Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
'സ്വാതന്ത്ര്യം തന്നെയമൃതം'; എന്താണ് സ്വാതന്ത്ര്യം- യുവാക്കള്‍ക്ക് പറയാനുള്ളത് ഇതാണ്
'സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം'- കുമാരനാശാന്റെ ഈ വരികളോളം സ്വാതന്ത്ര്യത്തിന്റെ ഇത്ര മനോഹരമായ നിര്‍വ്വചനം വേറെ ഒരിടത്തും കാണാന്‍ കഴിയില്ല. പാരതന്ത്ര്യത്തില്‍ നിന്നും ഭാരതത്തെ മോചിപ്പിച്ചിട്ട് 77 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ 142 കോടി ജനങ്ങള്‍ക്കും സ്വാതന്ത്ര്യം എന്നാല്‍ പലതാണ്. നിങ്ങള്‍ നിങ്ങളുടെ തന്നെ യജമാനനാകുന്ന കാലം, എന്നാണ് ഗാന്ധിജി സ്വതന്ത്ര ഇന്ത്യയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. സ്വാതന്ത്ര്യം എന്നാല്‍ അത് തന്നെയാണ്. മറ്റാരുടെയും നിഴലിലല്ലാതെ, സ്വന്തം ഇഷ്ടത്തിനൊത്ത് ജീവിതം നയിക്കാനും ചിന്തിക്കാനും അഭിപ്രായം പറയാനുമുള്ള അവസ്ഥയാണത്.

78ാം സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്താണെന്ന് യുവാക്കള്‍ പ്രതികരിക്കുന്നു.
ദിപിന് ദാമോദരന്‍ - മാധ്യമപ്രവര്ത്തകന്
സ്വാതന്ത്ര്യം എന്നത് പരിണമിച്ചുകൊണ്ടിരിക്കുന്ന ആശയമായാണ് കരുതുന്നത്. കാരണം മുമ്പ് സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലെന്ന് കരുതിയിരുന്ന കാര്യങ്ങള്‍ കാലങ്ങള്‍ കഴിയുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന ചിന്ത മനസ്സില്‍ വരും. വ്യക്തിപരമായ സ്വാതന്ത്ര്യം എന്നത്, നമ്മുടെ തോന്നലുകള്‍ക്കും ഇഷ്ടങ്ങള്‍ക്കുമനുസരിച്ച് എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വാതന്ത്ര്യത്തോടെ, എന്നാല്‍ മറ്റുള്ളവരെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യമാണ്. സ്വന്തം ഇഷ്ടമനുസരിച്ച്, മറ്റുള്ളവരെ ബാധിക്കാതെ ഉള്ളിലുള്ള കാര്യങ്ങള്‍ സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും ഒരു ഭക്ഷണമോ വസ്ത്രമോ തിരഞ്ഞെടുക്കാനും ഉള്ള സാഹചര്യമുണ്ടെങ്കിലാണ് സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളു.
അതേസമയം സ്വാതന്ത്ര്യത്തിന് പരിധികളും ഉണ്ട്. സ്വാതന്ത്ര്യമെന്നത് ഉപാധികളുള്ള ഒന്നാണ്. ഉദാഹരണത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് കരുതി മറ്റൊരാളെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പരമാവധി സ്വാതന്ത്ര്യത്തെ അനുഭവിക്കാന്‍ സാധിക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് വേണ്ടത്. സ്വന്തം സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവരുടെ ഇടപെടല്‍ ആഗ്രഹിക്കാത്തത് പോലെ തന്നെ, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ നമ്മള്‍ക്കും സ്വാതന്ത്ര്യമില്ല. ഇന്ത്യന്‍പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യം എന്ന ആശയം സമഗ്രഹവും എല്ലാവിധ ജീവജാലങ്ങളെയും ഉള്ക്കൊള്ളതുമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും മറ്റൊരാളുടെയോ അല്ലെങ്കില്‍ ഒരു മൃഗത്തിന്റെയോ സ്വാതന്ത്ര്യം ഹനിക്കാതിരിക്കുമ്പോഴാണ് അവിടെ സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളൂ.
സ്വയം പ്രകടിപ്പിക്കാനുള്ള അവസ്ഥ - അപര്‍ണ്ണ, അധ്യാപിക
ഒരു വ്യക്തി ഉള്ളാലെ എന്താണോ അത് തന്നെ പുറത്തും പ്രകടിപ്പിക്കാനുള്ള ഒരിടം ഉണ്ടാകുക എന്നതണ് സ്വാതന്ത്ര്യം എന്ന വാക്ക് കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്. വികാരങ്ങളായാലും തിരഞ്ഞെടുപ്പുകള്‍ ആയാലും വ്യക്തി എന്ന രീതിയിലുള്ള ഇഷ്ടങ്ങളായാലും അഭിപ്രായങ്ങളായാലും അത് പറയാനും പ്രകടിപ്പിക്കാനുമുള്ള അവസ്ഥയുണ്ടാകുക എന്നതാണ് സ്വാതന്ത്ര്യത്തിന്റെ പൊരുള്‍. ഒരു വ്യക്തിക്ക് ഏതൊരു അവസ്ഥയിലും അവര്‍ എന്താണോ അത് പ്രകടിപ്പിക്കാന്‍ കഴിയുകയാണ് അവരുടെ സ്വാതന്ത്ര്യം.
എന്തും ചെയ്യാനുള്ള അവകാശമല്ല സ്വാതന്ത്ര്യം- ഹാഷ്മി,കണ്ടന്റ് മാനേജര്‍
സ്വാതന്ത്ര്യം എന്നാല്‍ സ്വയം തിരഞ്ഞെടുപ്പുകള്‍ അനുവദിക്കുന്ന ഒന്നാണ്. എന്നാല്‍ അത്തരം തിരഞ്ഞെടുപ്പുകള്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതിരിക്കുകയും വേണം. സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് എന്തും ചെയ്യാനും തെറ്റുണ്ടായാല്‍ അതുള്‍ക്കൊണ്ട് തിരുത്തി മുന്നേറാനും സാധിക്കുകയുള്ളൂ. എന്നുകരുതി എന്തും ചെയ്യാനുള്ള അനുവാദമല്ല സ്വാതന്ത്ര്യം. എന്ത് ചെയ്യാതിരിക്കണം എന്നതിനെ കുറിച്ചുള്ള ബോധ്യം കൂടിയാണത്.
പരിധികളില്ലാതെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരം - ജെയ്ഷ അസിസ്റ്റന്റ് പ്രഫസര്‍
പരിധികളില്ലാതെ ചിന്തിക്കാനും നമ്മുടെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമൊത്ത് ജീവിക്കാനും ഉള്ള അവസരമാണ് സ്വാതന്ത്ര്യം എന്ന വാക്ക് കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്. മറ്റുള്ളവരുടെ സ്വാധീനം ഇല്ലാതെ എന്റെ ശരികളും തെറ്റുകളും അനുസരിച്ച് സ്വന്തം സന്തോഷത്തിന് വേണ്ടി ജീവിക്കാന്‍ കഴിയുകയാണ് സ്വാതന്ത്ര്യം. മറ്റുള്ളവര്‍ എന്തുപറയും, അവര്‍ സമ്മതിക്കുമോ എന്നിവയൊന്നും നോക്കേണ്ടാത്ത, നമ്മളെ മാത്രം പരിഗണിച്ചുള്ള, നമ്മുടെ സന്തോഷത്തിനും നന്മയ്ക്കും മുന്‍ഗണന നല്കി തീരുമാനം എടുക്കാന്‍ കഴിയുന്ന അവസ്ഥയാണ് സ്വാതന്ത്ര്യം.



Click it and Unblock the Notifications
