വിശ്വാസമെങ്കിലും വീടിന്റെ ഐശ്വര്യത്തിന് ഇത് പ്രധാനം; പുതിയ വീട്ടിലേക്ക്‌ മാറുമ്പോള്‍ ഇത് ചെയ്യൂ

ജീവിതത്തില്‍ ഭാഗ്യം ലഭിക്കാനായി മിക്കവരും ജീവിതത്തില്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു. എന്നാല്‍ ഇന്ത്യന്‍ വിശ്വാസങ്ങള്‍ പ്രകാരം ചില കാര്യങ്ങളുണ്ട്. പണ്ടുകാലം മുതല്‍ക്കേ നിലനിന്നുപോന്നിരുന്ന ഇത്തരം ആചാരങ്ങളും വിശ്വാസങ്ങളും നിങ്ങളുടെ ജീവിതത്തിലും വീട്ടിലും ഭാഗ്യം വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

വാസ്തുവിലും ജ്യോതിഷത്തിലുമടക്കം അത്തരം നിരവധി കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിലൂടെ ജീവിതത്തില്‍ സംഭവിക്കുന്ന മോശം കാര്യങ്ങള്‍ വലിയ അളവില്‍ നിങ്ങള്‍ക്ക് കുറയ്ക്കാന്‍ സാധിക്കും. നിങ്ങളുടെ വീട്ടില്‍ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ചില ഇന്ത്യന്‍ വിശ്വാസങ്ങള്‍ ഇതാ.

Indian Beliefs That Can Help To Bring Good Fortune And Prosperity In Your House

മൂന്ന്, എട്ട് ഒഴിവാക്കുക
ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഒരു വിശ്വാസമാണ് 3, 8 എന്ന സംഖ്യകളെക്കുറിച്ച്. കാരണം, എട്ട് ശനിയുടെ ദിവസമായി കണക്കാക്കപ്പെടുന്നു. കര്‍മ്മത്തിന്റെ അധിപനാണ് ശനി. അതുപോലെ 3 എന്ന സംഖ്യയെക്കുറിച്ചും ചില വിശ്വാസമുണ്ട്. ഇത് ദമ്പതികള്‍ക്കോ കുടുംബത്തിനോ ദൗര്‍ഭാഗ്യമാണെന്ന് പറയുന്നു. മൂന്ന് എന്നത് സംഹാരകനായ ശിവന്റെ സംഖ്യയാണ്. അതിനാല്‍ വസ്തുശാസ്ത്രപ്രകാരം വീടിന്റെ കാര്യത്തില്‍ ഈ സംഖ്യകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

മുഹൂര്‍ത്തം നോക്കുക
ഇന്ത്യയില്‍ മിക്കയിടങ്ങളിലും വീടിന്റെ പാലുകാച്ചല്‍ തീയതി, വിദഗ്ധരുമായി കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നത്. ഹിന്ദു കലണ്ടര്‍, ജ്യോതിഷം, സംഖ്യാശാസ്ത്രം എന്നിവ അനുസരിച്ച് പുതിയ വീട്ടിലേക്ക് മാറുന്നതിനുള്ള ഒരു ശുഭദിനം കണക്കുകൂട്ടുന്നു. വളരെയധികം ഘടകങ്ങള്‍ ഇതില്‍ കളിക്കുന്നതിനാല്‍, ഈ വിഷയത്തില്‍ ഒരു വിദഗ്ദ്ധനെ സമീപിക്കുന്നതാണ് നല്ലത്.

Indian Beliefs That Can Help To Bring Good Fortune And Prosperity In Your House

ശുഭദിനം കണ്ടെത്തുക
ഹിന്ദുമതമ വിശ്വാസമനുസരിച്ച് വ്യാഴാഴ്ചകള്‍ മഹാവിഷ്ണുവിന്റെ ദിവസങ്ങളായി കണക്കാക്കപ്പെടുന്നു. സംരക്ഷണത്തിന്റെ അധിപനാണ് വിഷ്ണു. അതിനാല്‍ വ്യാഴാഴ്ച വീട് മാറുന്നതിനുള്ള നല്ല ദിവസമായി കണക്കാക്കപ്പെടുന്നു. എന്നാല്‍, വെള്ളിയാഴ്ചകളിലോ ശനിയാഴ്ചകളിലോ വീട് മാറുന്നത് ഒഴിവാക്കുക.

തേങ്ങ ഉടയ്ക്കുക
വീട് മാറാന്‍ നല്ല ദിവസം തീരുമാനിച്ചതിന് ശേഷം, നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ തേങ്ങ ഉടയ്ക്കുക ഉറപ്പാക്കുക. ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ അവര്‍ക്കുള്ള പ്രതീകാത്മക വഴിപാടായി ഇതിനെ കണക്കാക്കുന്നു.

Indian Beliefs That Can Help To Bring Good Fortune And Prosperity In Your House

ദൈവവിഗ്രഹം
മിക്ക ആളുകളും തങ്ങളുടെ പുതിയ വീടുകളിലേക്ക് ദൈവവിഗ്രഹങ്ങളോ പുണ്യഗ്രന്ഥങ്ങളോ കൊണ്ടുവരുന്നു. ഇത് ഭാഗ്യം നല്‍കുമെന്ന് വിശ്വസിക്കുന്നു.

വലത് കാല്‍ വച്ച് കയറുക
ശരീരത്തിന്റെ വലതുഭാഗം ആത്മീയ വശത്തെ പ്രതീകപ്പെടുത്തുന്നു, ഇടത് ഭൗതിക വശമാണ്. പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും അരാജകത്വങ്ങളും ഒഴിവാക്കാന്‍, വലതു കാല്‍ ഉപയോഗിച്ച് വീട്ടിലേക്ക് ആദ്യ ചുവടുവെക്കണമെന്ന് വിശ്വസിക്കപ്പെടുന്നു.

Indian Beliefs That Can Help To Bring Good Fortune And Prosperity In Your House

പാല്‍ തിളപ്പിക്കുക
വീടിനെ സംബന്ധിച്ചിടത്തോളം കവിഞ്ഞൊഴുകുന്ന പാല്‍ സമൃദ്ധിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, നിങ്ങളുടെ പുതിയ വീട്ടിലേക്ക് മാറുന്ന ശുഭദിനത്തില്‍ പാല്‍ തിളപ്പിക്കണമെന്ന് വിശ്വാസമുണ്ട്.

കണ്ണേറ് തടയാന്‍
ഇന്ത്യക്കാര്‍ക്കിടയില്‍ ഈ വിശ്വാസം വ്യാപകമാണ്. മറ്റുള്ളവര്‍ നിങ്ങളുടെ അഭിവൃദ്ധി തടയാനായി നിങ്ങളില്‍ കണ്ണേറ് ദോഷം നല്‍കുന്നു. ഇത് തടയാനായി വീട്ടില്‍ പടിവാതിലില്‍ നാരങ്ങയും മുളകും ചരടില്‍ കോര്‍ത്ത് തൂക്കിയിടുന്നു. ദോഷം അകറ്റാന്‍ ഒരു നാരങ്ങയും ഏഴ് മുളകും ഉപയോഗിക്കുക.

പുതിയ വീട്ടിലേക്ക് പുതിയ ചൂല്‍ കൊണ്ടുവരിക
നെഗറ്റിവിറ്റിയുടെ ഉറവിടമാണ് ചൂല്. പഴയ ചൂലുകള്‍ നിങ്ങളുടെ പഴയ സ്ഥലത്തെ നെഗറ്റിവിറ്റി വഹിക്കുന്നു. അതിനാല്‍, നിങ്ങള്‍ പുതുതായി വീട് മാറുമ്പോള്‍ നിങ്ങളുടെ പഴയ ചൂലുകള്‍ക്ക് പകരം പുതിയവ കൊണ്ടുവരിക. പുതിയ ചൂല് ഒരു പുതിയ തുടക്കത്തെ പ്രതീകപ്പെടുത്തുന്നു. എന്നിരുന്നാലും, സൂര്യാസ്തമയത്തിന് ശേഷം തറ തൂത്തുവാരരുത്. കാരണം ഇത് നിങ്ങളെ സാമ്പത്തികമായി ബാധിക്കും.

Indian Beliefs That Can Help To Bring Good Fortune And Prosperity In Your House

ഉപ്പ്
പല ഇന്ത്യന്‍ അന്ധവിശ്വാസങ്ങളും അനുസരിച്ച്, ഉപ്പിന് ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. അതിനാല്‍, പല ആചാരങ്ങളിലും ഇത് ഉപയോഗിക്കുന്നു. ഓരോ മുറിയിലും ഉപ്പ് വിതറുന്നത് ദുരാത്മാക്കളെ തടയുമെന്നാണ് വിശ്വാസം. വീടിന്റെ തറ വീത്തിയാക്കാന്‍ ഉപ്പ് കലര്‍ത്തിയ വെള്ളം ഉപയോഗിക്കാം. ഉപ്പിന് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്നതാണ് ഇതിന് പിന്നിലെ ശാസ്ത്രീയ വിശദീകരണം.

വാസ്തു സസ്യങ്ങള്‍
ചെടികള്‍ക്ക് നിങ്ങളുടെ വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരാന്‍ കഴിയും. ഇന്ത്യന്‍ വിശ്വാസങ്ങള്‍ അനുസരിച്ച് തുളസി അത്തരത്തിലുള്ള ഒരു സസ്യമാണ്. സാമ്പത്തിക അഭിവൃദ്ധിക്കായി നിങ്ങള്‍ക്ക് ഒരു മണി പ്ലാന്റ് തിരഞ്ഞെടുക്കാം. വേപ്പ്, വാഴ, താമര എന്നിവയും ഉത്തമമാണ്.

ഉറുമ്പുകള്‍
കറുത്ത ഉറുമ്പുകള്‍ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. അവയുടെ സാന്നിധ്യം വീട്ടുടമസ്ഥരുടെ സമ്പത്ത് വര്‍ദ്ധനവിനെ സൂചിപ്പിക്കുന്നു. വെള്ളവും പഞ്ചസാരയും കലര്‍ത്തി ഉറുമ്പുകളെ നിങ്ങളുടെ ബാല്‍ക്കണിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും.

Indian Beliefs That Can Help To Bring Good Fortune And Prosperity In Your House

കണ്ണാടി
കണ്ണാടികള്‍ ഇരുതല മൂര്‍ച്ചയുള്ളതാണ്. ഭാഗ്യം വര്‍ദ്ധിപ്പിക്കാനും തിരിച്ചും നിങ്ങള്‍ക്ക് അവ ഉപയോഗിക്കാം. നിങ്ങളുടെ കട്ടിലിന്റെ തൊട്ടുമുന്നില്‍ കണ്ണാടി വയ്ക്കരുത്. കണ്ണാടികള്‍ ആത്മീയ മണ്ഡലത്തിലേക്കുള്ള വാതിലായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ കിടപ്പുമുറിയില്‍ കട്ടിലിനു മുന്‍പില്‍ വയ്ക്കുന്നത് വിശ്വാസങ്ങള്‍ അനുസരിച്ച് ഒരാളെ ദുര്‍ബലനാക്കുന്നു.

മയില്‍പ്പീലി
ഹിന്ദുമതത്തിലെ ഭാഗ്യത്തിന്റെ അടയാളമാണ് മയില്‍പ്പീലി. മയില്‍പ്പീലി സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് ശ്രീകൃഷ്ണ ഭക്തര്‍ വിശ്വസിക്കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് അവ വീട്ടില്‍ ഒരു അലങ്കാര ഘടകമായി ഉപയോഗിക്കാം.

Story first published: Tuesday, June 13, 2023, 9:52 [IST]
X
Desktop Bottom Promotion