Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
നിലവറ പണം കൊണ്ട് നിറയും, ശ്രീകൃഷ്ണ ജന്മാഷ്ടമിയില് വീട്ടിലെത്തിക്കൂ ഈ അത്ഭുത വസ്തുക്കള്‍
ഹിന്ദുമതത്തില്‍ എല്ലാ ആഘോഷങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഭദ്രപാദ മാസം ആരംഭിച്ചു. ഈ മാസത്തില്‍ വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും ധാരാളമുണ്ട്. ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ജന്മാഷ്ടമി ആഘോഷം. ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷം സെപ്റ്റംബര്‍ 6 ബുധനാഴ്ച ആഘോഷിക്കും. ജന്മാഷ്ടമി ദിനത്തില്‍ ഭക്തര്‍ ശ്രീകൃഷ്ണഭഗവാനെ ആരാധിക്കുകയും വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നു.
ഈ ദിവസം ശ്രീകൃഷ്ണനു പ്രിയപ്പെട്ടവ ചില വസ്തുക്കള്‍ വീട്ടിലേക്ക് വാങ്ങുന്നതും ഐശ്വര്യമായി കണക്കാക്കുന്നു. ജന്മാഷ്ടമി നാളില്‍ ചില സാധനങ്ങള്‍ വാങ്ങുന്നത് വീടിന് ഐശ്വര്യം നല്‍കുമെന്ന് ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ലഭിക്കുന്നു. ജന്മാഷ്ടമിയില് ഭാഗ്യം വരാനായി വീട്ടിലേക്ക് കൊണ്ടുവരേണ്ട വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഓടക്കുഴല്‍
ഭഗവാന് കൃഷ്ണന് ഓടക്കുഴല്‍ വളരെ ഇഷ്ടമാണ്. ഓടക്കുഴല്‍ ഇല്ലാതെ ശ്രീകൃഷ്ണന്റെ രൂപം സങ്കല്പ്പിക്കാന് പോലും കഴിയില്ല. ജന്മാഷ്ടമി നാളില്‍ തടിയിലോ വെള്ളിയിലോ തീര്‍ത്ത് ഒരു ഓടക്കുഴല്‍ വീട്ടിലേക്ക് വാങ്ങുന്നത് ഐശ്വര്യമായി കരുതുന്നു. വീട്ടില്‍ ഓടക്കുഴല്‍ കൊണ്ടുവരുന്നതിലൂടെ നിങ്ങളുടെ പ്രശ്നങ്ങളെല്ലാം അകന്നുപോകുന്നു. ഇത് ചെയ്യുന്നതിലൂടെ വീടിന്റെ സാമ്പത്തിക സ്ഥിതിയും ശക്തിപ്പെടുന്നു. ഒപ്പം ലക്ഷ്മിയുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.
മയില്‍പ്പീലി
ഭഗവാന് ശ്രീകൃഷ്ണന്റെ ഇഷ്ടവസ്തുക്കളില്‍ ഒന്നാണ് മയില്‍പ്പീലി. ഭഗവാന് കൃഷ്ണന് തന്റെ കിരീടത്തില്‍ എപ്പോഴും ഒരു മയില്‍പ്പീലി സൂക്ഷിക്കാറുണ്ട്.. ജ്യോതിഷ പ്രകാരം ജന്മാഷ്ടമി നാളില്‍ മയില്‍പ്പീലി വാങ്ങിയാല്‍ നിങ്ങളുടെ ഗ്രഹദോഷം മാറുന്നതായിരിക്കും. കൂടാതെ, നിങ്ങള്‍ക്ക് കാളസര്‍പ്പ ദോഷത്തില്‍ നിന്ന് മുക്തിയും ലഭിക്കുന്നു.

വെണ്ണ
ജന്മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണന് പ്രിയപ്പെട്ട വെണ്ണ സമര്‍പ്പിക്കുക. ഉണ്ണിക്കണ്ണന് വെണ്ണ സമര്‍പ്പിക്കുന്നതിലൂടെ ഗോപാലന് പ്രസാദിക്കുകയും ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു.
വൈജയന്തി മാല
വിശ്വാസങ്ങള്‍ പ്രകാരം, വൈജയന്തി മാലയില്‍ ലക്ഷ്മി ദേവി വസിക്കുന്നു. വൈജയന്തി മാല ശ്രീകൃഷ്ണനു വളരെ പ്രിയപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ജന്മാഷ്ടമി നാളില്‍ വൈജയന്തി മാല വീട്ടിലെത്തിക്കുന്നത് വീടിന് ഐശ്വര്യം നല്‍കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഇതിലൂടെ മെച്ചപ്പെടുന്നു.
പശുവിന്റെ പ്രതിമ
ഭഗവാന് കൃഷ്ണനു വളരെ പ്രിയപ്പെട്ടതാണ് ഗോക്കള്‍ എന്ന് പറയപ്പെടുന്നു. ഗോക്കളെ മേയ്ച്ച് നടന്നതിനാല്ത്തന്നെ ശ്രീകൃഷ്ണന് ഗോപാലന് എന്ന പേരുമുണ്ട്. അതുകൊണ്ട് ജന്മാഷ്ടമി നാളില്‍ പശുവിന്റെയും പശുക്കിടാവിന്റെയും ഒരു വിഗ്രഹം വീട്ടില്‍ കൊണ്ടുവന്ന് വടക്ക് കിഴക്ക് ദിശയില്‍ വയ്ക്കുന്നത് ശ്രീകൃഷ്ണന്റെ അനുഗ്രഹം നേടിത്തരും. ഇതോടൊപ്പം നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കുകയും കുട്ടികള്‍ക്ക് സന്തോഷം ലഭിക്കുകയും ചെയ്യുന്നു.

ഗംഗാജലം
ജന്മാഷ്ടമി നാളില്‍ ഗംഗാജലം വീട്ടിലേക്ക് കൊണ്ടുവരുന്നത് വളരെ ഐശ്വര്യമാണ്. ഇത് വീട്ടില്‍ വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജി അകറ്റുകയും വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരികയും ചെയ്യുന്നു.
വീണ
വീട്ടില്‍ ശാന്തമായ സ്ഥലത്ത് വീണ സൂക്ഷിക്കുന്നത് സരസ്വതി ദേവിയുടെ അനുഗ്രഹം കൊണ്ടുവരും. വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും നല്ല ബുദ്ധിയും വിവേകവും നല്‍കും.



Click it and Unblock the Notifications

