Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അന്താരാഷ്ട്ര മാതൃഭാഷാ ദിനം; അറിയാം ചരിത്രവും, പ്രാധാന്യവും
International Mother Language Day 2025: ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം.നിരവധി ഭാഷകളുടെ സംഗമ കേന്ദ്രമായ നമ്മുടെ ലോകത്ത് മാതൃഭാഷ ദിനത്തിനും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഒരു വംശത്തിന്റെ, അല്ലെങ്കില്‍ ഒരു കാലഘട്ടത്തിന്റെ രേഖപ്പെടുത്തലുകളാണ് ഓരോ ഭാഷയും. ഒരു ജനത ഒരു കാലത്ത് ജീവിച്ചിരുന്നു എന്നതിന്റെ അടയാളപ്പെടുത്തലുകള്‍ കൂടിയാണ് ഭാഷ. ആശയവിനിമയം എന്നതിനുപ്പുറം, ഒരു കാലഘട്ടത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തി പുതിയ തലമുറയെ പരിചയപ്പെടുത്താന്‍ ഭാഷയ്ക്ക് സാധിക്കും. എന്നാല്‍, കാലം പിന്നിടുമ്പോള്‍ കാലത്തിനൊത്ത് പല ഭാഷകളും കാലഹരണപ്പെട്ടു പോകുന്നു. സ്വന്തം മാതൃഭാഷ തന്നെ മറന്നു തുടങ്ങിയിരിക്കുന്നൂ പലരും. ഇവിടെയാണ് അന്താരാഷ്ട്ര മാതൃഭാഷ ദിനത്തിന്റെ പ്രാധാന്യവും.

ചരിത്രം
ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് സഞ്ചരിച്ചാല്‍, 1952 ഫെബ്രുവരി 21ന്, അന്നു കാലത്ത് കിഴക്കേ പാക്കിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശില്‍) ബംഗാളി വിദ്യാര്‍ത്ഥികളുടെ ഒരു സമരം നടക്കുകയാണ്. ഉറുദു ഭാഷയെ നാഷ്ണല്‍ ഭാഷയായി അംഗീകരിച്ചതിന് എതിരെയായിരുന്നു സമരം. തങ്ങളുടെ ഭാഷയായ 'ബംഗ്ല' യ്ക്ക് അംഗീകാരം ലഭിക്കണം എന്നതായിരുന്നു സമരം ചെയ്ത വിദ്യാര്‍്തഥികളുടെ പ്രധാന ആവശ്യം. എന്നാല്‍, അന്നത്തെ പാക്കിസ്ഥാന് സര്‍ക്കാര്‍, ഈ അവശ്യങ്ങള്‍ പരിഗണിക്കുന്നതിന് പകരം, വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്തി. പിന്നീട് കാലങ്ങള്‍ പിന്നിട്ടു. 1998-ല്‍ കാനഡയില്‍ വസിച്ചിരുന്ന റഫീഖ് ഇസ്ലാം, അബ്ദൂസ് സലാം എന്നീ രണ്ട് ബംഗാളി സ്വദേശികള്‍, അന്നത്തെ യുഎന്‍ ജനറല്‍ സ്ക്രെട്ടറി ആയിരുന്ന കോഫി അന്നന് ഒരു തുറന്ന കത്തെഴുതി. അതിലൂടെ ലോകത്തിലുള്ള മാതൃഭാഷകള്‍ അംഗീകരിക്കപ്പെടണം എന്നാവശ്യം ഉന്നയിച്ചു. ഇതിനൊടൊപ്പം അന്നത്തെ ബ്ലംഗ്ലാദേശ് പാര്‍ലമെന്റിലും റഫീഖ് ഇസ്ലാം ഇതേ ആവശ്യം ഉന്നയിച്ചു. ഇതിനെത്തുടര്‍ന്ന, ബംഗ്ലാദേശ് സര്‍ക്കാര്‍ യുനെസ്കോയിലേയ്ക്ക് ഈ അവശ്യം ഉന്നയിച്ച് ഒരു പ്രോപ്പോസല്‍ സമര്‍പ്പിച്ചു. ഇതിന്റെ ഫലം എന്ന രീതിയിലാണ് 1999, നവംബര്‍ 17-ാം തീയ്യതി, ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷ ദിനമായി യുനെസ്കോ പ്രഖ്യാപിക്കുന്നത്.
ഭാഷാ വൈവിധ്യം
യുനെസ്കോയുടെ കണക്കുകള്‍ പ്രകാരം, ലോകത്തില്‍ തന്നെ, ഏകദേശം 8324 ഭാഷകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍, നിലവില്‍ 7000 ഭാഷകള്‍ മാത്രമാണ് ഉപയോഗിച്ച് വരുന്നത്. ചില ഭാഷകളുടെ സ്വാധീനത്താല്‍, പല മാതൃഭാഷകളും കാലഹരണപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. ഭാഷാ വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യയില്‍ പോലും ഇതേ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതാണ്. ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം, 22 ഭാഷകളാണ് ഔദ്യോഗിക ഭാഷകളായി കണക്കാക്കിയിരിക്കുന്നത്. അസ്സാമീസ്, ബംഗാളി. ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി, കശ്മീരി, കന്നട, കൊങ്കിണി, മൈഥിലി, മലയാളം, മണിപ്പുരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ദി, തമിഴ്, തെലുങ്കു, ഉറുദു എന്നിങ്ങനെ ഭാഷകള്‍ പലതാണ് ഇന്ത്യയില്‍. ഇവയില്‍ തന്നെ പല ഭാഷകളും ഇന്നത്തെ ജനതയ്ക്ക് എഴുതാനും, വായിക്കാനും അറിയാത്ത അവസ്ഥയും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ ഭാഷകള്‍ കൂടാതെ, പല ട്രെബല്‍ ഭാഷകളും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗത കലകള്‍ എടുത്താല്‍, അവയില്‍ ഉപയോഗിക്കുന്ന ഭാഷയിലും വ്യത്യാസം ഉണ്ട്. ഈ ഭാഷകളെല്ലാം ശരിയായ വിധത്തില്‍ സംരക്ഷിക്കപ്പെടാനും, ഓരോ ഭാഷകളുടെ പ്രാധാന്യത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ് മാതൃഭാഷാ ദിനം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
