വിവാഹത്തിന് പുറകേ പുറകേ തടസ്സമോ? ദോഷത്തിന്റെ മുഖ്യ കാരണം ശനിയും ചൊവ്വയും

വിവാഹം എന്നത് ഓരോരുത്തരുടേയും ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഇതില്‍ പരാജയവും വിജയവും സംഭവിക്കാറുണ്ട്. എത്രയൊക്കെ ജാതകവും പൊരുത്തവും നോക്കി വിവാഹം കഴിച്ചാലും ജീവിതം സന്തോഷകരമായിരിക്കണം എന്നില്ല. എന്നാല്‍ ജാതകം നോക്കാതെ വിവാഹം കഴിച്ചാലും മനപ്പൊരുത്തമുണ്ടെങ്കില്‍ സന്തോഷത്തോടെ മുന്നോട്ട് പോകാവുന്നതാണ്. എന്നാല്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അത് വിവാഹത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച.

ചിലരില്‍ നേരത്തെ വിവാഹം നടക്കുന്നു, ചിലരില്‍ വൈകി വിവാഹം നടക്കുന്നു. എന്നാല്‍ ചിലരിലാകട്ടെ വിവാഹമേ നടക്കുന്നില്ല. ജ്യോതിഷ പ്രരകാരം നോക്കുകയാണെങ്കില്‍ എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും വിവാഹം നടക്കാത്തതിന് പുറകില്‍ നിരവധി കാരണങ്ങള്‍ ജ്യോതിഷ സംബന്ധമായി ഉണ്ട്. അവയില്‍ ശനിയും ചൊവ്വയും എല്ലാംം ഒരു കാരണം തന്നെയാണ്. കൂടുതല്‍ അറിയാം.

marriage

ശനി ഏഴാം ഭാവത്തില്‍
ശനി ഏഴാം ഭാവത്തിലാണ് നില്‍ക്കുന്നത് എന്നുണ്ടെങ്കില്‍ അത് ജീവിതത്തില്‍ അല്‍പം വെല്ലുവിളികള്‍ കൊണ്ട് വരുന്നുണ്ട്. പലപ്പോഴും ഇത് നിങ്ങളുടെ ബന്ധത്തില്‍ വരെ വിള്ളലുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ശനിയുടെ സ്വാധീനം ചെലുത്തുന്ന മോശം അവസ്ഥയില്‍ അത് പുതിയ ബന്ധം ഉണ്ടാവുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. പലപ്പോഴും വിവാഹത്തിലോ അല്ലെങ്കില്‍ അതിന് ശേഷമുള്ള അവസ്ഥയിലോ പല വിധത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. പക്വമായ പെരുമാറ്റമാണ് ഇവിടെ ആവശ്യപ്പെടുന്നത്. ഈ അവസരത്തില്‍ അത് പലപ്പോഴും വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു.

പലപ്പോഴും മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ ശനി തൃപ്തനല്ലാത്തത് ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നു. ദീര്‍ഘകാല ബന്ധത്തിനായി ശ്രമിക്കുന്നവര്‍ക്ക് അതിന് സാധിക്കാതെ വരുന്ന അവസ്ഥയും ഇതിന്റെ ഫലമായി ഉണ്ടാവുന്നു. പങ്കാളിയോടുള്ള വിശ്വാസ്യതയും കൂറും എല്ലാം കുറയുന്നതിന്റെ ഫലമായി വിവാഹമെന്ന തീരുമാനത്തില്‍ നിന്ന് പലരും പിന്‍മാറുന്നു. ഇതെല്ലാം ശനി ഏഴാം ഭാവത്തില്‍ നില്‍ക്കുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്. എന്നാല്‍ ചിലരില്‍ വൈകിയുള്ള വിവാഹത്തിന് ശനി അവസരങ്ങള്‍ സൃഷ്ടിച്ചേക്കാം.

ദോഷഗ്രഹങ്ങളുടെ സ്വാധീനം
നിങ്ങളുടെ ജാതകത്തില്‍ ദോഷകരമായ ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടെങ്കില്‍ അവരിലും പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ അല്‍പം താമസം നേരിടേണ്ടി വരുന്നു. പലപ്പോഴും ഏഴാം ഭാവത്തിലാണ് ഇത്തരം ദോഷകരമായ ഗ്രഹങ്ങള്‍ സ്ഥാനമുറപ്പിക്കുന്നത്. ഇത് വിവാഹത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ നിറക്കുന്നു. ഇത് ദാമ്പത്യ ബന്ധത്തിലെ സ്ഥിരതയും ഐക്യവും തകര്‍ക്കുന്നു. ശനിയുടെ സ്വാധീനവും വിവാഹം വൈകുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു.

wedding

ശനിയെ കൂടാതെ ചൊവ്വയുടെ സ്വാധീനവും ഇത്തരം പ്രതിസന്ധികള്‍ നിങ്ങളില്‍ സൃഷ്ടിച്ചേക്കാം. അനുയോജ്യമായ ബന്ധം കണ്ടെത്താനാവാതിരിക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയോ ചെയ്യാവുന്നതാണ്. ഇത് കൂടാതെ തെറ്റിദ്ധാരണകള്‍ സംഘര്‍ഷങ്ങള്‍ എന്നിവ ബന്ധത്തിന്റെ ഫലമായി ഉണ്ടാവുന്നു. ഇത് പലപ്പോഴും വേര്‍പിരിയലുകളിലേക്കോ നിയമപരമായ വിവാഹ മോചനത്തിലേക്കോ നിങ്ങളെ എത്തിക്കാം.

ദോഷകരമായ ഗ്രഹങ്ങളുടെ സ്വാധീനം അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ജാതകപ്പൊരുത്തത്തില്‍ പോലും വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജാതകപ്രകാരം വിവാഹയോഗമേ ഇല്ല എന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നതിന് സാധിക്കുന്നു ദോഷകരമായ ഗ്രഹങ്ങളുടെ സ്വാധീനം. ഓരോ ജാതകപ്പൊരുത്തവും പരിശോധിച്ച് അതിനുള്ള പരിഹാരം തേടുന്നതിന് വേണം പലരും പരിശ്രമിക്കുന്നതിന്.

രാഹു കേതു സ്വാധീനം
രാഹു കേതു സ്വാധീനവും വളരെ പ്രധാനപ്പെട്ടതാണ്. വേദജ്യോതിഷ പ്രകാരം രാഹുവിന്റെയും കേതുവിന്റെയും സ്ഥാനം ഒരാളുടെ ദാമ്പത്യ സാധ്യതകളെ സ്വാധീനിക്കുന്നുണ്ട് എന്നാണ് പറയുന്നത്. പലപ്പോഴും ദാമ്പത്യത്തില്‍ തടസ്സങ്ങളും വെല്ലുവിളികളും ഇത് സൃഷ്ടിച്ചേക്കാം. ഇത് കൂടാതെ അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നതിലും പ്രതിസന്ധികള്‍ ഉണ്ടായേക്കാം. വേര്‍പിരിയല്‍, മറ്റ് ബന്ധങ്ങളിലേക്ക് പോവല്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഏഴാം ഭാവത്തിലെ രാഹുവിന്റേയും കേതുവിന്റേയും സ്ഥാനം തന്നെയാണ് അപകടകരമായ അവസ്ഥയുണ്ടാക്കുന്നതും.

രാഹുവും കേതുവും ചെലുത്തുന്ന സ്വാധീനം അതൊരിക്കലും നിസ്സാരമല്ല എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കുക. ഇത് പലപ്പോഴും ദാമ്പത്യബന്ധമേ വേണ്ട എന്ന തീരുമാനത്തിലേക്ക് ജാതകനെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വിവാഹത്തിന് പൊരുത്തവും ജാതകവും നോക്കുമ്പോള്‍ രാഹുവിന്റേയും കേതുവിന്റേയും സ്ഥാനം വളരെ പ്രാധാന്യത്തോടെ തന്നെ കണക്ക് കൂട്ടുന്നതിന് ശ്രദ്ധിക്കണം.

astrology

മംഗല്യ ദോഷവും വിവാഹവും
മംഗല്യ ദോഷവും വിവാഹവും വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് നിങ്ങളുടെ ദാമ്പത്യത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ചൊവ്വയാണ് ഇതിന്റെയെല്ലാം അടിസ്ഥാനവും. നിങ്ങളുടെ ജാതകത്തിന്റെ 1, 4, 7, 8, അല്ലെങ്കില്‍ 12 ഭാവങ്ങളില്‍ നില്‍ക്കുന്ന ചൊവ്വയുടെ സ്ഥാനം മംഗല്യ ദോഷത്തിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ഏഴാമത്തെയോ എട്ടാമത്തെയോ ഗൃഹത്തില്‍ വരുമ്പോള്‍ ഈ ദോഷം കൂടുതല്‍ ശക്തിയുള്ളതായി മമാറുന്നു. ഇതിന്റെ ഫലമായി വിവാഹമേ നടക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്.

വിവാഹം കഴിഞ്ഞാലും അത് പലപ്പോഴും അകന്ന് താമസിക്കുന്നതിലേക്കും വിവാഹമോചനത്തിലേക്കും കാര്യങ്ങള്‍ എത്തുന്നു. ദോഷമുള്ള വ്യക്തിക്ക് പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുകയില്ല. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഒന്നൊഴിയാതെ ഇവരെ പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കും. എന്നാല്‍ ദോഷകരമായ ഗ്രഹത്തിന്റെ സ്വാധീനം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പല തരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ഉണ്ട്.

പരിഹാരങ്ങള്‍ ഇപ്രകാരം
വിവാഹത്തിന് തടസ്സമോ അല്ലെങ്കില്‍ വിവാഹം നടക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. തിങ്കളാഴ്ച വ്രതം മുടങ്ങാതെ അനുഷ്ഠിക്കുക. കൂടാതെ ശിവനേയും പാര്‍വ്വതി ദേവിയേയും ആരധിക്കുക. ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. ശുക്രന്റെ സ്വാധീനവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നവരത്‌നങ്ങള്‍ ധരിക്കാവുന്നതാണ്. കൂടാതെ ദോഷപരിഹാരത്തിന് വേണ്ടി ദേവിദേവന്‍മാര്‍ക്ക് കടുംപായസം വഴിപാടായി സമര്‍പ്പിക്കുക. 'ഗണേശ മന്ത്രം' അല്ലെങ്കില്‍ 'സ്വയംവര പാര്‍വതി മന്ത്രം' പോലുള്ള മന്ത്രങ്ങള്‍ ജപിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, May 30, 2023, 17:14 [IST]
X
Desktop Bottom Promotion