Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
അന്താരാഷ്ട്ര യുവജനദിനം 2023: ഓരോ യുവജനതയും അറിഞ്ഞിരിക്കേണ്ടത്
എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 നാം അന്താരാഷ്ട്ര യുവജനദിനമായി ആഘോഷിക്കുന്നു . യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാംസ്‌കാരിക, രാഷ്ടീയ പ്രശ്നങ്ങളിലേക്കു വെളിച്ചം വീശുന്നതിനാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 യുവജനദിനമായി ആചരിക്കുന്നത്. രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ യുവജനങ്ങളുടെ പങ്കാളിത്തം കണക്കിലെടുത്ത്, 1999 ല്‍ ലിസ്ബനില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലാണ് ആദ്യമായി ഈ തീരുമാനം കൈക്കൊള്ളുന്നതും ഓഗസ്റ്റ് 12 യുവജനദിനമായി ആചരിക്കുന്നതും.
അന്താരാഷ്ട്ര യുവജനദിനം 2023
ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന അസംഖ്യം പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായും അവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി ഓഗസ്റ്റ് 12 യുവജനദിനമായി നാം ആഘോഷിക്കുന്നു.

അന്താരാഷ്ട്ര യുവജനദിന ചരിത്രം
യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്താണ് എന്നും രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ യുവജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യമാണ് എന്നും ഐക്യരാഷ്ട്രസഭ മനസിലാക്കിയിരുന്നു. 1965-ല്‍ കൂടിയ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യുവാക്കളെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയിലേക്ക് ചേര്‍ക്കുവാനുള്ള തീവ്രശ്രമം ആരംഭിച്ചു. യുവാക്കളെ ശാക്തീകരിക്കാനും, സമാധാനം, പരസ്പര ബഹുമാനം, ജനങ്ങള്‍ തമ്മിലുള്ള ധാരണ എന്നീ ആശയങ്ങള്‍ യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും അവര്‍ ശ്രമിച്ചു. യുവാക്കളെ ശാക്തീകരിക്കാനും ഭാവിയിലെ മികച്ച നേതാക്കളാക്കി ലോകത്തിനു സമ്മാനിക്കാനുമുള്ള ശ്രമങ്ങള്‍ അവര്‍ തുടങ്ങി.
അങ്ങനെ 1999 ഡിസംബര്‍ 17-ന് കൂടിയ യുഎന്‍ ജനറല്‍ അസംബ്ലി അന്താരാഷ്ട്ര യുവജന ദിനം അംഗീകരിക്കുകയും ചെയ്തു. 2000 ഓഗസ്റ്റ് 12 നാണ് ഇത് ആദ്യമായി ആഘോഷിച്ചത്, അന്നുമുതല്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുക, യുവാക്കളെ രാഷ്ട്രീയത്തില്‍ അണിനിരത്തുക, ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിവയ്ക്കായി ഈ ദിവസം ഉപയോഗിച്ചു വരുന്നു.
അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രാധാന്യ
രാജ്യത്തിന്റെയും ലോകത്തിന്റെയും മൊത്തത്തിലുള്ള വികസനത്തിനായി യുവാക്കളുടെ കഴിവുകള്‍ വിനിയോഗിക്കുന്നതിനായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ന് അന്താരാഷ്ട്ര യുവജന ദിനമായി ആചരിക്കുന്നു. യുവാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ അംഗീകരിക്കുകയും, അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങളിലൂടെ ധാരാളം യുവാക്കള്‍ , കമ്മ്യൂണിറ്റി വികസനത്തിനും, പരിസ്ഥിതി സംരക്ഷണത്തിനും, വിവിധ സാമൂഹിക പദ്ധതികളില്‍ സന്നദ്ധസേവനത്തിനും ധാരാളം സംഭാവനകള്‍ നല്‍കി വരുന്നു.
ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാനും പരിഹരിക്കാനും അന്താരാഷ്ട്ര യുവജനദിനം ശ്രമിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും,അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കുന്നതും കുട്ടികളുടെ വളര്‍ച്ചയ്ക്കും ഭാവിക്കും തടസ്സമായി നില്‍ക്കുന്നു. അവരുടെ ഭാവി സുരക്ഷിതമാക്കാനും, വാഗ്ദാനങ്ങളുള്ള യുവജനങ്ങളായി വളരുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ ദിനം എല്ലാവരേയും ആഹ്വാനം ചെയ്യുന്നു.
അന്താരാഷ്ട്ര യുവജന ദിനം 2023: ആശംസകള്‍
ഊര്‍ജസ്വലരായ എല്ലാ യുവജനങ്ങള്‍ക്കും എന്റെ അന്താരാഷ്ട്ര യുവജനദിന ആശംസകള്‍ ! നിങ്ങളുടെ അഭിനിവേശവും ഊര്‍ജ്ജവും ശോഭനമായ ഭാവി രൂപപ്പെടുത്തുന്നത് സഹായിക്കട്ടെ .
തടസ്സങ്ങള്‍ ഭേദിക്കാനും അവസരങ്ങള്‍ സൃഷ്ടിക്കാനും ക്രിയാത്മകമായ പരിവര്‍ത്തനം കൊണ്ടുവരാനും ലോകത്തെ യുവജനങ്ങള്‍ക്ക് സാധിക്കട്ടെ.. അന്താരാഷ്ട്ര യുവജനദിന ആശംസകള്‍! നിങ്ങളുടെ കഴിവും സ്വപ്നങ്ങളും പൂവണിയട്ടെ .. എല്ലാ യുവാത്മാക്കള്‍ക്കും അന്താരാഷ്ട്ര യുവജനദിനാശംസകള്‍!
മാറ്റങ്ങള്‍ സാക്ഷാത്കരിക്കാനായി , സ്വപ്നം കാണാന്‍ ധൈര്യപ്പെടുന്ന, വിജയം കൊയ്യുന്ന, അക്ഷീണം പ്രയത്‌നിക്കുന്ന തലമുറയ്ക്ക് അന്താരാഷ്ട്ര യുവജനദിന ആശംസകള്‍! നവീകരണത്തിന്റെയും മാറ്റത്തിന്റെയും ചാലകശക്തിയായ യുവമനസ്സുകള്‍ക്ക് അന്താരാഷ്ട്ര യുവജനദിന ആശംസകള്‍! നിങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങളെ വിജയത്തിലേക്ക് നയിക്കട്ടെ.



Click it and Unblock the Notifications











