Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
പുരിയിലെ അത്ഭുതം, ഭക്തലക്ഷങ്ങള്‍ ഒത്തുചേരുന്ന ജഗന്നാഥ രഥയാത്ര ഉത്സവം
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവങ്ങളിലൊന്നാണ് പുരി ജഗന്നാഥ രഥയാത്ര. പുരാണ ഗ്രന്ഥങ്ങളിലും ഇതിന്റെ പരാമര്‍ശം കാണാം. ഹിന്ദുവിശ്വാസികളായ ഭക്തര്‍ക്ക് വളരെ പ്രാധാന്യമുള്ള ഉത്സവമാണിത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചോദന്‍ ദേവ രാജാവാണ് പുരി രഥയാത്ര ആരംഭിച്ചത് എന്ന് പറയപ്പെടുന്നു. കുംഭ മേളയ്ക്ക് ശേഷം ഏറ്റവുമധികം ആളുകള്‍ എത്തുന്ന ഉത്സവം കൂടിയാണ് ഇത് എന്ന് പറയപ്പെടുന്നു.
ഈ ദിവസം ഇന്ത്യയുടെവിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഭക്തര്‍ ഒഡീഷയിലെ പുരിയില്‍ ഒത്തുകൂടുന്നു. ആചാരങ്ങളോടെ ഭക്തര്‍ കൂറ്റന്‍ രഥങ്ങള്‍ വലിക്കുന്ന ഘോഷയാത്രയില്‍ പങ്കെടുക്കുന്നു. ഗുണ്ടിച്ച യാത്ര, രഥോത്സവം, ദശാവതാരം, നവീന യാത്ര എന്നീ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നുണ്ട്. ജഗന്നാഥ രഥയാത്രയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കൂ.

രഥയാത്ര 2023 തീയതിയും സമയവും
ജഗന്നാഥ രഥയാത്ര ഉത്സവം ഈ വര്‍ഷം ജൂണ്‍ 20ന് പുരിയില്‍ ആഘോഷിക്കും. പഞ്ചാംഗം അനുസരിച്ച്, ആഷാഢ മാസത്തിലെ ശുക്ലപക്ഷത്തിന്റെ രണ്ടാം ദിവസം ജൂണ്‍ 19 ന് രാവിലെ 11:25 ന് ആരംഭിച്ച് ജൂണ്‍ 20 ന് ഉച്ചയ്ക്ക് 01:07 വരെ തുടരും. ഉദയ തിഥി പ്രകാരം രഥയാത്ര ജൂണ്‍ 20ന് ആഘോഷിക്കും.
രഥയാത്രയുടെ ചരിത്രം
പുരാണ വിശ്വാസമനുസരിച്ച്, ഒരിക്കല്‍ ശ്രീകൃഷ്ണന്റെ സഹോദരി സുഭദ്ര നഗരം സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. രണ്ട് സഹോദരന്മാരും തങ്ങളുടെ പ്രിയ സഹോദരി സുഭദ്രയോടൊപ്പം നഗരപര്യടനത്തിന് പുറപ്പെട്ടു. നഗരപര്യടനത്തിനിടെ, ഭഗവാന് ജഗന്നാഥന് തന്റെ അമ്മായിയായ ഗുണ്ടിച്ചയുടെ വീട് സന്ദര്‍ശിക്കുകയും 7 ദിവസം അവിടെ വിശ്രമിക്കുകയും ചെയ്തു.
അന്നുമുതല്‍ ഇന്നുവരെ ഈ മഹത്തായ യാത്ര തുടരുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വാര്‍ഷിക രഥയാത്രയില്‍, ശ്രീകൃഷ്ണ ഭഗവാന്റെ ജ്യേഷ്ഠനായ ബലരാമന്റെ രഥം മുന്നിലായിരിക്കും. തുടര്‍ന്ന് ദേവി സുഭദ്രയുടെ രഥം. ഭഗവാന് ജഗന്നാഥന്റെ രഥം ഏറ്റവും പിന്നിലൂടെയും നീങ്ങുന്നു.

രഥയാത്രയുടെ പ്രാധാന്യം
ഹിന്ദു ദേവനായ വിഷ്ണുവിന്റെ അവതാര രൂപമാണ് ജഗന്നാഥന്. ജഗന്നാഥന് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പ്രപഞ്ചനാഥന് എന്നാണ്. ഭഗവാന് ജഗന്നാഥനെയും സഹോദരന് ബലഭദ്രനെയും സഹോദരി സുഭദ്രയെയും വഹിച്ചുകൊണ്ടുള്ള മൂന്ന് രഥങ്ങളുടെ 3 കിലോമീറ്റര്‍ നീളമുള്ള ഘോഷയാത്രയാണ് രഥയാത്രയില്‍ ഭക്തര്‍ നടത്തുന്നത്. രഥയാത്രയുടെ ദിവസം ഈ രഥങ്ങള്‍ വലിക്കാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് പുരിയിലെത്തുന്നത്. 1960കളുടെ അവസാനം മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. ഹിന്ദുക്കള്‍ മാത്രമല്ല ബുദ്ധമതക്കാരും ഈ ഉത്സവം ആഘോഷിക്കുന്നു.
രഥ നിര്‍മ്മാണം
ഈ മഹത്തായ ഉത്സവം വളരെ പണ്ടുകാലം മുമ്പുതന്നെ നിലവിലുള്ളതാണ്. ഉത്സവത്തിന് മാസങ്ങള്‍ക്കു മുമ്പു തന്നെ രഥം പണിയാന്‍ തുടങ്ങുന്നു. തുടര്‍ന്ന് ഈ രഥങ്ങള്‍ പൂരിയിലെ പ്രശസ്തരായ കലാകാരന്മാര് മനോഹരമായ നിറങ്ങളാല്‍ അലങ്കരിച്ചിക്കുന്നു. ജഗന്നാഥന്, സഹോദരി സുഭദ്ര, സഹോദരന് ബലഭദ്രന് എന്നിവര്‍ക്കായി മൂന്ന് രഥങ്ങള്‍ നിര്‍മ്മിക്കുന്നു.
ഭഗവാന് ജഗന്നാഥന്റെ രഥം ഏകദേശം 16 ചക്രങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. ഏകദേശം 45 അടി ഉയരവുമുണ്ടാകും. ഇതിനെ നന്ദിഘോഷ് എന്ന് വിളിക്കുന്നു. 44.6 അടി ഉയരമുള്ള സുഭദ്ര ദേവിയുടെ രഥം 12 ചക്രങ്ങളാല്‍ നിര്‍മ്മിച്ചതാണ്. ദേവദളന് എന്നാണ് ഇത് അറിയപ്പെടുന്നത്. ഭഗവാന് ബലഭദ്രന്റെ രഥത്തിന് 45.6 അടി ഉയരവും 14 ചക്രങ്ങളുമുണ്ട്. ഇതിനെ താല്ധ്വാജ് എന്ന് വിളിക്കുന്നു.

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ രഹസ്യങ്ങള്‍
കാറ്റിനെതിരായി പറക്കുന്ന കൊടി - ശാസ്ത്രം അനുസരിച്ച്, ഭാരമില്ലത്ത വസ്തുക്കള്‍ അതായത് ഏതെങ്കിലും തുണിയോ മറ്റോ കാറ്റിന്റെ ദിശ്ക്കനുസരിച്ച് നീങ്ങും. എന്നാല്‍, പുരി ജഗന്നാഥ ക്ഷേത്രത്തിലെ പതാക പ്രകൃതിയുടെ ഈ നിയമത്തിന് വിരുദ്ധമായാണ് പറക്കുന്നത്. ക്ഷേത്രത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള ഈ പതാക എല്ലായ്പ്പോഴും കാറ്റിന്റെ എതിര്‍ദിശയിലാണ് പാറിക്കളിക്കാറ്.
എങ്ങനെ നോക്കിയാലും നേരെ കാണുന്ന സുദര്‍ശന ചക്രം
പുരി നഗരത്തിന്റെ ഏത് കോണില്‍ നിന്നാലും നിങ്ങള്‍ക്ക് ക്ഷേത്രത്തിനു മുകളില്‍ സ്ഥാപിച്ച സുദര്‍ശന ചക്രം കാണാം. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് സ്ഥാപിച്ചത്. ഒരു ടണ്‍ ഭാരമുള്ള ഇത്രയും കട്ടിയുള്ള ലോഹം എങ്ങനെ ഒരു യന്ത്രസാമഗ്രികളില്ലാതെ മനുഷ്യശക്തി ഉപയോഗിച്ച് ഇവിടെ സ്ഥാപിച്ചു എന്നതിനെക്കുറിച്ച് ആധുനിക ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഒരു സൂചനയുമില്ല. നിങ്ങളുടെ എവിടെ നിന്ന് നോക്കിയാലും ഈ സുദര്‍ശന ചക്രം നിങ്ങളെ അഭിമുഖീകരിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്ന വിധത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
നിഴല്‍ ഇല്ലാത്ത കെട്ടിടം
വെളിച്ചം തട്ടുന്ന എല്ലാ വസ്തുക്കള്‍ക്കും നിഴലും കാണുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, പുരി ജഗന്നാഥ ക്ഷേത്രത്തിന് നിഴലില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ക്ഷേത്രത്തിന്റെ എഞ്ചിനീയറിംഗ് ഘടന വളരെ സവിശേഷമാണ്. ക്ഷേത്രത്തിലെ പ്രധാന താഴികക്കുടത്തിന്റെ നിഴല്‍ ഒരു സമയത്തും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.
പക്ഷികള്‍ ഇരിക്കാത്ത കെട്ടിടം
ക്ഷേത്രങ്ങളുടെ കെട്ടിടങ്ങളില്‍ സാധാരണയായി നാം ധാരാളം പക്ഷികളെ കാണാറുണ്ട്. എന്നാല്‍ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ഇത് നേരെ തിരിച്ചാണ്. പുരി ജഗന്നാഥ ക്ഷേത്രത്തിന് മുകളിലൂടെ പക്ഷികള്‍ പറക്കില്ല എന്നത് ശരിക്കും ആശ്ചര്യകരമായ ഒരു വസ്തുതയാണ്. നിങ്ങള്‍ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍, ക്ഷേത്രത്തിന് മുകളില്‍ പക്ഷികളോ വിമാനങ്ങളോ പറക്കുന്നത് നിങ്ങള്‍ കാണില്ല.



Click it and Unblock the Notifications
