Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഇന്ത്യയോ ഓസ്ട്രേലിയയോ, 2023ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഉയര്ത്തുന്നതാര്? ജ്യോതിഷം പറയുന്നത് ഇത്
രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് വളരെ സവിശേഷമായ ദിവസമാണ് ഇന്ന്. ഏകദിന ലോകകപ്പ് ട്രോഫി സ്വന്തമാക്കാനായി ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് കളത്തിലിറങ്ങും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ടീം ഇന്ത്യ ഫൈനലിലെത്തിയത്. സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു. അതേസമയം, ഓസ്ട്രേലിയയെ കുറിച്ച് പറയുകയാണെങ്കില്‍ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നശേഷമാണ് കരുത്തുറ്റ പ്രകടനത്തോടെ ടീം ഫൈനലിലെത്തിയത്.
ഇത്തരമൊരു സാഹചര്യത്തില്‍ ഏകദിന ലോകകപ്പില്‍ ക്രിക്കറ്റ് കിരീടം നേടുന്ന ടീം ആരാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഗ്രഹങ്ങളും രാശികളും അനുസരിച്ച് നമുക്ക് ഇരു ടീമുകളുടെയും വിജയസാധ്യത ഒന്ന് കണക്കുകൂട്ടാം. ജ്യോതിഷപ്രകാരം, ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ഏത് ടീമായിരിക്കും വിജയിക്കുന്നതെന്ന് നമുക്ക് നോക്കാം.

2023 ലോകകപ്പ് കിരീടം ഉയര്ത്തുന്നതാര്?
ഓസ്ട്രേലിയയുടെയും ഇന്ത്യയുടെയും ജാതകം നോക്കിയാല്‍, ടീം ഇന്ത്യക്കാണ് മുന്‍തൂക്കം. ഇന്ത്യയുടെ ജാതകത്തെക്കുറിച്ച് പറയുകയാണെങ്കില്‍, നിലവില്‍ ചന്ദ്രന്റെ മഹാദശയിലാണ് ശുക്രന്റെ അന്തര്‍ദശ നടക്കുന്നത്, അത് ഡിസംബര്‍ ആദ്യം വരെ നീണ്ടുനില്‍ക്കും. ഇതോടൊപ്പം ഗജകേസരിയോഗം, ബുധാദിത്യയോഗം, ആദിത്യ മംഗള യോഗം തുടങ്ങിയ ശുഭ യോഗങ്ങള്‍ രൂപപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയുടെ വിജയസാധ്യത വളരെ ശക്തമാണ്.
രോഹിത് ശര്‍മ്മയുടെ രാശിയും വിജയസാധ്യതയും
ഇന്ത്യന്‍ ടീമിന് മാത്രമല്ല, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ രാശി പ്രകാരവും ടീമിന് വിജയസാധ്യതയുണ്ട്. രോഹിത് ശര്‍മ്മയുടെ രാശി തുലാം രാശിയാണ്. അദ്ദേഹത്തിന്റെ ജാതകത്തില്‍ ഗജകേസരി യോഗം രൂപം കൊള്ളുന്നു, ഇത് ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഫൈനല്‍ ജയിച്ചും ഇന്ത്യ ലോകകപ്പ് നേടാനുള്ള സാധ്യതകള്‍ ഏറെയാണ്.
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ജാതകം
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെക്കുറിച്ച് പറയുമ്പോള്‍, അദ്ദേഹത്തിന്റെ രാശി കന്നിയാണ്. ഈ രാശിയില്‍ വ്യാഴം ഇതിനകം ഉണ്ട്. അതുകൊണ്ടാണ് ഫൈനലിലെത്തുന്നതില്‍ അദ്ദേഹം വിജയിച്ചത്.
ഓസ്ട്രേലിയ ടീമിന്റെ ജാതകം പറയുന്നത്
ഓസ്ട്രേലിയ ടീമിന്റെ ജാതകത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, രാശിചിഹ്നം മേടം ആണ്. ഇതില്‍ ശക്തമായ ഗജകേസരി യോഗം രൂപം കൊള്ളുന്നു. ഇക്കാരണത്താല്‍ അവര്‍ ഫൈനല്‍ വരെ എത്തുന്നതില്‍ വിജയിച്ചു. അതേ സമയം ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ രാശി കന്നിയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഓസ്ട്രേലിയയുടെ രാശി പ്രകാരം പാറ്റ് കമ്മിന്‍സിന്റെ രാശി ആറാമതും ക്യാപ്റ്റന്റെ രാശി പ്രകാരം ഓസ്ട്രേലിയയുടെ രാശി എട്ടാമതുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഓസ്ട്രേലിയന്‍ ടീമിന് ഗുണം ലഭിക്കാത്ത ശഡാഷ്ടക യോഗം രൂപപ്പെടുന്നുണ്ട്.
സ്റ്റേഡിയവും വിജയത്തിന്റെ പങ്കാളി
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. ഗുജറാത്തിനെക്കുറിച്ച് പറയുകയാണെങ്കില്‍, ചന്ദ്രന് മകരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിന്റെ രാശിയും മകരം ആണ്. സ്റ്റേഡിയത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ രാശിചിഹ്നം വൃശ്ചികമാണ്. ഈ കോമ്പിനേഷന്‍ നോക്കിയാല്‍ ഓസ്ട്രേലിയയ്ക്കുള്ള സ്റ്റേഡിയം വൃശ്ചികത്തിന്റെ എട്ടാം രാശിയിലാണ്, അത് അത്ര നല്ലതായി കണക്കാക്കുന്നില്ല. അതേസമയം, നമ്മള് ഇന്ത്യയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, സ്റ്റേഡിയം രാശിചിഹ്നം ഏഴാം ഭാവത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ രാശിചിഹ്നമായ തുലാം, സ്റ്റേഡിയം രാശിചിഹ്നത്തിന്റെ ഗുണകരമായ ഗൃഹമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
