Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
IPL 2024: അനുഷ്ക ശര്‍മ്മ മുതല്‍ വിനിരാമന് വരെ: ഐപിഎല്‍ ഉറ്റുനോക്കുന്ന താരസുന്ദരിമാര്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കിരീടത്തിനായുള്ള വേട്ട റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരംഭിച്ചപ്പോള്‍ മിക്ക ക്രിക്കറ്റ് ആരാധകരും അവരുടെ കുടുംബത്തേയും ഉറ്റുനോക്കുന്നു. കളിക്കിടയില്‍ അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്ന വിരാട് കോഹ്ലിയുടെ വീഡിയോ വൈറലായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുപോലെ തന്നെ പ്രിയപ്പെട്ടവരെ ചേര്‍ത്ത് പിടിച്ച് കളിയില്‍ ആവേശം നിറക്കുന്ന പല താരങ്ങളും ഉണ്ട്. അനുഷ്ക ശര്‍മ്മ മുതല്‍ നവവധു വിനി രാമന്, ദീപിക പള്ളിക്കല്‍ എന്നിവര്‍ വരെ ഗ്യാലറിയില്‍ പ്രിയപ്പെട്ടവര്‍ക്ക് ആവേശം പകരാനായി ഉണ്ടായിരിക്കും.
അനുഷ്ക ശര്‍മ്മ - വിരാട് കോഹ്ലി
ബോളിവുഡിലെ തിരക്കുള്ള ഒരു താരമാണ് അനുഷ്കശര്‍മ്മ, വിരാട് കോഹ്ലി എന്ന താരത്തിന്റെ ഭാര്യ എന്ന വിശേഷണവും ഇവര്‍ക്കുണ്ട്. ബോളിവുഡ് സെലിബ്രിറ്റികളില്‍ ഒരാളാണ് അനുഷ്ക ശര്‍മ്മ. 2017-ലാണ് അനുഷ്ക വിരാടിന്റെ ജീവിതസഖിയായത്. ഐപിഎല്ലില്‍ ഏവരും ഉറ്റുനോക്കുന്ന ദമ്പതികളില്‍ പ്രിയപ്പെട്ടവരാണ് അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും.

വിനി രാമന് - ഗ്ലെന്‍ മാക്സ്വെല്
മെല്‍ബണിലെ ഒരു തമിഴ് കുടുംബത്തില്‍ നിന്നാണ് വിനി രാമന് ഗ്ലെന്‍ മാക്സ്വെലിന്റെ ഭാര്യയായത്. ഇവര്‍ ഒരു ഫാര്‍മസിസ്റ്റാണ്. 2013-ല്‍ ഒരു പരിപാടിയില്‍ വെച്ച് അവര്‍ മാക്സ്വെല്ലിനെ കണ്ടുമുട്ടുകയും പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ഭര്‍ത്താവിനൊപ്പമാണ് വിനി രാമന് ഇന്ത്യയിലെത്തിയത്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) ജേഴ്സിയണിഞ്ഞ ചിത്രം ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ചിരുന്നു.
ഇമാരി വിസര്‍ - ഫാഫ് ഡു പ്ലെസിസ്
ഫാഫ് ഡു പ്ലെസിസിന്റെ ഭാര്യയാണ് ഇമാരി വിസര്‍. വളരെക്കാലത്തെ ഡേറ്റിംഗിന് ശേഷമാണ് ഇവര്‍ രണ്ടുപേരും വിവാഹിതരായത്. രണ്ട് പെണ്മക്കളാണ് ഇവര്‍ക്കുള്ളത്. മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുന്ന ഇമാരി ഫോട്ടോഗ്രാഫിയിലും താല്‍പ്പര്യമുള്ള വ്യക്തിയാണ്. പലപ്പോഴും ഏത് ടൂര്‍ണമെന്റിനും ഇവര്‍ ഒരുമിച്ചാണ് യാത്ര ചെയ്യാറുള്ളതും.
ദീപിക പള്ളിക്കല്‍ - ദിനേഷ് കാര്‍ത്തിക്
ഇന്ത്യയിലെ അറിയപ്പെടുന്ന സ്ക്വാഷ് താരങ്ങളില്‍ ഒരാളാണ് ദിപിക പള്ളിക്കല്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഭാര്യയാണ്. ഇവര്‍ക്ക് ഇരട്ടക്കുട്ടികളാണ് ഉള്ളത്. കബീര്‍, സെയ്ന് എന്നാണ് ഇവരുടെ പേര്. കായികലോകത്ത് നിന്നുള്ള രണ്ട പേരായത് കൊണ്ട് തന്നെ ഇവരുടെ ദാമ്പത്യത്തില്‍ പാപ്പരാസികള്‍ ഉറ്റുനോക്കിയിരുന്നു.
ഹര്‍സിമ്രാന്‍ കൗര്‍ - സിദ്ധാര്‍ത്ഥ് കൗള്‍
ആര്‍സിബി താരം സിദ്ധാര്‍ത്ഥ് കൗള്‍ ഹരിയാനയിലെ യമുനാനഗര്‍ സ്വദേശിയായ ഹര്‍സിമ്രാന്‍ കൗറിനെയാണ് വിവാഹം കഴിച്ചത്. നേരത്തെ ടെന്നീസ് പ്രൊഫഷണലായി കളിച്ചിരുന്ന വ്യക്തിയായിരുന്നു ഹര്‍സിമ്രാന്‍. ഇരുവരും 2018-ല്‍ വിവാഹനിശ്ചയം നടത്തി 2019-ല്‍ ആണ് വിവാഹിതരായത്. ഇവര്‍ക്ക് ആണ്‍കുട്ടിയാണ് ഉള്ളത്.



Click it and Unblock the Notifications
