസങ്ങളും അകറ്റാന്‍ സഹായിക്കുന്നു. നിങ്ങളുടെ രാശിചിഹ്നങ്ങള്‍ക്കനുസരിച്ച് ശ്രീകൃഷ്ണ ഭഗവാനെ എങ്ങനെ ആരാധിക്കണമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Janmashtami 2023

മേടം

മേടം രാശിക്കാര്‍ വളരെ വികാരാധീനരും ഊര്‍ജ്ജസ്വലരുമാണ്. അതിനാല്‍ നിങ്ങള്‍ കൃഷ്ണനെ ചലനാത്മകമായും സജീവമായും ആരാധിക്കണം. ഭക്തി പ്രകടിപ്പിക്കുന്നതിനായി ഭജനകള്‍ പാടുകയോ നൃത്തം ചെയ്യുകയോ വാദ്യോപകരണങ്ങള്‍ വായിക്കുകയോ ചെയ്യാം. മേടം രാശിക്കാര്‍ ചുവന്ന പൂക്കളും പഴങ്ങളും മധുരപലഹാരങ്ങളും ഭഗവാന്‍ കൃഷ്ണന് സമര്‍പ്പിക്കണം

ഇടവം

ഇടവം രാശിക്കാര്‍ സ്ഥിരതയുള്ളവരാണ്. അതിനാല്‍ അവര്‍ കൃഷ്ണനെ ശാന്തമായി ആരാധിക്കണം. മന്ത്രങ്ങള്‍ ഉരുവിടാനോ ധ്യാനിക്കാനോ ശാന്തമായി ഇരിക്കാനോ സാധിക്കും. ശ്രീകൃഷ്ണന് മഞ്ഞ പുഷ്പങ്ങളും പഴങ്ങളും മധുരപലഹാരങ്ങളും സമര്‍പ്പിക്കണം.

മിഥുനം

മിഥുന രാശിക്കാര്‍ ജിജ്ഞാസയുള്ളവരും സംസാരപ്രിയരുമാണ്. ഭഗവാന്‍ കൃഷ്ണന് നിങ്ങള്‍ പച്ച പുഷ്പങ്ങളും പഴങ്ങളും മധുരപലഹാരങ്ങളും സമര്‍പ്പിക്കണം.

കര്‍ക്കിടകം

കര്‍ക്കടക രാശിക്കാര്‍ വൈകാരികവും അവബോധമുള്ളവരുമാണ്. അതിനാല്‍ അവര്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുന്ന രീതിയില്‍ ശ്രീകൃഷ്ണനെ ആരാധിക്കണം. ശ്രീകൃഷ്ണ ഭഗവാന് വെളുത്ത പൂക്കള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ സമര്‍പ്പിക്കണം.

Janmashtami 2023

ചിങ്ങം

ചിങ്ങം രാശിക്കാര്‍ അഭിമാനവും ആത്മവിശ്വാസവും ഉള്ളവരാണ്, അതിനാല്‍ നിങ്ങള്‍ ശോഭിക്കാന്‍ അനുവദിക്കുന്ന രീതിയില്‍ ശ്രീകൃഷ്ണനെ ആരാധിക്കണം. പൂജകള്‍ നടത്തുകയോ വഴിപാടുകള്‍ നടത്തുകയോ തങ്ങളുടെ വിശ്വാസത്തെ പ്രതിനിധീകരിക്കുന്ന വസ്ത്രം ധരിക്കുകയോ ചെയ്യാം. ശ്രീകൃഷ്ണ ഭഗവാന് പുഷ്പങ്ങളും പഴങ്ങളും പിങ്ക് മധുരപലഹാരങ്ങളും സമര്‍പ്പിക്കണം.

കന്നി

കന്നി രാശിക്കാര്‍ വളരെ പ്രായോഗികരും വിശകലനപരവുമാണ്. അതിനാല്‍ അവര്‍ അവര്‍ക്ക് അര്‍ത്ഥമാക്കുന്ന രീതിയില്‍ ശ്രീകൃഷ്ണനെ ആരാധിക്കണം. ശ്രീകൃഷ്ണ കഥകള്‍ വായിക്കാനോ ആത്മീയ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയും. കന്നി രാശിക്കാര്‍ ഭഗവാന്‍ കൃഷ്ണന് നെയ്യ്, പാല്‍, ഡ്രൈ ഫ്രൂട്‌സ് എന്നിവ സമര്‍പ്പിക്കണം.

തുലാം

തുലാം രാശിക്കാര്‍ സന്തുലിതവും വളരെ യോജിപ്പുള്ളവരുമാണ്, അതിനാല്‍ അവര്‍ക്ക് ശാന്തിയും സമാധാനവും നല്‍കുന്ന രീതിയില്‍ ശ്രീകൃഷ്ണനെ ആരാധിക്കണം. നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനോ ധ്യാനിക്കാനോ പ്രകൃതിയില്‍ സമയം ചെലവഴിക്കാനോ കഴിയും. തുലാം രാശിക്കാര്‍ കുങ്കുമപ്പൂക്കളും പഴങ്ങളും മധുരപലഹാരങ്ങളും ഭഗവാന്‍ കൃഷ്ണനു സമര്‍പ്പിക്കണം.

വൃശ്ചികം

വൃശ്ചിക രാശിക്കാര്‍ വികാരാധീനരും തീവ്രതയുള്ളവരുമാണ്. അതിനാല്‍ അവര്‍ അവരുടെ ആഴത്തിലുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുന്ന വിധത്തില്‍ ഭഗവാന്‍ കൃഷ്ണനെ ആരാധിക്കണം. അവര്‍ക്ക് മന്ത്രങ്ങള്‍ ഉരുവിടാനോ പ്രാര്‍ത്ഥിക്കാനോ ആത്മീയ പരിശീലനങ്ങളില്‍ പങ്കെടുക്കാനോ കഴിയും. കൃഷ്ണ ഭഗവാന്‍ ചുവന്ന പൂക്കളും പഴങ്ങളും മധുരപലഹാരങ്ങളും നിങ്ങള്‍ സമര്‍പ്പിക്കണം.

Janmashtami 2023

ധനു

ധനു രാശിക്കാര്‍ സാഹസികരും സ്വതന്ത്ര മനോഭാവമുള്ളവരുമാണ്. അതിനാല്‍ ഭഗവാന്‍ കൃഷ്ണനെ ആത്മീയത പര്യവേക്ഷണം ചെയ്യാന്‍ അനുവദിക്കുന്ന രീതിയില്‍ ആരാധിക്കണം. പുണ്യസ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനാകും. ഭഗവാന്‍ കൃഷ്ണന് ഓറഞ്ച് പൂക്കളും പഴങ്ങളും മധുരപലഹാരങ്ങളും നിങ്ങള്‍ സമര്‍പ്പിക്കണം.

മകരം

മകരം രാശിക്കാര്‍ അതിമോഹവും അച്ചടക്കവും ഉള്ളവരാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന രീതിയില്‍ ശ്രീകൃഷ്ണനെ ആരാധിക്കണം. ആത്മീയ പരിശീലനത്തിനായി സമയം നീക്കിവയ്ക്കാം അല്ലെങ്കില്‍ ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം ലഭിക്കാന്‍ വഴിപാടുകള്‍ നടത്താം. ശ്രീകൃഷ്ണ ഭഗവാന് വെളുത്ത പൂക്കള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ സമര്‍പ്പിക്കണം.

കുംഭം

കുംഭ രാശിക്കാര്‍ വളരെ സ്വതന്ത്രരും മൗലികരുമാണ്. അതിനാല്‍ നിങ്ങള്‍ കൃഷ്ണനെ തനതായ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ആരാധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ഒരു ആത്മീയ പാത കണ്ടെത്താന്‍ കഴിയും. ശ്രീകൃഷ്ണ ഭഗവാന് നിങ്ങള്‍ നീല പുഷ്പങ്ങളും പഴങ്ങളും മധുരപലഹാരങ്ങളും സമര്‍പ്പിക്കണം.

മീനം

മീനരാശിക്കാര്‍ വളരെ അനുകമ്പയുള്ളവരും അവബോധമുള്ളവരുമാണ്. അതിനാല്‍ നിങ്ങള്‍ക്ക് ശ്രീകൃഷ്ണ ഭഗവാനുമായി ആശയവിനിമയം നടത്താന്‍ പ്രാര്‍ത്ഥിക്കാനോ ധ്യാനിക്കാനോ സമയം ചെലവഴിക്കാന്‍ കഴിയും. ശ്രീകൃഷ്ണ ആരാധനയില്‍ നിങ്ങള്‍ കൃഷ്ണ ഭഗവാന്‍ നീലയോ പിങ്ക് നിറമോ ളള്ള പൂക്കളും പഴങ്ങളും മധുരപലഹാരങ്ങളും സമര്‍പ്പിക്കണം.

Janmashtami 2023

രാശിപ്രകാരം ചൊല്ലേണ്ട മന്ത്രങ്ങള്‍

മേടം: ഓം കമലനാഥായ നമഃ
ഇടവം: ശ്രീകൃഷ്ണ അഷ്ടകം പാരായണം, വെളുത്ത പൂക്കള്‍ സമര്‍പ്പിക്കുക
മിഥുനം: ഓം ഗോവിന്ദായ നമഃ
കര്‍ക്കടകം: രാധാ അഷ്ടകം പാരായണം, വെളുത്ത പൂക്കള്‍ സമര്‍പ്പിക്കുക
ചിങ്ങം: ഓം കോടി സൂര്യ സമ്പ്രായ നമ:
കന്നി: ഓം ദേവകിനന്ദനായ നമ:
തുലാം: ഓം ലീലാധരായ നമഃ
വൃശ്ചികം: ഓം ബരാഹായ നമഃ
ധനുവും മീനവും: ഓം നമോ ഭഗവതേ വാസുദേവായ നമഃ:
മകരം, കുംഭം: ഓം നമോ കൃഷ്ണ വല്ലഭായൈ നമഃ

ജന്മാഷ്ടമിയിലെ ശ്രീകൃഷ്ണ പൂജയുടെ പ്രാധാന്യം

ഇത്തവണ ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ പ്രത്യേക യോഗമാണ് രൂപപ്പെടുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ അനുഷ്ഠാനങ്ങള്‍ക്കനുസൃതമായി പകല്‍ മുഴുവന്‍ ഉപവസിക്കുകയും രാത്രിയില്‍ ജയന്തിയോഗത്തില്‍ പൂജിക്കുകയും ചെയ്യണം. ശ്രീകൃഷ്ണഭഗവാന്‍ ഇതില്‍ പ്രസാദിക്കുകയും നിങ്ങളുടെ എല്ലാ വിഷമങ്ങളും അകറ്റുകയും ചെയ്യുന്നു. ആഗ്രഹിച്ച കാര്യം ഭഗവാന്‍ സാധിപ്പിച്ചുതരും. ഈ യോഗത്തില്‍ പൂജിച്ചാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ അനുഗ്രഹത്താല്‍ ഭക്തരുടെ മൂന്നു ജന്മങ്ങളിലെ പാപങ്ങള്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, September 6, 2023, 12:04 [IST]
X
Desktop Bottom Promotion