Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
തിരുത്താന്‍ പറ്റുന്ന സ്വപ്‌നങ്ങള്‍, അന്ധര്‍ കാണുന്ന സ്വപ്നം; സ്വപ്‌നത്തെക്കുറിച്ച് ചില രസകരമായ വസ്തുതകള്‍
നമ്മുടെ ജീവിതത്തിലെ ഏറ്റവും നിഗൂഢവും എന്നാൽ മനോഹരവുമായ അനുഭവങ്ങളിൽ ഒന്നാണ് സ്വപ്നങ്ങൾ. സ്വപ്നങ്ങളുടെ കാരണങ്ങളെ കുറിച്ചോ അവയുടെ മറ്റ് കാര്യങ്ങളെ കുറിച്ചോ കൃത്യമായ ഏതെങ്കിലും സിദ്ധാന്തങ്ങളോ വിശദീകരനങ്ങളോ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാൽ ഈ സ്വപ്നങ്ങൾക്ക് പിന്നിലെ ശാസ്ത്രം എന്താണെന്ന് അറിയുവാനുള്ള ജിജ്ഞാസ എല്ലാവര്‍ക്കുമുണ്ട്. സ്വപ്നങ്ങളെക്കുറിച്ചുള്ള ഓരോ ചെറിയ വിശദാംശങ്ങളും വളരെ കൌതുകകരമാണ്.
സ്വപ്നങ്ങൾ ഒരു പരിധിവരെ നിഗൂഢമാണെങ്കിലും അവ നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ, മിക്ക ഭരണ തീരുമാനങ്ങളും സ്വപ്നങ്ങളിലൂടെയാണ് കൈക്കൊണ്ടിരുന്നത് എന്ന് പറയപ്പെടുന്നു. കൂടാതെ, പല കലാസൃഷ്ടികളും സ്വപ്നങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉണ്ടായിട്ടുണ്ട്. സ്വപ്നങ്ങളെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് ആകാംക്ഷയുണ്ടെങ്കിൽ, തുടർന്ന് വായിക്കുക.

അന്ധരും സ്വപ്‌നം കാണും
ജനനത്തിനു ശേഷം കാഴ്ച നഷ്ടപ്പെടുന്ന ആളുകൾക്ക് അവരുടെ സ്വപ്നങ്ങളിൽ ദൃശ്യങ്ങൾ കാണാൻ കഴിയും. എന്നാല്‍ ജനനം മുതൽ അന്ധരായ ആളുകൾക്ക് അവരുടെ സ്വപ്നങ്ങളിൽ ദൃശ്യങ്ങൾ കാണാൻ കഴിയില്ല, പക്ഷേ അവർക്ക് സ്വപ്നം കാണാൻ കഴിയും. മണം, രുചി, സ്പർശനം, കേൾവി തുടങ്ങിയ ഇന്ദ്രിയങ്ങളിലൂടെ മനസ്സിലാക്കുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സ്വപ്നങ്ങളായിരിക്കും അനുഭവപ്പെടുക. പക്ഷെ മറ്റുള്ളവരെപ്പോലെ അവരുടെ സ്വപ്നങ്ങളും ഉജ്ജ്വലമാണ്.
ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്നം :
12% ആളുകളും കറുപ്പും വെളുപ്പും നിറത്തിൽ സ്വപ്നം കാണുന്നു എന്ന് ഒരു സർവേയിൽ കണ്ടെത്തി. ഈ സംഖ്യ 1915-നും 1950-നും ഇടയിൽ കൂടുതലായിരുന്നുവെങ്കിലും 1960-കൾക്ക് ശേഷം ഇത് കുറയാൻ തുടങ്ങി. എന്നിരുന്നാലും, ഇന്ന് 25 വയസ്സിന് താഴെയുള്ള 4.4% വ്യക്തികൾ മാത്രമാണ് കറുപ്പും വെളുപ്പും സ്വപ്നം കാണുന്നത്, 50 വയസ്സിന് മുകളിലുള്ളവരിൽ ഭൂരിഭാഗവും കറുപ്പും വെളുപ്പും സ്വപ്നം കാണുന്നു. കറുപ്പിലും വെളുപ്പിലും നിന്ന് നിറങ്ങളിലേക്കുള്ള മാധ്യമങ്ങളുടെ മാറ്റവുമായി ഈ പരിണാമം ബന്ധപ്പെട്ടിരിക്കുന്നു.
സ്വപ്നങ്ങളിലും സ്ത്രീ പുരുഷ വ്യത്യാസം :
സ്ത്രീകളുടെയും പുരുഷന്മാരുടെയും സ്വപ്നങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. എന്തെന്നാല്‍ ഒരു പുരുഷൻ്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന 70% പുരുഷന്മാരാണ്. മറുവശത്ത്, സ്ത്രീകൾക്ക് അവരുടെ സ്വപ്നങ്ങളിൽ ഏകദേശം ഒരേ എണ്ണം പുരുഷന്മാരും സ്ത്രീകളും ഉണ്ട്. കൂടാതെ, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് കൂടുതൽ ആക്രമണാത്മകമായ സ്വപ്നങ്ങളാണ് കാണുന്നത്.
മൃഗങ്ങളുടെ സ്വപ്നം
മൃഗങ്ങള്‍ സ്വപ്നം കാണാറുണ്ടോ ? ഇത് സ്ഥിരീകരിക്കാൻ വിവിധ മൃഗങ്ങളിൽ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്, സ്വപ്നം കാണുമ്പോൾ മൃഗങ്ങൾക്ക് മനുഷ്യരുടെ അതേ തരംഗങ്ങൾ കാണപ്പെട്ടതിനാൽ ഇത് തീർച്ചയായും മൃഗങ്ങളും സ്വപ്നം കാണാറുണ്ട് എന്നുതന്നെയാണ് ലഭിക്കുന്ന ഉത്തരം. ഉദാഹരണമായി ഉറങ്ങുന്ന ഒരു മൃഗത്തെ നോക്കൂ, അവ സ്വപ്നം കാണുമ്പോൾ അവയുടെ ഭാവമാറ്റങ്ങളോ നേരിയ ശരീര ചലനങ്ങളോ നമുക്ക് കാണുവാനാകും.
അറിയാത്തവരെ സ്വപ്നം കാണാനാവില്ല :
ഒരു മനുഷ്യ മസ്തിഷ്കത്തിന് പുതിയ മനുഷ്യമുഖം സങ്കൽപ്പിക്കാനുള്ള കഴിവില്ല, അതിനാൽ, നിങ്ങളുടെ സ്വപ്നങ്ങളിൽ നിങ്ങൾ മുമ്പ് കണ്ട ആളുകളെ മാത്രമേ നിങ്ങൾ കാണൂ. നിങ്ങളുടെ സ്വപ്നത്തിൽ ചില അജ്ഞാത മുഖങ്ങൾ കണ്ടതിനാൽ ഇത് ശരിയാകില്ല എന്ന് നിങ്ങൾ ചിന്തിച്ചേക്കാം.
ഇത് എന്തുകൊണ്ടെന്നാല്‍ ഓരോ ദിവസവും നൂറുകണക്കിന് മുഖങ്ങൾ കാണുന്നുവെന്നത് ഓർക്കുക, നിങ്ങൾക്ക് ഓരോ മുഖവും വ്യക്തമായി ഓർമ്മയില്ലായിരിക്കാം.അതിനാല്‍ തന്നെ നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ മസ്തിഷ്കം ഏറ്റവും കൂടുതൽ പ്രവർത്തിക്കുകയും നമ്മുടെ സ്വപ്നങ്ങളിൽ മറന്നുപോയ ആ മുഖങ്ങൾ കാണാൻ അനുവദിക്കുകയും ചെയ്യുന്നു.
സ്വപ്നങ്ങളില്‍ സമയം ഇല്ല
നിങ്ങള്‍ക്ക് സ്വപ്നങ്ങളില്‍ പുസ്തകങ്ങൾ വായിക്കാനോ സമയം പറയാനോ കഴിയില്ല എന്നത് ശരിയാണ്. അതിനാൽ, അടുത്ത തവണ നിങ്ങൾക്ക് സ്വപ്നം കാണുന്നതാണോ എന്നറിയുവാനായി സ്വയം നുള്ളി നോക്കുന്നതിനു പകരം ഒരു വാച്ച് നോക്കി നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാം.
ബ്ലാക്ക് ആന്റ് വൈറ്റില്‍ സ്വപ്നം കാണാൻ കഴിയും
ചിലർ ബ്ലാക്ക് ആന്റ് വൈറ്റില്‍ മാത്രം സ്വപ്നം കാണുന്നു, മറ്റുള്ളവർ നിറത്തിൽ മാത്രം സ്വപ്നം കാണുന്നു. ഇടയ്ക്കിടെ നിറങ്ങളിൽ സ്വപ്നം കാണുന്നവരും എന്നാൽ ഇടയ്ക്കിടെ കറുപ്പും വെളുപ്പും നിറത്തില്‍ മാത്രം സ്വപ്നം കാണുന്നവരും ഉണ്ട്. കറുപ്പിലും വെളുപ്പിലും സ്വപ്നം കാണുന്നത് വൈകാരികമായ ഇടപെടലുകളില്ലാതെ വസ്തുനിഷ്ഠമായ വീക്ഷണത്തെ സൂചിപ്പിക്കുന്നു.
സ്ലീപ് പരാലിസിസും സ്വപ്നങ്ങളും
സ്വപ്നന്ത്തില്‍ നിങ്ങള്‍ ഉണരുകയാനെങ്കില്‍ നിങ്ങൾക്ക് സ്ലീപ് പരാലിസിസ് അനുഭവപ്പെടുന്നു. അതായത് സ്വപ്നനം കാണുക എന്നാല്‍ നാം ഉറങ്ങുകയാണ് എന്നര്‍ത്ഥം, ഈ സമയത്ത് നമ്മുടെ പേശികള്‍ എല്ലാം അയച്ചിട്ടിരിക്കും. എന്നാല്‍ സ്വപ്നട്ട്തില്‍ നാം ഉണരുന്നതായി കാണുകയാണെങ്കില്‍ നമുടെ ശരീരത്തിന് അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്തതിനാല്‍ പക്ഷാഘാത സമാനമായി അനുഭവപ്പെടാം. ഇത് ഭീകരമായ അവസ്ഥയാണ്.
ഒറ്റ രാത്രിയിൽ നിങ്ങൾക്ക് ഒന്നിലധികം സ്വപ്നങ്ങൾ കാണാനാകും
നിങ്ങൾക്ക് ഒരു രാത്രിയിൽ ശരാശരി 4-7 സ്വപ്നങ്ങൾ കാണാൻ കഴിയും, എന്നിരുന്നാലും ഇവയില്‍ അവസാനത്തേത് മാത്രമേ ഓർക്കുകയുള്ളൂ. നിങ്ങളുടെ സ്വപ്നങ്ങളിൽ എത്രത്തോളം ഓർക്കുന്നു എന്നത് വ്യക്തികളേയും ഉറക്ക ചക്രത്തെയും ആശ്രയിച്ചിരിക്കുന്നു.
ഭക്ഷണവും സ്വപ്നവും തമ്മില്‍ ബന്ധമുണ്ടോ ?
ഇത് നിങ്ങള്‍ക്ക് ആസ്ച്ചര്യമായി തോന്നിയേക്കാം, എന്തെന്നാല്‍ ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് നിങ്ങൾക്ക് ധാരാളം മസാലകൾ അടങ്ങിയ ഭക്ഷണം കഴിച്ചുവെങ്കില്‍ ഉണ്ടെങ്കിൽ, നിങ്ങളുടെ ഉറക്കത്തിൽ പേടിസ്വപ്നങ്ങൾ കടന്നുവന്നേക്കാം, മാത്രമല്ല ഉറക്കത്തിൻ്റെ മധ്യത്തിൽ ഉണരാൻ സാധ്യതയുണ്ടെന്നും ചിലർ വിശ്വസിക്കുന്നു.
സ്വപ്നങ്ങളെ തിരുത്തുവാന്‍ സാധിക്കുമോ ?
മസ്തിഷ്കം സമ്മർദ്ദമോ കഠിനമായ ആഘാതമോ കൈകാര്യം ചെയ്യാൻ പാടുപെടുമ്പോൾ ചില പേടിസ്വപ്നങ്ങൾ സംഭവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു മോശം സ്വപ്നത്തിൻ്റെ സ്ക്രിപ്റ്റ് തിരുത്തിയെഴുതാനും അതിൻ്റെ ദിശ മാറ്റാനും ഇമേജറി തെറാപ്പി എന്നറിയപ്പെടുന്ന സാങ്കേതികത ഉപയോഗിക്കാം, എന്നിരുന്നാലും ഇതിന് പരിശീലനം ആവശ്യമാണ്.



Click it and Unblock the Notifications