Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
10 വര്‍ഷത്തിന് ശേഷം കോമയില്‍ നിന്നും ജീവിതത്തിലേക്ക് ;കരുത്തായത് ഭാര്യയുടെ നിസ്വാര്‍ത്ഥ സ്നേഹം
ജീവിതത്തില്‍ പ്രതീക്ഷ കൈവിടരുതെന്നും ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും പ്രതീക്ഷയുടെ കച്ചിത്തുരുമ്പില്‍ പിടിച്ചുകയറി ജീവിതം തിരിച്ചുപിടിക്കണമെന്നും പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന കാര്യമാണ്. ചിലരത് അവരുടെ ജീവിതത്തിലൂടെ തെളിയിച്ചുകാണിക്കും. ചൈനക്കാരിയായ സണ്‍ ഹൊന്ഗ്ക്സിയയുടെ ജീവിതം അതിന് ഉദാഹരണമാണ്. ഹൃദയാഘാതം വന്ന് കോമയിലേക്ക് വഴുതിവീണ ഭര്‍ത്താവിനെ പ്രതീക്ഷ നഷ്ടപ്പെടാതെ പത്തുവര്‍ഷമാണ് ഹൊന്ഗ്ക്സിയ പരിചരിച്ചത്. ഒടുവില്‍ ജീവിതപോരാട്ടത്തില്‍ അവര്‍ ജയിക്കുക തന്നെ ചെയ്തു, പത്തുവര്‍ഷത്തിന് ശേഷം അവരുടെ ഭര്‍ത്താവ് ജീവിതത്തിലേക്ക് കണ്ണുതുറന്നു.

ഹൃദയാഘാതം ജീവിതം തകര്‍ത്ത നിമിഷം
2014ലാണ് ഹൊന്ഗ്ക്സിയയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിക്കുന്നത്. ഹൃദയാഘാതം വന്ന് ഭര്‍ത്താവ് കോമ സ്റ്റേജിലേക്ക് പോയി. ജീവിതത്തില്‍ ഏറ്റവും ഞെട്ടലും സങ്കടവും നിറഞ്ഞ ദിവസങ്ങളായിരുന്നു അതെന്ന് ഹൊന്ഗ്ക്സിയ ഓര്‍ക്കുന്നു. അന്ന് മക്കളാണ് മനോബലം നഷ്ടപ്പെടാതിരിക്കാനും പ്രതീക്ഷ നഷ്ടപ്പെടാതെ മുന്നോട്ട് ജീവിക്കാനും ഹൊന്ഗ്ക്സിയക്ക് പ്രചോദനമായത്. മാത്രമല്ല മക്കള്‍ക്ക് മാതൃകയായി തീരണമെന്ന ലക്ഷ്യവും അവര്‍ക്കുണ്ടായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ഓരോ ദിവസവും തന്റെ ചിന്തകള്‍ ഭര്‍ത്താവിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്ന് ഹൊന്ഗ്ക്സിയ ചൈനീസ് മാധ്യമമായ ദവന് ന്യൂസിനോട് പറഞ്ഞു. പലപ്പോഴും തളര്‍ന്നുപോയെങ്കിലും കുടുംബം ഒന്നുചേരുമ്പോള്‍ ആ ക്ഷീണമെല്ലാം മാറുമെന്ന് അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. കോമയിലായിരുന്ന ഭര്‍ത്താവിന് ഒന്നും അറിയാന്‍ കഴിയില്ലെങ്കിലും അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ രാവും പകലും ഹൊന്ഗ്ക്സിയ തന്റെ സമയവും ഊര്‍ജ്ജവും ചിലവഴിച്ചു.
വര്‍ഷങ്ങളോളം അനക്കമില്ലാതെ കിടക്കുന്നത് കൊണ്ടുള്ള മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഹൊന്ഗ്ക്സിയുയെ ഭര്‍ത്താവിനുണ്ടായിരുന്നു. ഇതിനിടയില്‍ മൂത്രം പോകാനായുള്ള ട്യൂബ് ഘടിപ്പിക്കുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് വന്നപ്പോള്‍ ട്രക്കിയോടോമി ചെയ്യുകയും ചെയ്തു. എന്തായാലും ഹൊന്ഗ്ക്സിയയുടെ തെല്ലോളം കുറവ് വരാത്ത സ്നേഹപൂര്‍വ്വമായ പരിചരണത്തിലൂടെ അവരുടെ ഭര്‍ത്താവിന്റെ ജീവന് നിലനിന്നു. ഒടുവിലദ്ദേഹം പതുക്കെപ്പതുക്കെ ജീവിതത്തിലേക്ക് കണ്ണുതുറന്നു.
അതിരില്ലാത്ത സന്തോഷത്തിന്റെ നിമിഷങ്ങള്‍
പത്ത് വര്‍ഷം നീണ്ടുനിന്ന ദീര്‍ഘമായ ഉറക്കത്തിന്റെ ആലസ്യം വിട്ട്, കണ്ണുതുറന്ന് ഭാര്യയുടെ കഴിഞ്ഞ കാല ഓര്‍മ്മകള്‍ക്ക് ചെവിയോര്‍ക്കവേ ആ ഭാഗ്യവാനായ ഭര്‍ത്താവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇദ്ദേഹത്തിന്റെ 84-കാരനായ പിതാവും മരുമകളുടെ നിസ്വാര്ത്ഥനമായ സ്നേഹത്തിലും ത്യാഗത്തിലും നന്ദി പ്രകടിപ്പിച്ചു. മരുമകളാണെങ്കിലും മകളേക്കാള്‍ പ്രിയപ്പെട്ടവളായി ഹൊന്ഗ്ക്സിയ മാറിയെന്നും അവളുമായി താരതമ്യം ചെയ്യാന്‍ മറ്റാരുമില്ലെന്നും ആ അച്ഛന് പറയുന്നു.
2019ലും സമാനമായ സംഭവം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹുബൈ പ്രവിശ്യയില്‍ നിന്നുള്ള ലി സിന്‍ഹുവ എന്നയാള്‍ അഞ്ചുവര്‍ഷം നീണ്ട കോമയില്‍ നിന്നും സ്വബോധം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തി. അകമഴിഞ്ഞ സ്നേഹവും പിന്തുണയും നല്കി ദിവസവും 20 മണിക്കൂറുകളോളമാണ് ഭാര്യ ഇദ്ദേഹത്തെ പരിചരിച്ചത്. 2013ല്‍ ഒരു അപകടത്തെ തുടര്‍ന്ന് തലച്ചോറിനേറ്റ പരിക്ക് മൂലമാണ് സിന്‍ഹുവ കോമയിലേക്ക് പോയത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications