Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
സംരക്ഷിക്കപ്പെടണം പുരുഷന്റെ അവകാശങ്ങളും; ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം
സ്ത്രീക്കും പുരുഷനും സമൂഹത്തിൽ അവരുടേതായ പ്രാധാന്യമുണ്ട്. എല്ലാ ജീവജാലങ്ങളിലും ഇവ രണ്ടും ഇല്ലാതെ ഈ ലോകം അപൂർണ്ണമാണ്. സമൂഹത്തില് സ്ത്രീകളുടെ പ്രാധാന്യവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉയർത്തിക്കാട്ടാന് എല്ലാ വർഷവും വനിതാ ദിനം ആഘോഷിക്കുമ്പോള്, പുരുഷന്മാരുടെ സംഭാവനകള് അംഗീകരിക്കപ്പെടുന്നതിനായി എല്ലാ വർഷവും നവംബർ 19 'അന്താരാഷ്ട്ര പുരുഷ ദിനം' ആയി ആഘോഷിക്കുന്നു. ലോകം, സമൂഹം, കുടുംബം, വിവാഹം, ശിശു സംരക്ഷണം, പരിസ്ഥിതി എന്നിവയ്ക്ക് പുരുഷന് നല്കുന്ന സംഭാവനകള് അംഗീകരിക്കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം.
സമൂഹത്തില് പുരുഷന്മാര്ക്കെതിരായ വിവേചനം, ചൂഷണം, പീഡനം, അക്രമം എന്നിവയ്ക്കെതിരെ ശബ്ദമുയര്ത്തുകയും അവര്ക്ക് അവരുടെ അവകാശങ്ങള് നല്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുപുറമെ, ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഈ ദിനത്തിന്റെ ലക്ഷ്യമാണ്. എല്ലാ വര്ഷവും ഈ ദിവസം ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ വര്ഷം (2022) 'പുരുഷന്മാരെയും ആണ്കുട്ടികളെയും സഹായിക്കുക' എന്നതായിരുന്നു.

ഈ വര്ഷത്തെ (2023) അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ വിഷയം 'പുരുഷന്മാരുടെ ആത്മഹത്യ ഇല്ലാതാക്കുക - Zero Male Suicide' എന്നതാണ്. ആഗോളതലത്തിൽ പുരുഷന്മാരുടെയും ആണ്കുട്ടികളുടെയുംമാനസികവും ശാരീരികവുമായ ഉന്നമനത്തിനും വിഷാദവും മറ്റ് മാനസ്സിക പ്രശ്നങ്ങളും തരണം ചെയ്യുവാനും ഇത് ലക്ഷ്യമിടുന്നു.
അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ ചരിത്രം
1999 ലാണ് ആദ്യമായി അന്താരാഷ്ട്ര പുരുഷ ദിനം ആചരിച്ചത്. ആ വര്ഷം, വെസ്റ്റ് ഇൻഡീസ് യൂണിവേഴ്സിറ്റിയിലെ ചരിത്ര പ്രൊഫസറായ ഡോ. ജെറോം തിലുക്സിംഗ് തന്റെ പിതാവിന്റെ ജന്മദിനം ഈ ദിവസം ആഘോഷിച്ചു. ഒപ്പം എല്ലാവരുടെയും മുന്നില് പുരുഷന്മാരുടെ ശബ്ദം ഉയര്ത്താനും അവരുടെ നല്ല വശങ്ങള് പുറത്തുകൊണ്ടുവരാനും അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതിനുശേഷം, ഈ ദിവസം ലോകമെമ്പാടും എല്ലാ വര്ഷവും 'അന്താരാഷ്ട്ര പുരുഷ ദിനം' ആയി ആഘോഷിക്കാൻ തുടങ്ങി.
അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ ലക്ഷ്യം
ഇന്ത്യയില് 2007 നവംബര് 19 ന് ആദ്യമായി 'അന്താരാഷ്ട്ര പുരുഷ ദിനം' ആഘോഷിച്ചു. 'പുരുഷ ദിനം' ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം പുരുഷന്മാരുടെ ക്ഷേമവും ആരോഗ്യവും പോരാട്ടങ്ങളും ജനങ്ങളുടെ മുന്നില് എത്തിക്കുക എന്നതാണ്. സമൂഹത്ല് പുരുഷന്മാര് നേരിടുന്ന വിവേചനങ്ങള്ക്കായി ഈ ദിനം സമര്പ്പിക്കുന്നു. ഈ ദിവസം പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രാധാന്യത്തെക്കുറിച്ച് ആളുകളോട് പറയുന്നു. തങ്ങള് നേരിടുന്ന വിവേചനത്തെക്കുറിച്ചും പുരുഷന്മാരെ ബോധവാന്മാരാക്കുകായും അവയില് നിന്നുള്ള മോചനത്തിനായി ഒരുമിച്ചു നില്ക്കുവാന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.



Click it and Unblock the Notifications
