Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' 1947 ആഗസ്റ്റ് 14ന് ഇന്ത്യയില്‍ നടന്ന കാര്യങ്ങള്‍
77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും ജവഹര്‍ലാല്‍ നെഹ്റുവും സരോജിനി നായിഡുവും ആനി ബെസന്റും അരുണ ആസഫ് അലിയും എണ്ണമറ്റ മറ്റ് നേതാക്കളും മുമ്പില്‍ നിന്ന് നയിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യസമരം, ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം പോരാട്ടവീര്യം ലോകമറിഞ്ഞ മറ്റൊരു സംഭവമായി മാറി. രണ്ടാംലോക മഹായുദ്ധത്തോടെ ആഭ്യന്തര പ്രശ്നങ്ങള്‍ അലട്ടിയ ബ്രിട്ടന് ഇന്ത്യയുടെ സന്ധിയില്ലാത്ത സ്വാതന്ത്ര്യസമരത്തിന് പിന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 1947 തുടക്കത്തില്‍ തന്നെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം 1948 ജൂണോടെ അവസാനിപ്പിക്കുമെന്ന് അന്നത്തെ യുകെ പ്രധാനമന്ത്രി ആയിരുന്ന ക്ലെമന്റ് ്അറ്റ്ലീ ഉറപ്പുനല്‍കിയിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നും സ്വതന്ത്ര്യമായതിന്റെ ഓര്‍മ്മകള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഈ വേളയില്‍ 1947 ആഗസ്റ്റ 14ന് ഇന്ത്യയില്‍ സംഭവിച്ച കാര്യങ്ങള്‍ അറിയാന്‍ ഓരോ ഭാരതീയനും ജിജ്ഞാസയുണ്ടാകും. സ്വാതന്ത്ര്യത്തെ കണികണ്ട് ഉണരുന്നതിന്റെ തലേനാള്‍, 78 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം ഇന്ത്യയില്‍ നടന്ന പ്രധാന സംഭവവികാസങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഭാരതത്തിലെ സ്ത്രീ സമൂഹത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ കോണ്സ്റ്റിറ്റിയൂയന്റ് അസംബ്ലിക്ക് ദേശീയ പതാക സമ്മാനിച്ച്, ഹന്‍സ മേത്ത ഇന്നേദിവസം നടത്തിയ പ്രസംഗം വളരെ പ്രശസ്തമാണ്. 'സ്വാതന്ത്ര്യത്തിനായി നമ്മള് കുങ്കുമവര്‍ണ്ണം അണിഞ്ഞു, നമ്മള് പോരാടി, ത്യാഗം ചെയ്തു, സഹിച്ചു. ഇന്ന് നമ്മള് നമ്മുടെ ലക്ഷ്യം നേടിയിരിക്കുന്നു. നമ്മള് ഒരിക്കല്‍ കൂടി നമ്മുടെ സേവനങ്ങള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയാണ്'.
വൈസ്രോയി ഭവനത്തിലെ ബ്രിട്ടീഷ് പതാക അവസാനമായി താഴ്ത്തിയ ദിവസം ഇന്നാണ്.
പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു 1947 ആഗസ്റ്റ് 14ന് വൈകുന്നേരം ഡെല്‍ഹിയിലെ തന്റെ വസതിയിലേക്ക് ഹിന്ദു പുരോഹിതരെ സ്വാഗതം ചെയ്തുവെന്നാണ് ടൈം മാഗസിന് റിപ്പോര്‍ട്ട്.
കോണ്‍സ്റ്റിറ്റിയൂഷണല്‍ ഹാളില്‍ ഭരണഘടന അസംബ്ലി ചേര്‍ന്നത് ഈ ദിവസത്തെ പ്രധാനപ്പെട്ട സംഭവമാണ്. സ്വതന്ത്ര്യ ഇന്ത്യയില്‍ നിയമസഭ സമിതി ആകാനുള്ള തയ്യാറെടുപ്പുകള്‍ക്കായിരുന്നു ആ യോഗം.
200 വര്‍ഷം നീണ്ട ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതരായി സ്വാതന്ത്ര്യത്തിന്റെ ജീവവായു ശ്വസിക്കാന്‍ അര്‍ധരാത്രിയില്‍ തന്നെ ജനങ്ങള്‍ തെരുവിലിറങ്ങി.
പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരിത്രപ്രസിദ്ധമായ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി പ്രസംഗം നടന്നത് 1947 ആഗസ്റ്റ് 14 അര്‍ധരാത്രിയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications