Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
Independence Day 2025: സ്വാതന്ത്ര്യ പോരാട്ടത്തില്‍ രാജ്യം കണ്ട ധീരവനിതകള്‍
Independence Day 2025: രാജ്യം 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ നമുക്കൊരു തിരിഞ്ഞ് നോട്ടം നടത്തിയാല്‍ അതില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടം നടത്തിയ ചില വനിതാ രത്നങ്ങളെക്കുറിച്ചും നോക്കാം. ഇന്ത്യയുടെ ചരിത്രം മഹത്തരമാകുന്നതും ഇത്തരം ധീരവനിതകളുടെ കൂടി പങ്കിനെക്കുറിച്ച് പ്രതിപദിക്കുമ്പോഴാണ്. റാണി ലക്ഷ്മി ഭായി മുതല്‍ സരോജിനി നായിഡു വരെയുള്ള ധീരവനിതകളെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.
മഹാത്മാഗാന്ധി വനിതാ സ്വാതന്ത്ര്യസമര പോരാളികളെക്കുറിച്ച് പറഞ്ഞത് സഹനവും ക്ഷമയും കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അതുകൊണ്ട് തന്നെ അവരും സ്മരമുഖത്ത് അവിഭാജ്യ ഘടകമാണ് എന്നതാണ്. സ്വന്തം ജീവനും ജീവിതവും രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച് വരും തലമുറക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത ചില സ്ത്രീവ്യക്തിത്വങ്ങളെക്കുറിച്ച് നമുക്ക് വായിക്കാം.

റാണി ലക്ഷ്മിഭായി (നവംബര്‍ 19, 1828 - ജൂണ്‍ 18, 1858)
!857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന പങ്ക് വഹിച്ച വനിതളില്‍ ഒരാളാണ് റാണി ലക്ഷഅമി ഭായി. ബ്രീട്ടീഷ് ഭരണത്തിനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പാണ് റാണി ലക്ഷ്മി ഭായ് നടത്തിയത്. 1857-ല്‍ ബ്രീട്ടീഷ് സൈനികര്‍ക്കെതിരെ അതിധീരമായാണ് ലക്ഷമി ഭായി ചെറുത്ത് നില്‍പ്പ് നടത്തിയത്. 1858-ല്‍ യുദ്ധത്തിനിടയില്‍ അവര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. ഇത് പിന്നീടുള്ള തലമുറക്ക് ആവേശവും ഊര്‍ജ്ജവും പകരുന്നതായിരുന്നു.
ബീഗം ഹസ്രത് മഹല്‍ (1820 - 1879)
1857-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഇന്നും ഓര്‍ക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് ബീഗം ഹസ്രത് മഹല്‍. സ്വന്തം ഭര്‍ത്താവിനെ ബ്രീട്ടീഷുകാര്‍ നാട് കടത്തിയപ്പോള്‍ അതിനെതിരെ ചെറുത്ത് നിന്ന് പ്രസ്ഥാനത്തിന് വേണ്ടി പോരാടിയ ധാരവനിതയായിരുന്നു അവര്‍. നിരവധി യുദ്ധങ്ങള്‍ക്കാണ് ഇവര്‍ നേതൃത്വം നല്‍കിയത്. എന്നാല്‍ ധീരമായ പോരാട്ടത്തിനൊടുവില്‍ അവര്‍ക്ക് രാജ്യത്ത് നിന്ന് പാലായനം ചെയ്യേണ്ടി വരുകയാണ് ഉ്ണ്ടായത്.
കസ്തൂര്‍ബ ഗാന്ധി (ഏപ്രില്‍ 11, 1869 - ഫെബ്രുവരി 22, 1944)
മഹാത്മാഗാന്ധിയുടെ ഭാര്യയായിരുന്ന കസ്തൂര്‍ബ ഗാന്ധിയാണ് സത്യാഗ്രഹത്തിനായി ഗാന്ധിജിക്കൊപ്പം സ്ത്രീകള്‍ത്ത് നേതൃത്വം നല്‍കിയത്. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് വേണ്ടി ബ്രീട്ടീഷ് ഗവണ്മെന്റിനെതിരേ പോരാടിയതില്‍ ഇന്നും ഓര്‍ക്കപ്പെടേണ്ട പേരുകളില്‍ ഒന്ന് തന്നെയാണ് കസ്തൂര്‍ബ ഗാന്ധിയുടേത്. ഏത് പോരാട്ടത്തിനും താന്‍ സജ്ജയാണെന്നത് തന്നെയായിരുന്നു ഇവരെ ഇന്നും ഓര്ക്കപ്പെടുന്നതിനും കാരണം.

വിജയലക്ഷ്മി പണ്ഡിറ്റ് (ഓഗസ്റ്റ് 18, 1900 - ഡിസംബര്‍ 1, 1990)
ധീരവനിതകളില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത പേര് തന്നെയാണ് വിജയലക്ഷ്മി പണ്ഡിറ്റ് എന്നത്. കാരണം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുക്കുന്നതില്‍ സ്ത്രീകളെ അത്രയേറെ സ്വാധീനിച്ച വ്യക്തിയായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സജീവ അംഗമായിരുന്നതിനോടൊപ്പം തന്നെ ഗാന്ധിജിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും അവര്‍ക്ക് സാധിച്ചും. നിരവധി തവണയാണ് വിജയലക്ഷ്മി പണ്ഡിറ്റിനെ ബ്രീട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തത്.

സരോജിനി നായിഡു (ഫെബ്രുവരി 13, 1879 - മാര്‍ച്ച് 2, 1949)
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡു, രാജ്യം കണ്ട ഏറ്റവും മികച്ച സ്വാതന്ത്ര്യ സമര സേനാനികളില്‍ ഒരാളായിരുന്നു എ്ന്നതില് സംശയം വേണ്ട. അതോടൊപ്പം തന്നെ മികച്ച ഒരു കവയിത്രിയും കൂടെയായിരുന്നു അവര്‍. സ്ത്രീശാക്തീകരണത്തിനും ദാരിദ്ര്യത്തിനും നിരക്ഷരതക്കെതിരേയും പ്രവര്‍ത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അവര്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തിരുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു സരോജിനി നായിഡു.

അരുണ ആസഫ് അലി (ജൂലൈ 16, 1909 - ജൂലൈ 29, 1996)
സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീരത്നങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍ത്തെടുക്കേണ്ട പേരുകളില്‍ ഒന്നാണ് അരുണ ആസിഫ് അലിയുടേത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച മഹത് വ്യക്തിത്വമായിരുന്നു ഇവര്‍. വിവാഹത്തിന് ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്ത്തിച്ചുയ സിവില്‍ നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കാളിയായതിനെത്തുടര്‍ന്ന് 9 മാസത്തോളം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടായിരുന്നു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് വീണ്ടും രണ്ട് വര്‍ഷത്തോളം ഇവര്‍ തടവിലായിട്ടുണ്ട്.



Click it and Unblock the Notifications

