Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
വാസ്തുവിദ്യാ വിസ്മയം, അമ്പരപ്പിക്കുന്ന കാഴ്ചകള്‍; അയോധ്യ രാമക്ഷേത്രത്തിന്റ പ്രത്യേകതകള്‍
അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം ഉദ്ഘാടനത്തിന്റെ ആഘോഷത്തിലാണ് രാജ്യം. ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ശ്രീകോവിലില്‍ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങും നടക്കും. ജനുവരി 24 മുതല്‍ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കും. ഇന്ത്യയുടെ നൂറ്റാണ്ട് പഴക്കമുള്ള ചരിത്രത്തിന്റെ സങ്കീര്‍ണ്ണമായ കൊത്തുപണികളാല്‍ അലങ്കരിച്ച രാമജന്മഭൂമി ക്ഷേത്രത്തിന്റെ മഹത്വം ഭക്തര്‍ക്ക് കാണാന്‍ സാധിക്കും.
ഇത് ഒരു കെട്ടിടം മാത്രമല്ല, നൂറ്റാണ്ടുകളായി ഇന്ത്യയുടെ ഹൃദയഭാഗത്ത് കുടികൊള്ളുന്ന വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും നിധി കൂടിയാണ്. വാസ്തുവിദ്യാ വിസ്മയങ്ങളുടെ ഒരു നിധിയാണ് ഈ കെട്ടിടം. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രത്യേകതകള്‍
* പരമ്പരാഗത ശൈലിയിലാണ് മന്ദിരത്തിന്റെ നിര്‍മ്മിതി
* രാമ മന്ദിരത്തിന് 380 അടി നീളവും (കിഴക്ക്-പടിഞ്ഞാറ്) 250 അടി വീതിയും 161 അടി ഉയരവുമുണ്ട്.
* മന്ദിരത്തിന് മൂന്ന് നിലകളാണുള്ളത്. ഓരോ നിലയും 20 അടി ഉയരത്തിലാണ്. ഇതിന് ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്.
* പ്രധാന ശ്രീകോവിലില്‍ ഭഗവാന് ശ്രീരാമന്റെ ബാല്യ രൂപവും ഒന്നാം നിലയില്‍ ശ്രീരാമ ദര്‍ബാറും ഉണ്ട്.
* അഞ്ച് മണ്ഡപങ്ങള്‍ ഇതിലുണ്ട് - നൃത്യ മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാര്‍ത്ഥന, കീര്‍ത്തന മണ്ഡപങ്ങള്‍.
* ദേവതകളുടെയും ദേവന്മാരുടെയും പ്രതിമകള്‍ തൂണുകളിലും മതിലുകളിലും കൊത്തിവച്ചിട്ടുണ്ട്
* കോമ്പൗണ്ടിന്റെ നാല് കോണുകളിലും നാല് ക്ഷേത്രങ്ങളുണ്ട് - സൂര്യ ദേവന്, ഭഗവതി, ഗണേശ ഭഗവാന്, ശിവന് എന്നിവര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ഇത്. വടക്കേ ഭുജത്തില്‍ അന്നപൂര്‍ണയുടെ മന്ദിരവും തെക്കേ ഭുജത്തില്‍ ഹനുമാന് സ്വാമിയുടെ മന്ദിരവുമുണ്ട്.
* രാം മന്ദിറിന് സമീപം പുരാതന കാലഘട്ടത്തിലെ ചരിത്രപ്രസിദ്ധമായ ഒരു കിണര്‍ ഉണ്ട്.
* ശ്രീരാമ മന്ദിര സമുച്ചയത്തില്‍ മഹര്‍ഷി വാല്മീകി, മഹര്‍ഷി വസിഷ്ഠന്, വിശ്വാമിത്രന്, അഗസ്ത്യന് എന്നിവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട മന്ദിരങ്ങളുമുണ്ട്.
* സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ഭഗവാന് ശിവന്റെ പുരാതന ക്ഷേത്രവും ജടായു പ്രതിഷ്ഠയും പുനഃസ്ഥാപിച്ചിട്ടുണ്ട്.
* രാം മന്ദിറില്‍ ഒരിടത്തും ഇരുമ്പ് ഉപയോഗിച്ചിട്ടില്ല.
* മന്ദിരത്തിന്റെ അടിത്തറ 14 മീറ്റര്‍ കട്ടിയുള്ള റോളര്‍-കോംപാക്ടഡ് കോണ്‍ക്രീറ്റിന്റെ പാളി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കൃത്രിമ പാറയുടെ രൂപം നല്കുന്നു.
* ഭൂമിയിലെ ഈര്‍പ്പത്തില്‍ നിന്നുള്ള സംരക്ഷണത്തിനായി, കരിങ്കല്ല് ഉപയോഗിച്ച് 21 അടി ഉയരമുള്ള ഒരു സ്തംഭം നിര്‍മ്മിച്ചിട്ടുണ്ട്.
* രാം മന്ദിര്‍ സമുച്ചയത്തില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, അഗ്നി സുരക്ഷാ ജലവിതരണം, ഒരു സ്വതന്ത്ര പവര്‍ സ്റ്റേഷന് എന്നിവയുണ്ട്.
* 25,000 പേരെ ഉള്‍ക്കൊള്ളുന്ന ഒരു തീര്‍ത്ഥാടക സൗകര്യ കേന്ദ്രം ഇവിടെ ഒരുക്കുന്നുണ്ട്. ഇത് തീര്‍ഥാടകര്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങളും ലോക്കര്‍ സൗകര്യവും നല്‍കും.
* ബാത്ത് ഏരിയ, വാഷ്റൂം, വാഷ്ബേസിന്, ഓപ്പണ്‍ ടാപ്പുകള്‍ തുടങ്ങിയവയുള്ള പ്രത്യേക ബ്ലോക്കും സമുച്ചയത്തിലുണ്ടാകും.
* ഭാരതത്തിന്റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മന്ദിറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. പരിസ്ഥിതി-ജല സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ഇത് നിര്‍മ്മിക്കുന്നത്. 70 ഏക്കര്‍ പ്രദേശത്തിന്റെ 70% പച്ചപ്പ് നിലനിര്‍ത്തിയാണ് പണിയുന്നത്.
* അടുത്ത അമ്പത് വര്‍ഷത്തേക്ക് വിപുലീകരണം നടത്താവുന്ന തരത്തിലുള്ളതാണ് രാമമന്ദിരത്തിന്റെ വാസ്തുവിദ്യ.
* പൊടിയില്‍ നിന്നും കൊടുങ്കാറ്റില്‍ നിന്നും ക്ഷേത്രത്തെയും പരിസരത്തെയും സംരക്ഷിക്കാന്‍ വൃക്ഷത്തോട്ടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
* 1988-ല്‍ അഹമ്മദാബാദിലെ സോംപുര കുടുംബമാണ് രാമക്ഷേത്രത്തിന്റെ യഥാര്‍ത്ഥ ഡിസൈന്‍ ആസൂത്രണം ചെയ്തത്. എന്നിരുന്നാലും, വാസ്തു ശാസ്ത്രത്തെയും ശില്പ ശാസ്ത്രങ്ങളെയും പരാമര്‍ശിച്ച് 2020 ല്‍ ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തി. സോമനാഥ ക്ഷേത്രം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 100-ലധികം ക്ഷേത്രങ്ങളുടെ രൂപകല്‍പ്പന ഇതില്‍ ചേര്‍ത്തിട്ടുണ്ട്



Click it and Unblock the Notifications