Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഇന്ത്യ-യൂറോപ്യന്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി: അടിമുടി മാറാന്‍ ആരോഗ്യ രംഗവും
അന്താരാഷ്ട്ര വ്യാപര രംഗത്ത് ഇന്ത്യ പുതിയ ചുവട് കൂടി ഉറപ്പിച്ചിരിക്കുകയാണ്. നീണ്ട 18 വര്‍ഷത്തെ അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ടാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 'വ്യാപാര കരാറുകളുടെ മാതാവ്' (mother of all deasl) എന്നാണ് ഈ വ്യാപാര കരാര്‍ അറിയപ്പെടുന്നത്. കരാര്‍ ഇരു രാജ്യത്തിനും വലിയ അവസരങ്ങളാണ് ഉറപ്പ് നല്‍കുന്നത്.
ഈ റിപ്പോര്‍ട്ട് പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന 90% വ്യാപാരത്തിനും കരാര്‍ നേട്ടങ്ങള്‍ ലഭ്യമാവുന്നു. അത് കൂടാതെ വന്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും എന്നത് തന്നെയാണ് ഏറ്റവും മികച്ച ആകര്‍ഷണവും. പഴച്ചാറുകള്‍, സംസ്കരിച്ച ഭക്ഷണം എന്നിവയുടെ തീരുവ ഇല്ലാതാവുകയും ചെയ്യുന്നു. ഇത് മാത്രമല്ല കേരളത്തില്‍ സമുദ്ര ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണിയും ലക്ഷ്യം വെക്കുന്നു.

മാറ്റങ്ങള്‍ കേരളത്തില്‍
ഇന്ത്യ- യൂറോപ്യന്‍ യൂണിയന് വ്യാപാര കരാറുകള്‍ മൂലം ഇടുക്കി, വയനാട് ജില്ലകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം മികച്ചതാവും. കൂടാതെ കൊച്ചി, ആലപ്പുഴ ജില്ലകളില്‍ ചെമ്മീനും ട്യൂണയും മികച്ച മാറ്റങ്ങളിലേക്ക് എത്തും. ഇത് കൂടാതെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ വികസനവും കാര്‍ഷിക രംഗത്തെ വികസനവും ഇത് വഴി ലക്ഷ്യമിടുന്നു. ആരോഗ്യത്തെ എപ്രകാരം ഈ മാറ്റങ്ങള്‍ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം.
ഭക്ഷണശൈലിയില്‍ മാറ്റങ്ങള്‍
ഇരു രാജ്യങ്ങളും ചേര്‍ന്ന് ഒപ്പു വെച്ച സ്വതന്ത്ര വ്യാപാര കരാര്‍ അനുസരിച്ച് കേരളത്തില്‍ ഭക്ഷണശൈലിയില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. അത് ആരോഗ്യത്തേയും മാറ്റി മറിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതില്‍ തന്നെ പുതിയ ഉടമ്പടി അനുസരിച്ച് യൂറോപ്പില്‍ നിന്നുള്ള ആരോഗ്യകരമായ ഭക്ഷ്യ വസ്തുക്കള്‍ അതായത് ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതല്‍ അടങ്ങിയവ ആരോഗ്യകരമായ മത്സ്യങ്ങള്‍ അതായത് ട്യൂണ, സാല്‍മണ്‍ എന്നിവ കൂടുതലായി ഇരു രാജ്യങ്ങളിലും കയറ്റിറക്കുമതി മൂലം ലഭ്യമാവുന്നു. അത് കൂടാതെ ഇത് കൂടുതല്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു.

ഇറക്കുമതി താരിഫ് കുറയുന്നത്
കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ മൊത്തത്തില്‍ ഇത് സ്വാധീനം ചെലുത്തും. യൂറോപ്യന്‍ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ഇറക്കുമതി താരിഫ് കുറയ്ക്കുന്നതിനാല്‍ തന്നെ ഓമേഗ-3 സമൃദ്ധമായ മത്സ്യങ്ങള്‍, ഒലീവ് ഓയില്‍, പാസ്ത എന്നിവ കുറഞ്ഞ വിലയില്‍ വാങ്ങുന്നതിന് സാധിക്കും. കൂടാതെ ആരോഗ്യകരമായ ഭക്ഷണത്തിനുള്ള മാര്‍ഗ്ഗം കൂടിയാണ് ഇത് വഴി തുറക്കുന്നത്. അത് മാത്രമല്ല ഇരു രാജ്യങ്ങളുടേയും പോഷകാഹാര ശീലങ്ങള്‍ക്ക് കൂടിയാണ് ഇത് തുടക്കം കുറിയ്ക്കുന്നത്. ഭക്ഷണശീലങ്ങള്‍ ആരോഗ്യകരമാക്കുന്നതിനും പുതിയ ഓപ്ഷനുകള്‍ക്കും ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗം തന്നെയാണ് ഈ സ്വതന്ത്ര വ്യാപാര കരാര്‍.
പ്രത്യേകതകള്‍
ഈ കരാറിന് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. ഇവയില്‍ ചിലതാണ് ഇനി പറയുന്നത്. ഇന്ത്യ ഇതുവരെ നല്കിയിട്ടുള്ളതില് വെച്ച് ഏറ്റവും വലിയ വ്യാപാര അവസരമാണ് ഈ കരാര്‍. അത് മാത്രമല്ല കയറ്റുമതി വേഗത്തിലാക്കുന്നതിനും വില കുറവുള്ളതാക്കുന്നതിനും കസ്റ്റംസ് നടപടികള്‍ എളുപ്പത്തിലാക്കുന്നതിനും ഇത് വഴി സാധിക്കും. ഒലീവ് ഓയില്‍, മാര്‍ഗരിന്‍, സസ്യ എണ്ണകള്‍ എന്നിവയുടെ തീരുവ ഒഴിവാക്കുന്നു. കൂടാതെ പുതിയ തൊഴില്‍ അവസരങ്ങള്‍ ഇരു രാജ്യങ്ങളിലും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.



Click it and Unblock the Notifications
