Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം
ദുഷ്ടാത്മാക്കളെ അകറ്റാന്‍ തീയിടല്‍, മെയ്പോള്‍ ഡാന്‍സ്; വിചിത്രം ലോകത്തിലെ ഈ മേയ് ദിനാഘോഷങ്ങള്‍
International Labour Day 2025: മേയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമാണ്. തൊഴിലാളികളുടെ കഠിനാധ്വാനത്തോടുള്ള ആദരസൂചകമായി ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ തൊഴിലാളി ദിനം ആചരിക്കുന്നു. തൊഴിലാളികളുടെ അധ്വാനത്തിനുള്ള ആദരം എന്നതിലുപരിയായി തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചും അവര്‍ക്ക് മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് മേയ് ദിനം.

ഏതാണ്ട് എണ്‍പതോളം രാഷ്ട്രങ്ങളില്‍ തൊഴിലാളി ദിനം അവധിദിനമാണ്. ചില രാഷ്ട്രങ്ങളില്‍ ഈ ദിനത്തോട് അനുബന്ധിച്ച് ചില വിചിത്രമായ ആഘോഷങ്ങളും ആചരണങ്ങളും നടന്നുവരുന്നു. ഉദാഹരണത്തിന് സ്വീഡനില്‍ മേയ് ദിനത്തിന് മുന്നോടിയായി ദുഷ്ടാത്മാക്കളെ അകറ്റാനായി തീ കത്തിക്കുന്ന ഒരു പതിവുണ്ട്. ബ്രിട്ടണില്‍ മേയ് ഒന്നിന് സവിശേഷ നൃത്തം അരങ്ങേറുന്നു. ഫിന്‍ലന്‍ഡില്‍ ആളുകള്‍ നിരത്തുകളില്‍ ജാഥ നടത്തുന്നു. ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ശ്രദ്ധേയമായ ചില മേയ് ദിന ആഘോഷങ്ങള്‍ നോക്കാം.
വപ്പു മേയ് ദിന ആഘോഷം ഫിന്‍ലന്‍ഡ്
മേയ് ദിനാഘോഷവും വസന്തത്തിന്റെ വരവും ഒന്നുചേര്‍ന്നുള്ള ആഘോഷമാണ് ഫിന്‍ലന്‍ഡിലെ വപ്പു. ഫിന്‍ലന്‍ഡില്‍ എല്ലായിടത്തും നടക്കുന്ന ആഘോഷമാണെങ്കിലും ഹെല്സിങ്കിയിലാണ് ഇത് വലിയ രീതയില്‍ ആഘോഷിക്കുന്നത്. ഏപ്രില്‍ 30-ന് വിദ്യാര്‍ത്ഥികള്‍ മാര്‍ക്കറ്റ് സ്ക്വയറില്‍ ഒത്തുകൂടി അവരിലൊരാള്‍ ക്രെയിനില്‍ കയറി ഹാവിസ് അമണ്ടയുടെ പ്രതിമയില്‍ തൊപ്പി ചാര്‍ത്തും. ഇതിന് മുമ്പായി പ്രതിമ കഴുകുകയും ചെയ്യും. മേയ് ദിനത്തില്‍ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിലുടനീളം ജാഥകള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഈ സമയത്ത് പാര്‍ക്കുകളിലും മറ്റുമായി അവധിയാഘോഷിക്കും.
വാള്പുര്ഗിസ് നൈറ്റ്, സ്വീഡന്
സ്വീഡനില്‍ മേയ്ദിനത്തിന് തലേദിവസം ദുഷ്ടാത്മതകളെ അകറ്റാന്‍ അഗ്നി ജ്വലിപ്പിക്കും. വാള്ബോര്ഗ് ആഘോഷമെന്നാണ് ഇതറിയപ്പെടുന്നത്. ഏപ്രില്‍ അവസാനമെന്നും ഇതിനെ വിളിക്കുന്നു. ദുഷ്ടാത്മാക്കളെ ഭയപ്പെടുത്തുന്നതിനുള്ള സമയമായി ആളുകള്‍ ഈ ആഘോഷത്തെ കാണുന്നു. അതിനായി അഗ്നി ജ്വലിപ്പിക്കുന്നു. ഇപ്പോഴും ഈ ആഘോഷം നടക്കാറുണ്ട്. പക്ഷേ പഴയ സാധനങ്ങള്‍ കത്തിക്കാനാണ് ഇപ്പോഴിത് ചെയ്യുന്നത്. മേയ് ദിനത്തിന്റെ തലേദിവസം രാത്രി കൊരാല് സംഗീതാലാപനവും ഇവിടെ നടക്കാറുണ്ട്. അയല്‍ക്കാരെല്ലാം തീയ്ക്ക് ചുറ്റും കൂടി വട്ടം ചേര്‍ന്ന് പാട്ടുപാടി ആഘോഷിക്കുന്നു. തീ കെടുമ്പോള്‍ എല്ലാവരും വസന്തത്തെ വരവേല്‍ക്കുന്നു. മെയ് പുലരും വരെ ആഘോഷങ്ങള്‍ നീളാറുണ്ട്.
ലില്ലി ഓഫ് ദ വാലി, ഫ്രാന്‍സ്
ഫ്രാന്‍സില്‍ മെയ് ദിനം ലില്ലി ഓഫ് ദ വാലി എന്നാണ് അറിയപ്പെടുന്നത്. ഈ ദിവസം ഫ്രഞ്ച് പൗരന്മാര് അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ലില്ലി പുഷ്പങ്ങള്‍ അയക്കും. 1561-കളില്‍ ചാള്‍സ് ഒമ്പതാമന്റെ കാലത്താണ് ഈ പതിവ് തുടങ്ങിയത്. അദ്ദേഹത്തിന് ഒരിക്കല്‍ വര്‍ഷം മുഴുവന്‍ ഭാഗ്യം ആശംസിച്ചുകൊണ്ട് മേയ് ഒന്നിന് ലില്ലി സമ്മാനമായി ലഭിച്ചത്രേ. അതിനുശേഷം അദ്ദേഹം എല്ലാവര്ക്കും മേയ് ഒന്നിന് ലില്ലി സമ്മാനമായി നല്‍കിത്തുടങ്ങി. ഇത് പിന്നീട് ഒരു ആചാരമായി മാറി.
ലീ ഡേ, ഹവായി
ഹവായിക്കാര്‍ക്ക് ഏത് ആഘോഷത്തിനും ലീ പുഷ്പങ്ങള്‍ നിര്‍ബന്ധമാണ്. കല്യാണമായാലും ജന്മദിനമായാലും ലീ പുഷ്പമില്ലാതെ ഒരു ആഘോഷവുമില്ല. അങ്ങനെയിരിക്കെ കവിയായ ഡോണ്‍ ബ്ലാന്ഡിംഗ് ആണ് മേയ് ദിനത്തില്‍ ലീ പുഷ്പം കൈമാറുകയെന്ന ആശയം അവതരിപ്പിച്ചത്. ഹവായിയന്‍ സംസ്കാരത്തോട് ചേര്ന്നനില്ക്കുന്ന പുഷ്പം ആയതുകൊണ്ട് മേയ് ദിനം ലീ ഡേ ആയി ആഘോഷിക്കാന്‍ തുടങ്ങി.
മെയ്പോള്‍ ഡാന്‍സിംഗ്, യുകെ
2000 വര്‍ഷങ്ങള്‍ പഴക്കമള്ള ഒരു ആഘോഷമാണ് മെയ്പോള്‍ ഡാന്‍സ്. വസന്തത്തിന്റെ വരവ് ആഘോഷിക്കുന്നതിനായി ബ്രിട്ടനിലെ റോമന്‍കാരാണ് ആദ്യമായ് മെയ്പോള്‍ ഡാന്‍സ് ആരംഭിച്ചത്. ജര്‍മ്മനിയിലാണ് ഇത് തുടങ്ങിയതെന്നും പറയപ്പെടുന്നു. ഒരു സംഘം ആളുകള്‍ ഒരു മരത്തിന് ചുറ്റുമായി നിന്ന് നൃത്തം ചവിട്ടും. പ്രത്യുല്‍പ്പാദനപരമായ കഴിവുകള്‍ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നാണ് വി്ശ്വാസം. ഇന്നും മേയ് ദിനത്തില്‍ യുകെയിലെ ചിലയിടങ്ങളില്‍ ഇത് ആചരിക്കാറുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications