Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
International Friendship Day 2025: ആ പ്രിയമിത്രത്തിന് ഈ സന്ദേശങ്ങള്‍ കൈമാറൂ
ഇന്ന് ലോക സൗഹൃദ ദിനം, ഇന്നാണ് ആഗോള തലത്തില്‍ സൗഹൃദ ദിനമെങ്കിലും ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍ ഈ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ്. എന്തുകൊണ്ടാണ് ഇത്തരം ഒരു ദിനം ലോകമെങ്ങും ആഘോഷിക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍ എന്ന് ഈ ലേഖനത്തില്‍ വായിക്കൂ. കൂടാതെ പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ അയക്കാവുന്ന ചില സന്ദേശങ്ങളും നമുക്ക് നോക്കാം.
ഹാള്‍മാര്‍ക്ക് കാര്‍ഡ്സ് സ്ഥാപകനായ ജോയ്സ് ഹാളാണ് ഇത്തരം ഒരു ദിനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ലോകത്തെ ആദ്യമായി അറിയിച്ചത്. 1930-ലായിരുന്നു അത്. അദ്ദേഹം അത് ഓഗസ്റ്റ് 2 എന്ന ദിനത്തിലായി പ്രഖ്യാപിച്ചു. എന്നാല്‍ ബിസിനസ് തന്ത്രമായിരുന്നെന്ന് മനസ്സിലാക്കിയ മറ്റുള്ളവര്‍ ഈ ദിനത്തെ ആഘോഷിക്കുകയും ചെയ്തില്ല. എന്നാല്‍ രാജ്യാന്തര സംഘടനയായ വേള്‍ഡ് ഫ്രണ്ട്ഷിപ്പ് ക്രൂസേഡ് 1958- ജൂലൈ 30-ന് ലോക സൗഹൃദ ദിനമായി ആഘോഷിക്കണമെന്ന ശുപാര്‍ശ യു എന്‍ സെക്രട്ടറി കോഫി അന്നനുമായി മുന്നോട്ട് വെച്ചു. പിന്നീട് 2011 ഏപ്രില്‍ 27-നാണ് ജൂലൈ 30 എന്ന ദിനം അന്താരാഷ്ട്ര സൗഹൃദ ദിനമായി ആഘോഷിക്കാം എന്ന തീരുമാനം യു എന്‍ കൈക്കൊണ്ടത്.

എപ്രകാരം ആഘോഷിക്കാം?
സൗഹൃദം എന്നത് എപ്പോഴും വളരെയധികം പ്രധാനപ്പെട്ട ഒരു ദിനം തന്നെയാണ്. അതിനെ എത്രയൊക്കെ മറന്നാലും അവഗണിച്ചാലും സത്യമുള്ള സൗഹൃദമാണെങ്കില്‍ അത് നിങ്ങളിലേക്ക് തന്നെ എത്തിച്ചേരുന്നു. ഈ ദിനത്തില്‍ ലോകമാകമാനം സമാധാനവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിനും സൗഹൃദത്തിന്റെ ആഴം നിലനിര്‍ത്തുന്നതിനും വേണ്ടി കാര്‍ഡുകളും പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ആഘോഷിക്കപ്പെടുന്നു. ഈ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന് കൈമാറാവുന്ന ചില സന്ദേശങ്ങള്‍ ഉണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം.
ഈ സന്ദേശങ്ങള്‍ കൈമാറൂ
ലോക സൗഹൃദ ദിനത്തില്‍ നമ്മള് പരസ്പരം പങ്കിട്ട എല്ലാ ചിരികള്‍ക്കും, സ്നേഹത്തിനും, ഓര്‍മ്മകള്‍ക്കും നന്ദി പറയുന്നു.
നിന്നെപ്പോലെ ഒരു സുഹൃത്ത് ഒരു നിധിയാണ്. ഈ സൗഹൃദ ദിനത്തില്‍ നിങ്ങള്‍ക്ക് ഒരുപാട് സന്തോഷവും സ്നേഹവും ആയുരാരോഗ്യ സൗഖ്യങ്ങളും നിങ്ങള്‍ക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
നല്ലൊരു സുഹൃത്തായി എന്റെ ജീവിതത്തിന്റെ ഭാഗമായതിന് നന്ദി. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങള്‍ മികച്ചതാക്കുന്നു. സൗഹൃദ ദിന ആശംസകള്‍ പ്രിയ ചങ്ങാതി

എന്റെ കുടുംബമായി മാറിയ സുഹൃത്തുക്കള്‍ക്ക് നല്ലൊരു സൗഹൃദ ദിനാശംസകള്‍ നേരുന്നു, നമ്മുടെ ഈ സൗഹൃദം എക്കാലവും നിലനില്ക്കട്ടെ, അതും വളരെയധികം സന്തോഷത്തോടെ
സൗഹൃദം നിങ്ങള്‍ ഏറ്റവും കൂടുതല്‍ കാലം പരിചയപ്പെട്ടവരില്‍ നിന്ന് മാത്രമല്ല, ഇന്നലെ കണ്ടവരും നിങ്ങളുടെ സുഹൃത്താവാം. ജീവിതത്തിലേക്ക് കടന്ന് വരാന്‍ താമസിച്ചതിനേക്കാള്‍ നല്ലൊരു സൗഹൃദം നല്‍കിയതിന് ഞാന്‍ കടപ്പെട്ടിരിക്കും.
എന്റെ സന്തോഷത്തിനും ജീവിതത്തില്‍ പുഞ്ചിരി നിറയ്ക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കാരണങ്ങളിലൊന്നാണ് നിന്റെ സൗഹൃദം, പ്രിയപ്പെട്ട സൗഹൃദത്തിന്
സൗഹൃദ ദിന ആശംസകള്‍!
നിങ്ങളെപ്പോലുള്ള യഥാര്‍ത്ഥ സുഹൃത്തുക്കളുമൊത്തുള്ള ജീവിതമാണ് ജീവിതത്തില്‍ ഏറ്റവും മികച്ചത്. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷം നിറഞ്ഞ ഒരു സൗഹൃദ ദിനം ആശംസിക്കുന്നു!
ഈ സൗഹൃദ ദിനത്തില്‍, എന്റെ ജീവിതത്തില്‍ നിങ്ങളെപ്പോലെ മറയില്ലാത്ത സ്നേഹമുള്ള കളങ്കമില്ലാത്ത ഒരു സൗഹൃദം ലഭിച്ചതില്‍ ഞാന്‍ നന്ദിയുള്ളവനായിരിക്കും, സൗഹൃദ ദിനാശംസകള്‍
സുഹൃത്തുക്കളാണ് ജീവിതത്തിന്റെ പ്രകാശം - നിങ്ങള്‍ എനിക്ക് അത്രയും വെളിച്ചം പകരുന്നു, സൗഹൃദ ദിന ആശംസകള്‍!
ഒരിക്കലും മങ്ങാത്ത സൗഹൃദത്തിന് ആശംസകള്‍. സ്നേഹവും പുഞ്ചിരിയും നിറഞ്ഞ ദിവസമാകട്ടെ ഇനി അങ്ങോട്ട്.



Click it and Unblock the Notifications