Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ജൂലൈ 1-ന് ശേഷം ട്രെയിന്‍ യാത്ര ഉദ്ദേശിക്കുന്നോ, ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ്, ഏത് ടിക്കറ്റ്, എത്ര ഉയരും?
സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്ന ഗതാഗത മാര്‍ഗ്ഗമാണ് എപ്പോഴും ട്രെയിന്‍ യാത്രകള്‍. വളരെ സൗകര്യപ്രദമായി യാത്ര ചെയ്യാം എന്നത് മാത്രമല്ല ടിക്കറ്റ് നിരക്കും കുറവാണ് എന്നതാണ് ഈ ഗതാഗതത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഏത് യാത്രയിലും വളരെയധികം സൗകര്യപ്രദമായി യാത്ര ചെയ്യുക എന്ന ഉദ്ദേശ്യത്തില്‍ തന്നെയാണ് ഏല്ലാവരും ട്രെയിനില്‍ യാത്ര ചെയ്യുന്നതും. എന്നാല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു പ്രധാന വാര്‍ത്തയാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നുണ്ടായിരിക്കുന്നത്. 2025 ജൂലൈ 1 മുതല്‍ റെയില്‍വേ പുതിയ താരിഫ് നിരക്കുകള്‍ നടപ്പിലാക്കാന്‍ പോവുന്നു.
ഈ മാറ്റം സ്ഥിരമായി യാത്ര ചെയ്യുന്നവരില്‍ പ്രതിസന്ധി സൃഷ്ടിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. കാരണം എല്ലാ വിഭാഗങ്ങളിലും ടിക്കറ്റ് നിരക്ക് വര്ദ്ധനവുണ്ടായിട്ടില്ലെന്നതാണ് ആശ്വാസകരമായ വാര്‍ത്ത. റെയില്‍വേയുടെ പുതുക്കിയ നിരക്ക് അനുസരിച്ച് 500 കിലോമീറ്ററ് വരെയുള്ള ജനറല്‍ സെക്കന്റ് ക്ലാസ് യാത്രകളില്‍ നിരക്ക് വര്ദ്ധനവുണ്ടായിരിക്കുകയില്ല. എന്നാല്‍ 500 കിലോമീറ്ററില്‍ കൂടുതലാണ് യാത്രയെങ്കില്‍ ഓരോ കിലോമീറ്ററിനും അര പൈസ അധികമായി നല്‍കേണ്ടി വരും എന്നതാണ്. അത് മാത്രമല്ല മെയില്‍/ എക്സ്പ്രസ് ട്രെയിനുകളില്‍ അത് നോണ്‍ എസി ആണെങ്കില്‍ ഇനി മുതല്‍ കിലോമീറ്ററിന് ഒരു പൈസയാണ് പുതുക്കിയ നിരക്കായി നല്‍കേണ്ടി വരുന്നത്.

എസി ക്ലാസുകളിലും മാറ്റം
എസി ക്ലാസുകളെ ആശ്രയിക്കുന്നവര്‍ക്കും നിരക്ക് വര്‍ദ്ധനയില്‍ ആശങ്കപ്പെടുത്തുന്ന മാറ്റങ്ങളാണ് വന്നിരിക്കുന്നത്. അത് തന്നെയാണ് പ്രധാനപ്പെട്ട മാറ്റവും. കിലോമീറ്ററിന് രണ്ട് പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ സബര്‍ബന്‍ ട്രെയിനുകളുടെ നിരക്കില്‍ മാറ്റങ്ങള്‍ വന്നിട്ടില്ല എന്നതാണ് ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്നവരുടെ ഏറ്റവും വലിയ ആശ്വാസവും.
സീസണ് ടിക്കറ്റിലും മാറ്റം?
പ്രതിമാസ സീസണ് ടിക്കറ്റി നിരക്കുകളില്‍ മാറ്റമുണ്ടായിട്ടില്ല എന്നതും ആശ്വസിക്കാവുന്നതാണ്. ടിക്കറ്റ് നിരക്കിലെ മാറ്റങ്ങളല്ലാതെ ടിക്കറ്റു ബുക്കിംഗ് നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ റെയില്‍വേ തീരുമാനിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കണ്ഫര്മേഷന് ലഭിച്ചോ ഇല്ലയോ എന്ന് 24 മണിക്കൂര്‍ മൂന്‍പ് തന്നെ അറിയാന്‍ സാധിക്കുന്ന തരത്തിലുള്ള ചാര്‍ട്ട് തയ്യാറാക്കുന്നതിനും റെയില്‍വേ തയ്യാറായിട്ടുണ്ട്. സാധാരണ ഗതിയില്‍ യാത്രയുടെ നാല് മണിക്കൂര്‍ മുന്‍പ് മാത്രമാണ് യാത്രയെക്കുറിച്ചും അതിന്റെ കണ്ഫര്മേഷനെക്കുറിച്ചും അറിയാന്‍ സാധിക്കുന്നത്. അതിലും മാറ്റം വന്നിട്ടുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം.



Click it and Unblock the Notifications
