Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജീവന്റെ തുടിപ്പ് ഓരോ തുള്ളിയിലും; മനുഷ്യ രക്തത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍
ജീവി വര്‍ഗ്ഗങ്ങളില്‍ രക്തത്തിന്റെ ആവശ്യകതയും അത് ചെയ്യുന്ന ധര്‍മ്മങ്ങളും വളരെ വിലപ്പെട്ടതാണ്. ജീവികള്‍ക്ക് അനുസരിച്ച് രക്തത്തിന്റെ സ്വഭാവവും പ്രത്യേകതകളും വ്യത്യസ്തമാണ് എങ്കിലും ജീവന്റെ ഒരു പ്രധാന ഘടകമാണ് രക്തം. നമ്മുടെ രക്തവ്യവസ്ഥ വളരെ സങ്കീർണ്ണമാണെന്നത് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഇത്രയും പ്രത്യേകതയുള്ള രക്തത്തെക്കുറിച്ചും സ്വന്തം രക്ത ഗ്രൂപ്പിനെ കുറിച്ചും അറിയേണ്ടത് പ്രധാനമാണ്. എന്നാല്‍ നിർഭാഗ്യവശാൽ, നമ്മുടെ ശരീരത്തെ പോലെ രക്തത്തെ കുറിച്ചും നമ്മളില്‍ പലര്‍ക്കും അത്ര ധാരണയില്ല. നമ്മുടെ രക്തത്തെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത രസകരമായ ചില ശാസ്ത്രീയ വസ്തുതകൾ ഇതാ.

മനുഷ്യ രക്തത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍
* പ്രായപൂർത്തിയായ ഒരു മനുഷ്യൻ്റെ രക്തം മുഴുവൻ കുടിച്ച് തീര്‍ക്കുവാന്‍ 1,120,000 കൊതുകുകൾ വേണ്ടിവരും.
* രക്തചംക്രമണം നടത്താൻ, ഹൃദയത്തിന് ശക്തമായ സമ്മർദ്ദം സൃഷ്ടിക്കേണ്ടതായി വരുന്നു, അതിനാല്‍ ഹൃദയത്തിന് ഉയർന്ന അളവില്‍ രക്തപ്രവാഹം പുറത്തുവിടാൻ കഴിയും.
* ഹൃദയ സ്പന്ദനമില്ലാതെ മനുഷ്യന് ജീവിക്കാനാവും. 2012-ൽ, 55 കാരനായ ക്രെയ്ഗ് ലൂയിസിൻ്റെ ശരീരത്തിൽ പൾസ് ഇല്ലാതെ രക്തചംക്രമണം നടത്താൻ ഡോക്ടർമാർ ഒരു ഉപകരണം സ്ഥാപിച്ചു.
* ഹൃദയമില്ലാതെയും മനുഷ്യര്‍ക്ക് ജീവിക്കാം, സ്റ്റാൻ ലാർകിൻ എന്നാ വ്യക്തി 555 ദിവസമാണ് ഹൃദയമില്ലാതെ ജീവിച്ചത്. ബാക്ക്‌പാക്കിൽ കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ഉപകരണം സ്വന്തം ഹൃദയത്തിനു പകരമായി അദ്ദേഹം ഉപയോഗിക്കുകയും ബാസ്കറ്റ്ബോൾ പോലും അദ്ദേഹം കളിക്കുകയും ചെയ്യുമായിരുന്നു.
* ഒരു വ്യക്തിക്ക് അവരുടെ രക്തത്തിൻ്റെ 40% നഷ്ടപ്പെട്ടാലും ജീവനോടെ തുടരാനാവും. എന്നാല്‍ കൃത്യമായ ഇടവേളയില്‍ രക്തം ശരീരത്തിലേക്ക് നല്‍കേണ്ടതായി വരും.
* ആഴ്ചയിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് തിങ്കളാഴ്ചകളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 20% വരെ കൂടുതലാണ് എന്ന് പഠനങ്ങള്‍ പറയുന്നു.
* ഹൃദയമിടിപ്പ് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നു. ഒരു മനുഷ്യന് ഒരു പുതിയ ഹൃദയം ഘടിപ്പിച്ചപ്പോൾ ശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തെക്കുറിച്ച് പഠിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം, അദ്ദേഹത്തിന്റെ മനസ്സും വികാരങ്ങളും പ്രവൃത്തികളും അസാധാരണമായ രീതിയിൽ മാറി.
* ഹൃദയാഘാത സാധ്യത കുറയ്ക്കാൻ, നിങ്ങൾ രാവിലെ സാവധാനം ഉണരുകയും വൈകുന്നേരത്തെ വ്യായാമത്തിൻ്റെ തീവ്രത കുറയ്ക്കുകയും വേണം.
* രക്തത്തിലെ പ്ലാസ്മയെ മാറ്റിസ്ഥാപിക്കാൻ തേങ്ങാവെള്ളത്തിന് കഴിയും, അതിൻ്റെ സമാനമായ ഘടനയാണ് ഇതിന് സഹായിക്കുന്നത്.
* നമ്മുടെ രക്തഗ്രൂപ്പ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. O രക്തഗ്രൂപ്പ് ഉള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയില്ല, ചിലതരം ക്യാൻസർ വരാനുള്ള സാധ്യതയും കുറവാണ്.
* എ ഗ്രൂപ്പ് രക്തമുള്ളവർ അവരുടെ രക്തത്തിലെ കൊളസ്‌ട്രോളിൻ്റെ അളവ് ശ്രദ്ധിക്കണം.
* ടൈപ്പ് ബി രക്തമുള്ളവർ പ്രമേഹത്തിനും പാൻക്രിയാറ്റിക് ക്യാൻസറിനും സാധ്യതയുണ്ടെന്ന് ഓർക്കണം.
* എബി തരം രക്തമുള്ള ആളുകൾ അവരുടെ മെമ്മറിയും ഏകാഗ്രതയും ശ്രദ്ധിക്കണം, കാരണം എബി വ്യക്തികളിൽ വൈജ്ഞാനിക വൈകല്യത്തിനുള്ള സാധ്യത മറ്റ് തരങ്ങളെ അപേക്ഷിച്ച് 82% കൂടുതലാണ്.
* എനർജി ഡ്രിങ്കുകൾ ഹൃദയമിടിപ്പിൻ്റെ രീതി മാറ്റുന്നു. എനർജി ഡ്രിങ്കുകൾ മറ്റ് കഫീൻ പാനീയങ്ങളായ കാപ്പി പോലുള്ളവയെ അപേക്ഷിച്ച് കഫീൻ്റെ അളവ് 3 മടങ്ങ് കൂടുതലാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. അവ നമ്മുടെ ഹൃദയമിടിപ്പിനെ ബാധിക്കുകയും അപസ്മാരമോ മരണമോ ഉണ്ടാക്കുകയും ചെയ്യും.
* ഭക്ഷണക്രമം രക്തത്തെ അടിസ്ഥാനമാക്കുന്നില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. വ്യക്തികളുടെ രക്തഗ്രൂപ്പ് അനുസരിച്ച് പ്രത്യേക ഭക്ഷണക്രമം എന്നത് അനാവശ്യമായ കാര്യമാണ് എന്ന് ടൊറൻ്റോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.
* അത്ലറ്റിക് പ്രകടനം ഒരാളുടെ രക്തഗ്രൂപ്പിനെ ആശ്രയിച്ചിരിക്കുന്നു. 2017-ൽ നടന്ന ഒരു പഠനത്തിൽ O തരം രക്തമുള്ള ആളുകൾക്ക് മറ്റ് തരങ്ങളെ അപേക്ഷിച്ച് മികച്ച സ്റ്റാമിന നിലനിര്‍ത്തുന്നു എന്ന് തെളിയിച്ചിട്ടുണ്ട്. എലൈറ്റ് വാട്ടർ പോളോ കളിക്കാരിൽ നടത്തിയ പഠനത്തില്‍ എബി തരം രക്തമുള്ള ആളുകളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടില്. ഒരു വ്യക്തി സ്ഥിരമായി ജോലി ചെയ്താൽ മാത്രമേ ടൈപ്പ് ഒ രക്തത്തിൻ്റെ ഗുണങ്ങൾ പ്രവർത്തിക്കൂ.
* ജപ്പാനിൽ, ഓരോ രക്തഗ്രൂപ്പിനും ഭക്ഷണം, സൗന്ദര്യവർദ്ധക വസ്തുക്കൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ പ്രത്യേകം പ്രത്യേകമായ പ്രൊഡക്റ്റുകളുണ്ട്.
* നമ്മുടെ സ്വഭാവം നമ്മുടെ രക്തഗ്രൂപ്പിനെ ആശ്രയിച്ചിരിക്കുന്നു. വിവിധ വ്യക്തികളും അവരുടെ സ്വഭാവവും രക്തഗ്രൂപ്പുകളും തമ്മിലുള്ള ബന്ധം ശാസ്ത്രജ്ഞർ കണ്ടെത്തി. ജപ്പാനിൽ, രക്തഗ്രൂപ്പുകൾ ആളുകളുടെ വ്യക്തിത്വ സവിശേഷതകളെയും ജോലിയിലെയും വ്യക്തിബന്ധങ്ങളിലെയും വിജയത്തെയും സ്വാധീനിക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നു.



Click it and Unblock the Notifications