Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഇന്ത്യയ്ക്കിത് ഒളിമ്പിക്സിലെ ആദ്യ മെഡല്‍, പക്ഷേ മനു ഭാകറിന് മധുരപ്രതികാരം
മനു ഭാകര്‍, പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ജേതാവ്, ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത - ചരിത്രം ഈ 22 കാരിയെ അടയാളപ്പെടുക ഇങ്ങനെയായിരിക്കും. പക്ഷേ ഇതിലൊക്കെ അപ്പുറമാണ് മനു. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടുമ്പോള്‍ മനുവിനിത് ഒരിക്കല്‍ തന്നെ ചതിച്ച വിധിയോടുള്ള മധുരപ്രതികാരമാണ്. 2020ലെ ടോക്യോ ഒളിമ്പിക്സില്‍ യോഗ്യതാമത്സരത്തില്‍ പിസ്റ്റള്‍ ചതിച്ചില്ലായിരുന്നെങ്കില്‍ നാലുവര്‍ഷം മുമ്പേ തന്റെ ആദ്യ ഒളിമ്പിക്സില്‍ തന്നെ ഒരുപക്ഷേ മനു ചരിത്രത്തില്‍ ഇടം നേടിയേനെ. ഇന്നത്തെ വിജയത്തിലേക്കുള്ള മനുവിന്റെ യാത്ര അത്ര സുഗമമായിരുന്നില്ല. പക്ഷേ ആ പെണ്‍കുട്ടിയുടെ ഉള്ളിലെ കായികതാരം എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് മുന്നേറാന്‍ കെല്‍പ്പുള്ളവരായിരുന്നു.

കുട്ടിക്കാലത്തേ കായികതാരം
2002 ഫെബ്രുവരി 18നാണ് ഹരിയാനയിലെ ജജ്ജര്‍ ജില്ലയിലെ ഗോറി ഗ്രാമത്തില്‍ മനുവിന്റെ ജനനം. അച്ഛന് റാം കിഷന് ഭാകര്‍ മര്‍ച്ചന്റ് നേവിയില്‍ ചീഫ് എഞ്ചിനീയറാണ്. കുട്ടിക്കാലം തൊട്ടേ കായികമത്സരങ്ങളില്‍ സജീവ പങ്കാളി ആയിരുന്നു മനു. ടെന്നീസ്, സ്കേറ്റിംഗ്, ബോക്സിംഗ്, മണിപ്പൂരി ആയോധന കലയായ ഹുയന്‍ ലന്ഗ്ലണ് തുടങ്ങി ഒട്ടുമിക്ക കായികയിനങ്ങളിലും മനു പങ്കെടുക്കുമായിരുന്നു. തന് ത എന്ന ആയോധന കലയില്‍ ദേശീയതലത്തില്‍ തന്നെ ഈ മിടുക്കി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ കണ്ണിനേറ്റ പരിക്ക് മനുവിന്റെ ബോക്സിംഗ് സ്വപ്നങ്ങള്‍ക്ക് തടസ്സമായി. പക്ഷേ അവിടെ തളര്‍ന്നുപോകാന്‍ മനു ഒരുക്കമായിരുന്നില്ല. ഷൂട്ടിംഗില്‍ പരിപൂര്‍ണ്ണശ്രദ്ധ നല്കാന് അവള് തീരുമാനിച്ചു.
മെഡലുകള്‍ വാരിക്കൂട്ടിയ ചരിത്രം
2017ലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മനുവിന് വെള്ളി മെഡല്‍ ഉണ്ടായിരുന്നു. അതേവര്‍ഷം കേരളത്തില്‍ വെച്ച് നടന്ന ദേശീയ ഗെയിംസില്‍ ഒമ്പത് സ്വര്‍ണ്ണമെഡലുകള്‍ നേടി ഹീന സിന്ധുവിന്റെ റെക്കോഡ് തിരുത്തിക്കുറിച്ചു കൊച്ചുമനു. 2018ല്‍ മെക്സിക്കോയില്‍ വെച്ച് നടന്ന ഐഎസ്എസ്എഫ് വേള്‍ഡ്കപ്പിലും പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു സ്വര്‍ണ്ണം നേടിയിരുന്നു. അന്ന് മെക്സിക്കോയുടെ അലെജന്ദ്ര സവാളയെയാണ് മനു തോല്‍പ്പിച്ചത്. അന്ന് ലോകകപ്പില്‍ സ്വര്‍ണ്ണം നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ എന്ന റെക്കോഡും മനു നേടി.
2028ലെ ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലെ യോഗ്യതാമത്സരത്തില്‍ മനു പുതിയ റെക്കോഡ് ഇട്ടിരുന്നു. അന്നും സ്വര്ണ്ണമെഡലുമായാണ് ആ മിടുക്കി മടങ്ങിയത്. ആ വര്‍ഷം അവസാനം നടന്ന യൂത്ത് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു സ്വര്‍ണ്ണം നേടി. അന്നും ഈ ഇനത്തില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് മനു നേടിയിരുന്നു.
2022ലെ ടോക്യോ ഒളിമ്പിക്സ് ആണ് മനുവിന്റെ ആദ്യ ഒളിമ്പിക്സ്. അന്ന് പക്ഷേ മനുവിന് തിരിച്ചടി നേരിടേണ്ടി വന്നു. പിസ്റ്റള്‍ തകരാറിലായതിനെ തുടര്‍ന്ന് അന്ന് മനുവിന് മത്സരിക്കാനായില്ല.



Click it and Unblock the Notifications
