Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
Independence day 2024: സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മാഞ്ഞു പോയ ധീര വനിതകള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം എടുക്കുമ്പോള്‍ എപ്പോഴും സ്വാതന്ത്ര്യ സമര പോരാളികളുടെ കൂട്ടത്തില്‍ ഒരുമിച്ച് പറയുന്ന സ്ത്രീകളുടെ പേരുകള്‍ വളരെ ചുരുക്കമായിരിക്കും. പലപ്പോഴും അവരെ നമ്മള് വിസ്മരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സ്ത്രീകളുടെ സമ്പന്നമായ ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളത് എന്ന കാര്യം പലപ്പോഴും പലരും മറക്കുന്നു. ചരിത്രത്തോടൊപ്പം ഈ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരും വിസ്മൃതിയിലാണ്ടു പോവുന്നു.
പലപ്പോഴും പലരും ഇവരെ ഓര്‍ത്തെടുക്കുന്നു പോലും ഇല്ല എന്നത് പകല്‍ പോലെ സത്യം. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഏതൊരു സ്വാതന്ത്ര്യ സമര സേനാനിയോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ട ചില പേരുകള്‍ ഉണ്ട്. അവര്‍ നമ്മുടെ രാജ്യത്തിന് നല്കിയ സംഭാവനകള്‍ ചെറുതല്ല. ആരൊക്കെയാണ് ഇന്നും ഓര്‍മ്മിക്കപ്പെടേണ്ട ചെറുതും വലുതുമായ ധീരവനികള് എന്ന് നോക്കാം

Image courtesy: Wikipedia
അക്കമ്മ ചെറിയാന്
'തിരുവിതാംകൂറിലെ ഝാന്‍സി റാണി' എന്നായിരുന്നു അക്കമ്മ ചെറിയാന് അറിയപ്പെട്ടിരുന്നത്. സ്ത്രീമുന്നേറ്റ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാളികളില്‍ ഒരാള്‍ എന്ന് സംശയമില്ലാതെ നമുക്ക് പറയാന്‍ സാധിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു ഇവര്‍. ദിവാന് സി പി രാമസ്വാമി അയ്യരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് 1938 ല്‍ ബ്രിട്ടീഷ് രാജിനെതിരെ ഒരു ബഹുജന റാലിക്ക് അവര്‍ നേതൃത്വം നല്‍കിയിരുന്നു. നിരവധി തവണയാണ് അക്കമ്മ ചെറിയാന് ജയിലില്‍ അടക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത പേരുകളില്‍ ഒന്ന് തന്നെയാണ് അക്കമ്മ ചെറിയാന്റേത്.
എ വി കുട്ടിമാളു അമ്മ
വെറും രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനോടൊപ്പമാണ് ഇവര്‍ ജയില്‍ വാസം അനുഷ്ഠിച്ചത്. നിയമ ലംഘന സമരവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കൂടാതെ ഇവര്‍ ക്വിറ്റ് ഇന്ത്യാ സമരത്തിലും വളരെ സജീവമായി തന്നെ പങ്കെടുത്തിരുന്നു. അവര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തതിന് ഒന്നിലധികം തവണ ജയില്‍വാസം അനുഭവിച്ചു. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്ന് വന്ന ധീരവനിതകളില്‍ ഒരാളായിരുന്നു കുട്ടിമാളു അമ്മ.
ആനി മസ്ക്രീന്
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളില്‍ ഒരാളാണ് ആനി മസ്ക്രീന്. ബ്രീട്ടീഷ് ഭരണത്തിനെതിരേ സ്ത്രീകളെ അണിനിരത്തുക, പ്രതിഷേധം സംഘടിപ്പിക്കുക എന്നതില്‍ നിര്‍ണായതക പങ്ക് വഹിച്ചു ആനി മസ്ക്രീന്. കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ സ്വാതന്ത്ര്യസമരത്തിന് പിന്തുണ നേടിയെടുക്കുന്നതില്‍ ഇവരുടെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തോടൊപ്പം തന്നെ അഭിഭാഷകയും കൂടിയായിരുന്നു ആനി മസ്ക്രീന്.
ലളിത പ്രഭു
കേരളത്തില്‍ ബ്രീട്ടിഷ് ഭരണത്തിനെതിരെ ഖാദി, സ്വദേശി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു ലളിത പ്രഭു. ബ്രിട്ടീഷ് ഉത്പ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറക്കുന്നതിനും പ്രാദേശ. വ്യവസായം ഉത്തേജിപ്പിക്കുന്നതിനും വേണ്ടി അക്ഷീണം പ്ര.ത്നിച്ച വ്യക്തിത്വത്തിനുടമയാണ് ലളിത പ്രഭു. മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഇവര്‍ക്ക് സാധിച്ചു എന്ന് തന്നെ പറയാം.
റോസമ്മ പുന്നൂസ്
അക്കാമ്മ ചെറിയാന്റെ സഹോദരി റോസമ്മ പുന്നൂസും സ്വാതന്ത്ര്യ സമരത്തില്‍ അനിവാര്യമായ പങ്ക് വഹിച്ച വ്യക്തികളില്‍ ഒരാളാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ അംഗമായിരുന്ന അവര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ പല പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം നല്കി. കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സ്ത്രീകള്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അവരുടെ ധീരതയും സമര്‍പ്പണവും നീതിക്കും സമത്വത്തിനും വേണ്ടി പോരാടാന്‍ ഭാവിതലമുറയെ പ്രചോദിപ്പിക്കുന്നതുമാണ്. എല്ലാവര്ക്കും മലയാളം ബോള്‍ഡ്സ്കൈയുടെ സ്വാതന്ത്ര്യദിനാശംസകള്‍.
Image Courtesy: Wikipedia



Click it and Unblock the Notifications











