Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രാജാവിനെപ്പോലെ ജീവിക്കും, അടങ്ങാത്ത സന്തോഷം; ശരീരത്തില്‍ ഈ മറുകുണ്ടോ?
ജനന മുദ്ര എന്നാല്‍ ജനന സമയം മുതല്‍ ശരീരത്തില്‍ ഏതെങ്കിലും അടയാളം അല്ലെങ്കില്‍ മറുക് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത്തരം മറുകുകള്‍ ഭാഗ്യവും നിര്‍ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ നിങ്ങളുടെ മുന്‍ ജന്മത്തിലെ കര്‍മ്മവുമായി ബന്ധപ്പെട്ടതാണെന്നും നിങ്ങളുടെ ഇപ്പോഴത്തെ ജന്മത്തെയും ബാധിക്കുമെന്നും പറയപ്പെടുന്നു. ചിലരുടെ മുഖത്തായിരിക്കും മറുകുണ്ടാകുക. ചിലരുടെ കൈകളിലും കാലുകളിലും മറുക് കാണാം. എന്നാല്‍ ചിലര്‍ക്ക് മുതുകിലോ അരയിലോ ഇത്തരം ജനന മുദ്രകള്‍ ഉണ്ടാകും.
ജ്യോതിഷം പോലെ സാമുദ്രിക ശാസ്ത്രത്തിനും മനുഷ്യജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഇതില്‍ ശരീരത്തിലെ മറുകുകളും പാടുകളും വിശദമായി വിവരിച്ചിട്ടുണ്ട്. ശരീരത്തിലെ മറുകുകളെ കുറിച്ച് പറയുകയാണെങ്കില്‍, ചില മറുകുകള്‍ ശുഭകരവും ചിലത് അശുഭകരവുമായി കണക്കാക്കപ്പെടുന്നു. ഓരോ മറുകിനും ഓരോ അര്‍ത്ഥമുണ്ട്. അത് ഒരു വ്യക്തിയുടെ വിധി നിര്‍ണ്ണയിക്കുന്നു. ഈ ലേഖനത്തിലൂടെ നിങ്ങള്‍ക്ക് പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭാഗ്യ മറുകുകളെക്കുറിച്ച് വായിച്ചറിയാം.

ഈ മറുക് സമ്പത്തിന്റെ പ്രതീകം
ആണിന്റെ വായ്ക്ക് സമീപം മറുകുണ്ടെങ്കില്‍ അത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു മറുക് ധനയോഗത്തിന്റെ പ്രതീകമാണ്. സ്ത്രീകളുടെ വായ്ക്ക് സമീപം മറുകുള്ളത് അവര്‍ വളരെ സെന്‍സിറ്റീവ് ആണെന്നാണ് സൂചിപ്പിക്കുന്നത്.
ഈ മറുക് നല്ല ജീവിത പങ്കാളിയെ നല്‍കും
ഒരു സ്ത്രീയുടെ വലതു കവിളില്‍ ജന്മനാ മറുക് ഉണ്ടെങ്കില്‍, അത്തരം സ്ത്രീകള്‍ അവരുടെ ജീവിത പങ്കാളിയുമായി നല്ല ബന്ധം പുലര്‍ത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതത്തിലുടനീളം അവരെ ബഹുമാനിക്കുന്ന സ്നേഹനിധിയായ ഒരു പങ്കാളിയെ അവര്‍ക്ക് ലഭിക്കും.
ഈ മറുക് സൗന്ദര്യത്തിന്റേത്
താടിയില്‍ മറുക് ഉണ്ടാകുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ശുഭകരമായി കണക്കാക്കപ്പെടുന്നു. അത്തരം ആളുകള്‍ മനോഹരവും ആകര്‍ഷകവുമായ വ്യക്തിത്വത്തിന് ഉടകമളായിരിക്കും. ബാഹ്യ സൗന്ദര്യവും ഇവര്‍ക്ക് കൂടുതലായിരിക്കും.
ഈ മറുക് ബുദ്ധിയുടെ അടയാളം
നെറ്റിയിലെ മറുക് വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. അത്തരം ആളുകള്‍ വളരെ ബുദ്ധിയുള്ളവരായിരിക്കുമെന്ന് പറയുന്നു.
കൈയ്യിലെ മറുക്
ഒരു പുരുഷന്റെ കൈയില്‍ ഒരു മറുക് ഉണ്ടെങ്കില്‍ അത്തരം പുരുഷന്മാര്ക്ക് ജീവിതത്തില്‍ വളരെയധികം സ്നേഹം ലഭിക്കും. എന്നാല്‍ സ്ത്രീകളുടെ കൈയിലെ മറുക് അശുഭകരമായി കണക്കാക്കപ്പെടുന്നു.
ഈ മറുകുള്ളവര്‍ ധനികര്‍
നിങ്ങളുടെ കാലില്‍ ഒരു മറുക് ഉണ്ടാകുന്നത് ഭാഗ്യ ലക്ഷണമാണ്. നിങ്ങളുടെ തുടയില്‍ മറുക് ഉണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യമുണ്ടാകും. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പണത്തിന് കുറവുണ്ടാകില്ല. അവരുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുന്നു. ജീവിതത്തില്‍ എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായാലും അത് സമ്മര്‍ദ്ദമില്ലാതെ പരിഹരിക്കപ്പെടും.
നെറ്റിയിലെ മറുക്
നെറ്റിയുടെ വലതുഭാഗത്ത് മറുകുള്ള പുരുഷന്മാര് ജോലിയില്‍ വളരെ മിടുക്കരായിരിക്കും. അവരുടെ മനസ്സ് വളരെ ഷാര്പ്പാണെന്ന് കണക്കാക്കപ്പെടുന്നു. ഒരു പുരുഷന്റെ വലത് കണ്‍പോളയിലെ മറുക് സന്തോഷകരമായ ദാമ്പത്യ ജീവിതത്തെ സൂചിപ്പിക്കുന്നു. നെറ്റിയിലോ തലയുടെ മധ്യത്തിലോ മറുകുള്ള പുരുഷനോ സ്ത്രീയോ ശുദ്ധമായ ഹൃദയമുള്ളവരും ആരെയും നിരുപാധികമായി സ്നേഹിക്കുന്നവരും ഈശ്വരഭക്തിയുള്ളവരുമായിരിക്കും.
വലതുവശത്തുള്ള മറുക്
പുരുഷന്മാരില് ശരീരത്തിന്റെ വലതുവശത്തുള്ള മറുകുകള്‍ വളരെ നല്ലതായി കണക്കാക്കപ്പെടുന്നു, ഇടതുവശത്തുള്ളവ നെഗറ്റീവ് ആയി കണക്കാക്കപ്പെടുന്നു. അതേസമയം സ്ത്രീകളില്‍ ഇത് വിപരീതമാണ്. ഓവല്‍ ഷേപ്പിലുള്ള മറുകുകള്‍ കരിയറിലെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. അതേസമയം വൃത്താകൃതിയിലുള്ള മറുകുകള്‍ അര്‍ത്ഥമാക്കുന്നത് ആ വ്യക്തി നല്ല സ്വഭാവമുള്ളവനാണെന്നാണ്.



Click it and Unblock the Notifications