Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കടങ്ങള്‍ തീരും, സമ്പത്ത് കുമിഞ്ഞുകൂടും, മൊത്തത്തില്‍ ഐശ്വര്യം; ജന്മാഷ്ടമിയില് ചെയ്യേണ്ട പ്രതിവിധി
ഹിന്ദുമതവിശ്വാസികള്‍ക്ക്, കൃഷ്ണ ജന്മാഷ്ടമി ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. മതവിശ്വാസമനുസരിച്ച്, ഈ ദിവസം അര്‍ദ്ധരാത്രിയിലാണ് മഹാവിഷ്ണുവിന്റെ രൂപമായ ശ്രീകൃഷ്ണന് ജനിച്ചത്. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ആളുകള്‍ പൂര്‍ണ്ണ വിശ്വാസത്തോടെ ഉപവാസം ആചരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.
ഈ വര്‍ഷം കൃഷ്ണ ജന്മാഷ്ടമി വരുന്നത് സെപ്റ്റംബര്‍ 6 ബുധനാഴ്ചയാണ്. ജീവിതത്തിലെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി ഈ ദിവസം ചില പ്രത്യേക നടപടികളും സ്വീകരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ഏതെങ്കിലും പ്രത്യേക ആഗ്രഹം നിറവേറ്റാനായി ജന്മാഷ്ടമി ദിനത്തില്‍ ചില പ്രതിവിധികള്‍ ചെയ്താല്‍ മതി. അത്തരം ചില പ്രതിവിധികളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

സമ്പത്ത് നേടാന്‍
ജ്യോതിഷ പ്രകാരം, നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയും കഠിനാധ്വാനം ചെയ്തിട്ടും വിജയം ലഭിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, ജന്മാഷ്ടമി ദിനത്തില്‍ പാലില്‍ കുങ്കുമം കലര്‍ത്തി ഉണ്ണിക്കണ്ണനെ അഭിഷേകം ചെയ്യുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശ്രീകൃഷ്ണ ഭഗവാന്റെയും സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ലഭിക്കുന്നു.
ജോലി വിജയത്തിന്
കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ കൃഷ്ണ ആരാധനയില്‍ ഒരു വെള്ളി ഓടക്കുഴല്‍ സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് എല്ലാ ജോലികളിലും വിജയം കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ അതും അവസാനിക്കുന്നതായിരിക്കും.
ശത്രുഭയം നീക്കാന്‍
ഏതെങ്കിലും ശത്രുക്കള്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ വരുത്തുന്നുണ്ടെങ്കില്‍, ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനായി, ജന്മാഷ്ടമി ദിനത്തില്‍ 'ക്ലീം കൃഷ്ണായ വാസുദേവായ ഹരി: പരമാത്മനേ പ്രണാത്: ക്ലേശായ ഗോവിന്ദായ നമോ നമഃ' എന്ന് ജപിക്കുക. ജ്യോതിഷ പ്രകാരം ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ശത്രുഭയം കുറയ്ക്കുന്നു.

മഞ്ഞ വസ്ത്രങ്ങള്‍
ശ്രീകൃഷ്ണ ഭഗവാന് പീതാംബരധാരി എന്നും അറിയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, കൃഷ്ണ ജന്മാഷ്ടമി ആരാധനയുടെ പൂര്‍ണ്ണ ഫലം ലഭിക്കുന്നതിനായി നിങ്ങള്‍ ഈ ദിവസം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. മഞ്ഞ പഴങ്ങളും മഞ്ഞ പൂക്കളും മഞ്ഞ മധുരപലഹാരങ്ങളും ഉണ്ണിക്കണ്ണന് സമര്‍പ്പിക്കുക.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍
വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍, ജന്മാഷ്ടമി നാളില്‍ ഒരു ശംഖില്‍ പാല് നിറച്ച് ബാലഗോപാലന് സമര്‍പ്പിക്കുക. അതുവഴി നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ജന്മാഷ്ടമി നാളില്‍ പശുവിന്റെയും കിടാവിന്റെയും മനോഹരമായ വിഗ്രഹം കൊണ്ടുവന്ന് വീട്ടില്‍ അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുക. ഈ പരിഹാരത്തിലൂടെ ക്രമേണ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതായിരിക്കും.

കടബാധ്യത തീര്‍ക്കാന്‍
ജന്മാഷ്ടമി നാളില്‍, രാവിലെ കുളിച്ച്, ഏതെങ്കിലും കൃഷ്ണ ക്ഷേത്രത്തില്‍ പോയി, വൈജയന്തി പുഷ്പങ്ങള്‍ കൊണ്ട് തയാറാക്കിയ മാല ശ്രീകൃഷ്ണനു സമര്‍പ്പിക്കുക. വൈജയന്തി പുഷ്പങ്ങള്‍ ലഭ്യമല്ലെങ്കില്‍ ഏതെങ്കിലും മഞ്ഞ പുഷ്പങ്ങളില്‍ തീര്‍ത്ത മാല സമര്‍പ്പിക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കും. നിങ്ങള്‍ക്ക് കടബാധ്യതയുണ്ടെങ്കില്, ജന്മാഷ്ടമി ദിവസം വൈകുന്നേരം, ഓം നമഃ വാസുദേവായ എന്ന മന്ത്രം ജപിച്ചുകൊണ്ട് 11 തവണ തുളസി ചെടിയെ പ്രദക്ഷിണം ചെയ്യുക. ഇത് നിങ്ങളെ കടത്തില്‍ നിന്ന് മോചിപ്പിക്കും.
ജീവിതസമൃദ്ധിക്ക്
ജന്മാഷ്ടമി നാളില്‍ രാത്രി 12 മണിക്ക് ഭഗവാന്റെ ജനനസമയത്തിനു ശേഷം, പാലില്‍ കുങ്കുമം കലര്‍ത്തി ഗോപാലനെ അഭിഷേകം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
സന്താനഭാഗ്യത്തിന്
കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ശിശുരൂപത്തെ ആരാധിക്കുന്നതിലൂടെ സന്താനഭാഗ്യമുണ്ടാകാന് സാധ്യതയുണ്ട്. കൂടാതെ, ഈ ദിവസം വീട്ടില്‍ പശുവിന്റെയോ പശുക്കിടാവിന്റെയോ വിഗ്രഹം കൊണ്ടുവരുന്നതും ഐശ്വര്യകരമാണെന്ന് കരുതുന്നു. ഇവനെയും യഥാവിധി പൂജിക്കണം. ഇങ്ങനെ ചെയ്താല്‍ സന്താനഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.
അഹം ത്വാ സര്വപാപയ്ഭ്യോ മോക്ഷയിഷ്യാമി മാ ശുച - ഈ മന്ത്രത്തെ സന്താനഗോപാല മന്ത്രം എന്ന് വിളിക്കുന്നു. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, അവര്‍ ജന്മാഷ്ടമി ദിനത്തില്‍ ഈ മന്ത്രം 108 തവണ ജപിക്കുന്നത് ഗുണകരമാണ്.



Click it and Unblock the Notifications

