Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സമ്പന്നരാവുന്നത് എളുപ്പമാണ്, പക്ഷേ തന്ത്രങ്ങള്‍ മെനയുന്നവര്‍ ഓര്‍ത്തിരിക്കേണ്ടത്
പലപ്പോഴും സമ്പന്നരാവുക എന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ നാം വരുത്തുന്ന തെറ്റുകളാണ് പലപ്പോഴും നമ്മളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ കോടീശ്വരന്മാരില് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കാരണം സാമ്പത്തികം പോലെ തന്നെ മാനസികാരോഗ്യം വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. അതിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ പലപ്പോഴും ഗുരുതരമായ അവസ്ഥകള്‍ നമ്മളെ ബാധിക്കുകയും അത് മാനസികാരോഗ്യത്തെ തകര്‍ക്കുകയും ചെയ്യുന്നു.
ധനികര്‍ എപ്പോഴും അനവരുടെ മാനസികാരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്കുന്നു. കാരണം സമ്പന്നരുടെ ഇടയില്‍ മാനസിക ക്ഷേമത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന അവബോധം എടുത്തുകാണിക്കുന്ന പല കാര്യങ്ങളും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ വരുന്നതിനും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ഇവര്‍ ശ്രദ്ധിക്കുന്നു എന്ന് നോക്കാം.

തെറാപ്പികളും കൗണ്‍സിലിംഗും
പലരും തെറാപ്പിയിലൂടെയും കൗണ്‍സിലിംഗിലൂടെയും മാനസികാരോഗ്യത്തിനായി പലപ്പോഴും പ്രൊഫഷണല്‍ സഹായം തേടുന്നു. സൈക്കോളജിസ്റ്റുകളുമായും സൈക്യാട്രിസ്റ്റുകളുമായും പതിവ് സെഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സേവനങ്ങള്‍ വ്യക്തിപരമായ പ്രശ്നങ്ങളും സമ്മര്‍ദ്ദങ്ങളും ചര്‍ച്ച ചെയ്യാന്‍ സഹായിക്കുന്നതോടൊപ്പം പുതിയ ചിന്തകളേയും ആശയങ്ങളേയും കൊണ്ട് വരുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് സമ്പത്തിനെ കുറിച്ചുള്ള അനാവശ്യ ആശങ്കകള്‍ ഇവരെ അലട്ടുന്നില്ല.
വെല്‍നെസ് റിട്രീറ്റുകള്‍
വെല്‍നസ് റിട്രീറ്റുകള്‍ ഇന്ത്യയിലെ ഉന്നതര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒന്നാണ്. പലപ്പോഴും അതിന്റെ ഫലമായി ദൈനംദിന ദിനചര്യകളില്‍ പോലും മാറ്റങ്ങള്‍ വരുന്നു. കൂടാതെ രോഗശാന്തിയില്‍ നിന്ന് മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാവുന്നു. ഇതിന്റെ ഫലമായി യോഗ, ധ്യാനം, സ്പാ ചികിത്സകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയെല്ലാം അമിത സമ്മര്‍ദ്ദത്തെ ചെറുക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യുന്നു.
മൈന്ഡ്ഫുള്നെസ് പ്രാക്ടീസ്
ധ്യാനം, യോഗ തുടങ്ങിയ മൈന്ഡ്ഫുള്നെസ് പരിശീലനങ്ങളും സമ്പന്നര്‍ ചെയ്യുന്നു. ഈ രീതികള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. സമ്പന്നരായ പല വ്യക്തികളും ഇത് അവരുടെ ദിനചര്യകളില്‍ ഉള്‍പ്പെടുത്തുന്നു. നിങ്ങള്‍ക്കും ഇത്തരം ശീലങ്ങള്‍ നല്ലതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ സമ്മര്‍ദ്ദമാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. ഇതെല്ലാം വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.്
മറ്റുള്ളവരില്‍ നിന്ന് പഠിക്കാം
മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ട ചില ശീലങ്ങള്‍ പലപ്പോഴും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കാരണം ഇത് സാമ്പത്തിക നേട്ടങ്ങളിലേക്ക് കുതിക്കുന്നതിനും സഹായിക്കുന്നു. കാരണം പതിവ് വ്യായാമം, ധ്യാനം, പ്രൊഫഷണല്‍ സഹായം തേടല്‍ തുടങ്ങിയവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. അതുകൊണ്ട് തന്നെ സമ്പന്നര്‍ക്കിടയിലെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് വേണ്ടിയും ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയും ഇതെല്ലാം തന്നെ ശ്രദ്ധിക്കാം.



Click it and Unblock the Notifications
