Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മേടം, ഇടവം, മിഥുനം...... മീനം ഓരോ രാശിക്കാര്‍ക്കും ഓരോ പ്രത്യേകതകള്‍, നിങ്ങളുടേത് എങ്ങനെ?
ഓരോ രാശിക്കാര്‍ക്കും ജീവിതത്തില്‍ ഓരോ തരത്തിലുള്ള പ്രത്യേകതകളാണ് ഉള്ളത്. അത് പലപ്പോഴും വ്യക്തിത്വം, പെരുമാറ്റം, ജോലി എന്നിങ്ങനെയെല്ലാം മാറി വരുന്നു. പലപ്പോഴും ഇതില്‍ ജ്യോതിഷം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. 12 രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ജ്യോതിഷം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങളേയും അതുപോലെ തന്നെ മോശം മാറ്റങ്ങളേയും സൂചിപ്പിക്കുന്നു.
എന്നാല്‍ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് ഓരോ രാശിക്കാരും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ആകര്‍ഷകമായ പല മാറ്റങ്ങളും നിങ്ങളില്‍ സംഭവിക്കുന്നതിന് പലപ്പോഴും സൂര്യ രാശിക്കാര്‍ കാരണമാകുന്നു, ഓരോ രാശിക്കാരുടേയും പ്രത്യേകതകള്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് പൊതുവേ പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞ് നില്ക്കുന്നു. അത് മാത്രമല്ല നിങ്ങള്‍
ക്ക് ധൈര്യം, നേതൃത്വപരമായ കഴിവ് എന്നിവയെല്ലാം ഇവര്‍ക്കുണ്ടാവുന്നു. ഏത് വെല്ലുവിളികളിലും അഭിവൃദ്ധി പ്രാപിക്കുന്നതിന് സാധിക്കും.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികം, സ്ഥിരത, ക്ഷമ എന്നിവയെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്നു. കൂടാതെ ഇവരെ ഭരിക്കുന്നത് ശുക്രനാണ്. അത് മാത്രമല്ല സൗന്ദര്യവും സുഖവും എല്ലാം നിങ്ങള്‍ക്കുണ്ടാവുന്നു. മറ്റുള്ളവര്‍ നിങ്ങളെ വിലമതിക്കുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാരുടെ പ്രത്യേകത എന്നത് ഇവര്‍ ഏത് കാര്യത്തിനും പൊരുത്തപ്പെടുന്നവരായിരിക്കും. അത് മാത്രമല്ല ബുധനാണ് ഇവരെ ഭരിക്കുന്നത്. എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. മള്‍ട്ടിടാസ്കിംഗ് ഇവര്‍ക്ക് സാധിക്കുന്നു.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ്. ഈ രാശിക്കാര്‍ക്ക് പലപ്പോഴും ആഴത്തില്‍ ഏത് കാര്യവും ചിന്തിക്കുന്നതിന് സാധിക്കും. അത്ഭുതകരമായിരിക്കും ഇവര്‍ ചെയ്യുന്ന പല കാര്യവും. സ്വാഭാവികമായ വൈകാരിക സുരക്ഷ ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
സൂര്യനാണ് ചിങ്ങം രാശിക്കാരെ ഭരിക്കുന്നത്. അത് മാത്രമല്ല ശ്രദ്ധ, സര്‍ഗ്ഗാത്മകത എന്നിവ ഇവര്‍ എപ്പോഴും ഇഷ്ടപ്പെടുന്നു. അവരുടെ ആത്മവിശ്വാസവും ഊഷ്മളതയും എല്ലാവരേയും ആകര്‍ഷിക്കുന്നു. അത് മാത്രമല്ല ഇവര്‍ ജന്മനാ നേതാക്കളാണ്.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാരാണെങ്കില്‍ ഇവരെ ഭരിക്കുന്നത് ബുധനാണ്. അത് മാത്രമല്ല ഇവര്‍ മികച്ച പ്രശ്നപരിഹാരകരാണ്. അത് മാത്രമല്ല എപ്പോഴും ഏത് കാര്യത്തേയും മെച്ചപ്പെടുത്തുന്നതിനും അത് വഴി സന്തോഷം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും സാധിക്കുന്നു.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാരെ ഭരിക്കുന്നത് ശുക്രനാണ്. ഇവരുടെ ജീവിതത്തില്‍ മികച്ച നയതന്ത്രത്തിന് സാധ്യതയുണ്ട്. അതിലൂടെ എല്ലാം നേടിയെടുക്കുന്നവരാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഏത് സാഹചര്യത്തിലും ഇവര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും അഭിനിവേശം കൂടുതലായിരിക്കും. അതിലൂടെ തന്നെയാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നതും. വളരെയധികം അവബോധം എല്ലാ കാര്യത്തിലും ഇവര്‍ക്കുണ്ടാവുന്നു. ഏത് കാര്യത്തിലും ഇവര്‍ക്ക് ദൃഢനിശ്ചയം ഉണ്ടായിരിക്കും.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാരെ ഭരിക്കുന്നത് വ്യാഴമാണ്. ഇവര്‍ക്ക് ഏത് കാര്യത്തിലും അറിവുണ്ടായിരിക്കും. സാഹസികമായി ഏത് കാര്യത്തേയും ഇവര്‍ കൈകാര്യം ചെയ്യും. അതിന് വേണ്ടി എന്ത് മാറ്റവും ജീവിതത്തില്‍ വരുത്തുന്നതിന് ഇവര്‍ക്ക് സാധിക്കും. തത്വചിന്തകരായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാരെ ഭരിക്കുന്നത് ശനിയാണ്. ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നല്ല അച്ചടക്കവും ഉത്തരവാദിത്വവും ജീവിതത്തില്‍ ഉണ്ടായിരിക്കും എന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഏത് മാറ്റങ്ങളും ശക്തമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ആഗ്രഹങ്ങള്‍ എ്പോഴും ഇവരില്‍ നിറഞ്ഞ് നില്ക്കുന്നു.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് അവരെ ഭരിക്കുന്നത് ശനിയാണ്. അതിനര്‍ത്ഥം ഇവര്‍ ഏത് കാര്യത്തിലും ധീരമായ തീരുമാനം എടുക്കുന്നവരാണ് എന്നതാണ്. പലപ്പോഴും അവരുടെ സമയം എപ്രകാരം ഗുണകരമായി ചിലവഴിക്കണം എന്ന് ഇവര്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് വളരെയധികം ഭാവനാത്മകമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ഇവര്‍ ഏത് കാര്യത്തേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരായിരിക്കും. കൂടാതെ അങ്ങേയറ്റം സെന്‍സിറ്റീവ് ആയിരിക്കും ഇവര്‍.



Click it and Unblock the Notifications
